2030-ല്‍  ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തി

2030 ഓടെ ലോക സാമൂഹിക  ക്രമത്തില്‍ ഇന്ത്യയുടെ സ്ഥാനമെന്തായിരിക്കുമെന്ന്   സാമ്പത്തിക വിദഗ്ധരും സാമൂഹിക ശാസ്ത്രജ്ഞരും  ചര്‍ച്ച ചെയ്തു തുടങ്ങി.  അമേരിക്കയുടെയും യൂറോപ്പിന്റെയും  മേധാവിത്വം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ  രണ്ടാം ദശകത്തോടെ   ആരംഭിക്കുമെന്നും അതോടെ ഇന്ത്യയും  ചൈനയും ഉള്‍പ്പെടെയുള്ള ഏഷ്യന്‍ പുലികള്‍ ലോകത്തിന്റെ മേധാവിത്വം കയ്യടക്കമെന്നും  സാമൂഹിക ശാസ്ത്രജ്ഞര്‍ നീരീക്ഷിക്കുന്നു. 2030-ഓടെ ഇന്ത്യ ജപ്പാനെ പിന്തള്ളി ഏഷ്യയിലെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയാകുമെന്ന് റിപ്പോര്‍ട്ട്.

ജര്‍മ്മനിയെയും യുകെയെയും മറികടന്ന് ഇന്ത്യ ലോകത്തില്‍ മൂന്നാം സ്ഥാനക്കാരാകുമെന്നാണ് IHS Markit റിപ്പോര്‍ട്ടില്‍ പറയുന്നത്. നിലവില്‍, ലോകത്തിലെ ആറാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണ് ഇന്ത്യയുടേത്. യുഎസ്, ചൈന, ജപ്പാന്‍, ജര്‍മ്മനി, യുകെ എന്നിവയ്ക്ക് പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വലിപ്പം നിലവിലുള്ള 2.7 ട്രില്യണ്‍ ഡോളറില്‍ നിന്ന് 2030 ഓടെ 8.4 ട്രില്യണ്‍ ഡോളറാകുമെന്നും IHS Markitൻ്റെ പ്രവചനത്തില്‍ പറയുന്നുണ്ട്. ഇതോടെ ഏഷ്യാ-പസഫിക് മേഖലയിലെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറും.

2030 ഓടെ ജര്‍മ്മനി, ഫ്രാന്‍സ്, യുകെ എന്നീവയുടെ സമ്പദ്വ്യവസ്ഥകളേക്കാള്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ വലുതായിരിക്കും. അടുത്ത ദശകത്തിന്റെ ആരംഭത്തോടെ ലോകത്തില്‍ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥകളിലൊന്നായി ഇന്ത്യ തുടരുമെന്ന് റിപ്പോര്‍ട്ട് പ്രതീക്ഷിക്കുന്നു. രാജ്യത്തിന്റെ ഉപഭോഗച്ചെലവ് 2020-ലെ 1.5 ട്രില്യണ്‍ ഡോളറില്‍ നിന്ന് 2030-ഓടെ 3 ട്രില്യണ്‍ ഡോളറാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 2030 ഓടെ, 1.1 ബില്യണ്‍ ഇന്ത്യക്കാര്‍ക്ക് ഇന്റര്‍നെറ്റ്  സേവനങ്ങള്‍ ലഭ്യമാകും .

2020-21 ലെ 7.3 ശതമാനം വാര്‍ഷിക സങ്കോചത്തില്‍ നിന്ന് തിരിച്ചുവരികയാണെന്നും   2021-22  സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ യഥാര്‍ത്ഥ ജിഡിപി വളര്‍ച്ചാ നിരക്ക് 8.2 ശതമാനമായിരിക്കുമെന്നാണ് IHS Markit റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 6.7% വേഗതയില്‍ ശക്തമായി വളരുമെന്ന് പ്രവചിക്കപ്പെടുന്നു അതിവേഗം വളരുന്ന ആഭ്യന്തര ഉപഭോക്തൃ വിപണിയും അതിന്റെ  വ്യാവസായിക മേഖലകളും ഇന്ത്യയുടെ ഉല്‍പ്പാദനം, അടിസ്ഥാന സൗകര്യങ്ങള്‍, സേവനങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി മേഖലകളെ ബഹുരാഷ്ട്ര കുത്തകകളുടെ നിക്ഷേപ കേന്ദ്രമാക്കി മാറ്റി.

നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യയുടെ ഡിജിറ്റല്‍ പരിവര്‍ത്തനങ്ങള്‍ ഇ-കൊമേഴ്സിന്റെ വളര്‍ച്ചയെ ത്വരിതപ്പെടുത്തും അടുത്ത ഡിസംബറോടെ ചില്ലറ ഉപഭോക്തൃ വിപണിയെ ഭൂപ്രകൃതിയുടെ ഭാഗമാക്കി മാറ്റാനുമാണ് ശ്രമം.വരുംദശകങ്ങളില്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും  വികസിതമായ വിപണിയായി മാറുമെന്നാണ് സാമ്പത്തിക ശാസ്ത്രജ്ഞര്‍ പറയുന്നത്്.  ഇപ്പോള്‍ തന്നെ ലോകത്തില്‍ ഏറ്റവും കൂടുതല്‍  സ്മാര്‍ട്ട്്  ഫോണുകള്‍ ഉള്ള രാജ്യങ്ങളില്‍   മുമ്പിലാണ് ഇന്ത്യ.

യൂറോപ്പിലെ മൊത്തം ജനസംഖ്യയെക്കാള്‍ കൂടുതല്‍ ആളുകളാണ് ഇന്ത്യയില്‍ ബഹുരാഷ്ട്ര കമ്പനികളുടെ ഉള്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത്. വിപണിയിലെ വൈവിധ്യങ്ങളും ഇന്ത്യന്‍   സമ്പദ്ഘടനയെ കരുത്തുറ്റതാക്കും.2030  ല്‍ ലോക സാമൂഹ്യ ക്രമത്തിന്റെ നടുനായകത്വം വഹിക്കുക ഏഷ്യന്‍ പുലികളായ ഇന്ത്യയും ചൈനയുമായിരിക്കുമെന്ന് അമേരിക്കയുള്‍പ്പെടയുള്ള  പാശ്ചാത്യ രാജ്യങ്ങള്‍  90 കളുടെ അവസാനം തന്നെ മനസിലാക്കിയിരുന്നു.

ഉക്രൈന്‍ റഷ്യ യുദ്ധത്തില്‍ റഷ്യക്ക് അനുകൂലമായ  നിലപാട് ഇന്ത്യയും ചൈനയും  കൈക്കൊണ്ടി്ട്ടും  അമേരിക്കയും  യൂറോപ്പും   ഈ രണ്ട് രാജ്യങ്ങള്‍ക്കുമതിരെ ചെറുവിരലനക്കാന്‍ പോലും വിസമ്മതിച്ചതിന്റെ കാരണവും ഇത് തന്നെയാണ്

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍