വ്യാജവാര്‍ത്തകള്‍ക്ക് നടുവില്‍ ജീവിക്കുമ്പോള്‍

വാര്‍ത്തകളേക്കാളുപരി വ്യാജവാര്‍ത്തകളുടെ ലോകത്താണ് നാം ഇന്ന് ജീവിക്കുന്നത്്. എന്തിനും ഏതിനും വാര്‍ത്തകളെ വിശ്വസിക്കുന്ന പലരും അറിയുന്നില്ല തങ്ങള്‍ അറിയുന്നതില്‍ പാതിയും വ്യാജമാണ് എന്നത്. വ്യാജ വാര്‍ത്തകള്‍ അഥവാ ഫേക് ന്യുസിന് വളരെ വളക്കൂറുളള മണ്ണാണ് 140 കോടി ജനങ്ങള്‍ അധിവസിക്കുന്ന ഇന്ത്യ.

ദേശീയതയുമായി ബന്ധപ്പെട്ട വികാരങ്ങളുണര്‍ത്തുന്ന വാര്‍ത്തകളാണ് ഇന്ത്യയില്‍ കൂടുതലും വ്യാജവാര്‍ത്തകളായി പ്രചരിക്കുന്നതെന്ന് ബി ബി സി നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. ദേശീയതയുമായ ബന്ധപ്പെട്ട വാര്‍ത്തകള്‍ വരുമ്പോള്‍ വസ്തുതകളെക്കാള്‍ വികാരങ്ങള്‍ക്ക് പ്രാമുഖ്യം ലഭിക്കാനുള്ള സാദ്ധ്യതയുണ്ട്. ആ സന്ദര്‍ഭം മുതലെടുത്താണ് അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും വ്യാജവാര്‍ത്തകളുടെ വേഷമണിഞ്ഞ് കാട്ടുതീ പോലെ പരക്കുന്നതെന്നും ബി ബി സിയുെട പഠത്തില്‍ കണ്ടെത്തിയിരുന്നു. ദേശീയത എന്നാല്‍ സ്വത്വ ബോധത്തില്‍ അധിഷ്ഠിതമായത് കൊണ്ട് അതില് വൈകാരികതക്ക് അമിത പ്രാധാന്യമുണ്ടാകും.

ഇന്ത്യന്‍ വലതു പക്ഷത്തിനും വലതു പക്ഷ മാധ്യമങ്ങള്‍ക്കും സംഘടതിമായി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാനുള്ള പ്രത്യേക സിദ്ധിയുണ്ട്. വാട്‌സ് ആപ്പിലൂടെയും മറ്റും വ്യാജവാര്‍ത്തകളുടെ കുത്തൊഴുക്കാണ് പലപ്പോഴും ഇന്ത്യയില്‍. ഇത് പലയിടങ്ങളിലും വ്യാപകമായ ആക്രമങ്ങള്‍ക്കും ആള്‍ക്കൂട്ടക്കൊലകള്‍ക്കും കാരണമാവുകയും ചെയ്യുന്നു. ഇന്ത്യയില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ നിര്‍ണായക സ്രോതസുകള്‍ തന്നെയുണ്ടെന്നും ബിബിസിയുടെ പഠനത്തില്‍ കണ്ടെത്തിയിരുന്നു.

മുഖ്യധാരാ വാര്‍ത്താ മാധ്യമങ്ങളിലുള്ള വിശ്വാസം നശിക്കുന്നത് ജനങ്ങളെ മറ്റു ഉറവിടങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍ ശേഖരിക്കാനും പ്രചരിപ്പിക്കാനും പ്രേരിപ്പിക്കുന്നുണ്ട് . ഇതില്‍ ബി ബി സി നടത്തിയ പഠനം ഇങ്ങനെയായിരുന്നു

ഇന്ത്യ, കെനിയ, നൈജീരിയ എന്നിവിടങ്ങളിലെ എണ്‍പത് പേരുടെ മൊബൈല്‍ ഫോണുകളിലേക്ക് ഏഴ് ദിവസത്തേക്ക് ബിബിസി ആക്സസ് നല്‍കി, ഇവര്‍ സ്മാര്‍ട്് ഫോണുകള്‍ ഉപയോഗിച്ചത് എങ്ങിനെ, വാട്ട്സ്ആപ്പ്, ഫേസ്ബുക്ക് എന്നിവ വഴി വിവരങ്ങള്‍ പങ്കിട്ടത് എങ്ങിനെ എന്ന് ബി ബി സിയുടെ ഗവേഷകര്‍ വിശകലനം ചെയ്തു. ഇന്ത്യന്‍ പങ്കാളികള്‍ വാട്ട്സ്ആപ്പില്‍ പങ്കിട്ട 30% സന്ദേശങ്ങളും ‘സാധാരണക്കാരന്‍’ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും ഇന്ത്യന്‍ സംസ്‌കാരം അഥവാ ദേശീയത സംരക്ഷിക്കേണ്ട ആവശ്യകതയെക്കുറിച്ചുമായിരുന്നു, ഈ സന്ദേശങ്ങളെല്ലാം തീവ്ര ദേശീയ സ്വഭാവമുള്ളതായിരുന്നു. ഏകദേശം 23% സന്ദേശങ്ങള്‍ സമകാലിക കാര്യങ്ങളെക്കുറിച്ചായിരുന്നു, ഏകദേശം 40% സന്ദേശങ്ങളും ടെക്‌സറ്റുകളും വിവിധ കുംഭകോണങ്ങളെയും ഗൂഢാലോചനകളെയും കുറിച്ചുള്ളതായിരുന്നു. പങ്കെടുക്കുന്നവരില്‍ ഭൂരിഭാഗവും തെറ്റായ വിവരങ്ങളുടെ യഥാര്‍ത്ഥ ഉറവിടം അന്വേഷിക്കാറില്ലന്നും നമ്മുക്ക് ലഭിക്കുന്ന സന്ദേശം വസ്തുതാപരമായി ശരിയാണോ അല്ലയോ എന്ന് പോലും പരിശോധിക്കാറില്ലന്നും ഈ പഠനത്തിലൂടെ മനസിലാക്കി.

വാട്ട്സ്ആപ്പ് കിംവദന്തികള്‍ പിന്തുടരുന്ന ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ ഭൂരിഭാഗവും നടക്കുന്നത് ചെറിയ നഗരങ്ങളിലാണെങ്കിലും, 2018-ല്‍ ഡിജിറ്റല്‍ എംപവര്‍മെന്റ് ഫൗണ്ടേഷന്‍ (DEF) നടത്തിയ ഒരു പഠനം പറയുന്നത്് ഗ്രാമീണ ഇന്ത്യയിലെ ഉപയോക്താക്കള്‍ വാട്‌സ് ആ്പ്പ് സന്ദേശങ്ങളെ അന്ധമായി വിശ്വസിക്കുന്നില്ലെന്നാണ്. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ വാട്‌സ് ആപ്പിന്റെ പങ്ക് മനസ്സിലാക്കാന്‍ DEF, ഇന്ത്യയിലെ 14 സംസ്ഥാനങ്ങളിലായി 1,081 വ്യക്തികളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു.

ഡല്‍ഹി ആസ്ഥാനമായുള്ള സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് ഡെവലപ്പിംഗ് സൊസൈറ്റീസിലെ ഗവേഷണ പരിപാടിയായ ലോക്നീതി 2017-ല്‍ നടത്തിയ ഒരു പ്രത്യേക സര്‍വേയില്‍, വാട്ട്സ്ആപ്പ് ഉപയോക്താക്കളില്‍ ആറിലൊന്ന് പേരും ഒരു രാഷ്ട്രീയ നേതാവോ പാര്‍ട്ടിയോ ആരംഭിച്ച ഗ്രൂപ്പിലെ അംഗങ്ങള്‍ ആണെന്ന്് കണ്ടെത്തി. ബ്രോഡ്കാസ്റ്റിംഗ് മീഡിയത്തിലേക്കുള്ള വാട്‌സ് ആപ്പിന്റെ പരിവര്‍ത്തനം മുതല്‍ ഇത്തരത്തിലുള്ള സോഷ്യല്‍ മീഡിയ സേവനങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിന് വിധേയമാക്കണമോ എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വരെ ഈ പഠനങ്ങള്‍ നാന്ദികുറിച്ചു.

ഉദാഹരണത്തിന്, ഡിഇഎഫിന്റെ സര്‍വേയില്‍ പ്രതികരിച്ചവരില്‍ 40% പേരും രാഷ്ട്രീയമായി സംഘടിപ്പിക്കപ്പെട്ട ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പിന്റെ ഭാഗമാണ്. ഇപ്പോഴും വാട്‌സ് ആപ്പിലെ പത്തില്‍ ഒമ്പത് സന്ദേശങ്ങളും വ്യക്തി ഗത സന്ദേശങ്ങളാണ്. എന്നിരുന്നാലും വാട്‌സ് ആപ്പ് ഒരു സാമൂഹിക മാധ്യമമായത് കൊണ്ട് എന്ന് വച്ചാല്‍ ഒരേ സമയം നിരവധി പേരിലേക്ക് സന്ദേശങ്ങള്‍ എത്തിക്കാന്‍ കഴിയുന്ന മാസ് കമ്യുണിക്കേഷന്‍ ഉപകരണമായി മാറിയത് കൊണ്ട് ഇതിലൂടെ വ്യാജവാര്‍ത്തകള്‍ പെരുകുന്നതും, വര്‍ഗീയപരമായ ഉള്ളടക്കല്‍ പ്രചരിപ്പിക്കുന്നതും തടയാന്‍ പാര്‍ലമെന്റ് തന്നെ നിയമം പാസാക്കണമെന്നാണ് വാട്‌സ് ആപ്പ് ഉള്‍പ്പെടെയുള്ള കമ്പനികള്‍ ആവശ്യപ്പെടുന്നത്്.

എന്ത് കൊണ്ടാണ് നമ്മള്‍ വ്യാജ വാര്‍ത്തകളില്‍ കുടുങ്ങുന്നത്്, വാര്‍ത്തകളുടെ ആധികാരികത്വം സ്ഥിരീകരിക്കുന്നതില്‍ കൃത്യമായ ശ്രമങ്ങള്‍ നടക്കുന്നില്ല എന്നത് കൊണ്ട് തന്നെയാണ് എന്ന് ഈ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. പക്ഷപാതിത്വത്തോടയുള്ള വാര്‍ത്തകള്‍ പ്രചരിക്കുകയും, അത്തരം വ്യാജവാര്‍ത്തകള്‍ സത്യമെന്ന രീതിയില്‍ സ്ഥിരീകരിച്ച് പ്രചരിപ്പിക്കാനും പലരും ഒരുങ്ങി നില്‍ക്കുകയാണ്. അന്വേഷിക്കുക, തെരെഞ്ഞെടുക്കുക, സത്യം വിശ്വസിക്കുക എന്ന ജനാധിപത്യ രീതി ഇവിടെ നശിപ്പക്കെപ്പെടുകയും ചെയ്യുന്നു.

,

Latest Stories

പൃഥിയെ പോലെ ഒരു നടനെ വിവാഹം ചെയ്യുന്നത് ചലഞ്ചിം​ഗ് ആണ്; ആ ഒരു കാര്യമാണ് ഞങ്ങൾക്കിടയിലെ ഏറ്റവും വലിയ വഴക്ക്; തുറന്നുപറഞ്ഞ് സുപ്രിയ മേനോൻ

കെ ഫോർ കല്ല്യാണം; 'ഗുരുവായൂരമ്പല നടയിൽ' ഏറ്റവും പുതിയ ഗാനം പുറത്ത്

ഇത് ത്രീസം അല്ല, ആനന്ദ് എനിക്ക് വേണ്ടിയാണ് ഓപ്പൺ റിലേഷൻഷിപ്പിന് ശ്രമിച്ചത്: കനി കുസൃതി

ആ ഗ്യാങ്ങ്സ്റ്റർ ചിത്രത്തിൽ നിന്നും വ്യത്യസ്തമായി 'ആവേശ'ത്തിൽ എന്ത് ചെയ്യാമെന്നാണ് എപ്പോഴും ആലോചിച്ചത്..: ജിതു മാധവൻ 

'എടാ മോനെ സുജിത്തേ ചേട്ടനെല്ലാം കാണുന്നുണ്ട്'; വീടിന്റെ മേല്‍ക്കൂരയിലെ സഞ്ജുവിന്റെ ഭീമന്‍ ചിത്രം കണ്ട് ഞെട്ടി ക്രിക്കറ്റ് ലോകം

മോദി കോട്ടയിലെ തമ്മിലടി, ചാണക്യനെ വീഴ്ത്തിയ പൊരിഞ്ഞടി

'വന്നവരും നിന്നവരും' ഗുജറാത്തില്‍ തമ്മിലടിയ്ക്ക് പിന്നില്‍; മോദി കോട്ടയിലെ തമ്മിലടി, ചാണക്യനെ വീഴ്ത്തിയ പൊരിഞ്ഞടി

എച്ച്ഡി രേവണ്ണയ്ക്ക് ജാമ്യം ലഭിച്ചു; ഉപാധികളോടെ ജാമ്യം അനുവദിച്ചത് അതിജീവിത മൊഴിമാറ്റിയതോടെ

കാമുകിമാരല്ല മാപ്പ് ചോദിക്കണ്ടത്, ഞങ്ങളുടെ ക്ഷേത്രത്തില്‍ വന്ന് സല്‍മാന്‍ ക്ഷമ പറയണം: ബിഷ്ണോയ് സമുദായം

ഭര്‍ത്താവ് കുര്‍ക്കുറേ വാങ്ങി നല്‍കിയില്ല; വിവാഹ മോചനം തേടി യുവതി