മറ്റേത് സര്‍ക്കാരിനുണ്ട് ഇത്തരമൊരു ഇമ്മ്യൂണിറ്റി?

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ രാജ്യം ഞെട്ടിയ ഭീകരാക്രമണം നടന്നിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദിയില്‍ നിന്ന് തിരിച്ചുവന്നതിന് ശേഷം സന്ദര്‍ശിച്ച സ്ഥലം ഏതാണ്?. ഒരു തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിലേക്ക് രാജ്യത്തിന്റെ പ്രധാനമന്ത്രി ഓടി ചെന്നത് കശ്മീരില്‍ കാലുകുത്തുന്നതിന് മുമ്പേയാണ്. തന്റെ അച്ഛനടക്കം കശ്മീരില്‍ ഭീകരരാല്‍ കൊല്ലപ്പെട്ട ഇടത്ത് പ്രധാനമന്ത്രി എത്തുമെന്ന് കരുതിയിരുന്ന ഒരു കുട്ടി തന്റെ നിരാശ പങ്കുവെയ്ക്കുന്ന വീഡിയോയും രാജ്യം കണ്ടു. എന്നിട്ടും രാജ്യത്തെ ഗോദി മീഡിയ പഹല്‍ഗാമിലെ സുരക്ഷ വീഴ്ചയെ കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കാന്‍ മടിക്കുകയാണ്. അതിദേശീയതയുടെ മറവിലിരുന്നു അത് മുതലെടുത്ത് രാജ്യത്തെ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഉത്തരം പറയാതെ രക്ഷപ്പെടുന്ന ചോദ്യങ്ങള്‍ ഒരു കുട്ടിയുടെ നാവില്‍ നിന്ന് പോലും പുറത്തേക്ക് വരുന്നുണ്ട്. മതവികാരവും ഭരണവും കൂട്ടിച്ചേര്‍ത്ത് സ്വയം ഉണ്ടാക്കിയെടുത്ത ഇമ്മ്യൂണിറ്റിയിലും ചോദ്യം ചോദിക്കപ്പെടാതെയിരിക്കാന്‍ തിരിച്ചടിക്കുമെന്ന വീരോചിത വാക്കുകളിലും എത്ര അനായാസമായാണ് ഒരു ഭരണകൂടം അടുത്ത തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് കടക്കുന്നത്. മറ്റെവിടെ കാണാനാകും ആഭ്യന്തരമന്ത്രിക്ക് മേല്‍ സുരക്ഷ വീഴ്ചയുടെ പഴിയില്ലാത്ത ഇത്തരമൊരു സാഹചര്യം.

Latest Stories

IND vs ENG: പോരാടി വീണ് പന്ത്, ഇന്ത്യ ഒന്നാം ഇന്നിം​ഗ്സിൽ ഓൾഔട്ട്

എയര്‍ ഇന്ത്യ പൈലറ്റുമാര്‍ കൂട്ടത്തോടെ അവധിയില്‍ പ്രവേശിച്ചു; അവധി അഹമ്മദാബാദ് വിമാന ദുരന്തത്തിന് പിന്നാലെയെന്ന് വ്യോമയാന മന്ത്രി

IND VS ENG: 'ആ പരിക്കിന് കാരണക്കാരൻ അവൻ തന്നെ'; പന്തിനെ രൂക്ഷമായി വിമർശിച്ച് ഇം​ഗ്ലീഷ് താരം

എന്ത് മനുഷ്യനാണ്, ഇയാൾക്കുമില്ലേ പങ്കാളിയെന്ന് ‍ഞാൻ ഓർത്തു, ഇന്റിമേറ്റ് സീൻ ചെയ്യേണ്ടി വന്നതിനെ കുറിച്ച് നടി വിദ്യ ബാലൻ

ഫേസ്ബുക്കിലൂടെ വിഎസ് അച്യുതാനന്ദനെ അധിക്ഷേപിച്ചു; നടൻ വിനായകനെതിരെ ഡിജിപിക്ക് പരാതി, നടപടി വേണമെന്നാവശ്യം

IND vs ENG: മാഞ്ചസ്റ്ററിൽ പന്ത് തുടരും, റിപ്പോർട്ടുകളെ കാറ്റിൽ പറത്തി താരത്തിന്റെ മാസ് എൻട്രി

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവച്ച് പ്രധാനമന്ത്രി; കരാര്‍ യാഥാര്‍ത്ഥ്യമായത് നാലുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍

കൂലിയിൽ തന്റെ സ്ഥിരം പരിപാടികൾ ഉണ്ടാവില്ലെന്ന് ലോകേഷ്, സിനിമയുടെ മേക്കിങ്ങിൽ പരീക്ഷിച്ച രീതി പറഞ്ഞ് സംവിധായകൻ

1 കി.മീ. ഓടാൻ വെറും 57 പൈസ; ടെസ്‌ല വാങ്ങിയാൽ പിന്നെ പെട്രോൾ വണ്ടിയെന്തിനാ?

ലാൻഡ് ചെയ്യാൻ നിമിഷങ്ങൾ മാത്രം, റഷ്യൻ വിമാനം തകർന്ന് 49 മരണം