എച്ച്.ആര്‍.ഡി.എസ് ഒരു റിയല്‍ എസ്റ്റേറ്റ് മാഫിയയോ?

സ്വര്‍ണ്ണക്കളളക്കടത്ത് കേസിലെ മുഖ്യമന്ത്രി സ്വപ്‌നാ സുരേഷിന് ജോലി കൊടുത്തതോടെയാണ് എച്ച് ആര്‍ ഡി എസ് അഥവാ ഹൈറേഞ്ച് റൂറല്‍ ഡവല്‌മെന്റ് സൊസൈറ്റി എന്ന എന്‍ ജി ഒ പൊതു ജനശ്രദ്ധയിലേക്കെത്തുന്നത്. ഇടുക്കി ജില്ലയിലെ തൊടുപുഴ ആസ്ഥാനമാക്കി 25 വര്‍ഷമായി പ്രവര്‍ത്തിക്കുന്നു എന്നവകാശപ്പെടുമ്പോഴും ദുരൂഹതകള്‍ നിറഞ്ഞതായിരുന്നു ഇതിന്റെ പ്രവര്‍ത്തനങ്ങള്‍. മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ്‌നേതാവുമായിരുന്ന എസ് കൃഷ്ണകുമാറാണ് എച്ച് ആര്‍ ഡി എസിന്റെ സ്ഥാപകന്‍ എന്ന് പറയുന്നുണ്ടെങ്കിലും ഇപ്പോള്‍ അദ്ദേഹത്തെ അവര്‍ അതില്‍ നിന്ന് പുറത്താക്കിയിരിക്കുകയാണ്. എച്ച് ആര്‍ ഡി സിന്റെ പ്രസിഡന്റായിരുന്ന അജികൃഷ്ണന്‍ അറസ്റ്റിലാവുകയും പിന്നീട് ജാമ്യം ലഭിക്കുകയും ചെയ്തു. ആദിവാസികളുടെ ഭൂമി കയ്യേറി കുടിലുകള്‍ നശിപ്പിച്ചുവെന്ന പാരാതിയിലാണ് അദ്ദേഹത്തിനെതിരെ കേസെടുത്തുതും അറസ്റ്റ് ചെയ്തതും.

25 വര്‍ഷം മുമ്പ് ആദിവാസി മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ വേണ്ടി രൂപീകരിച്ചതാണെങ്കിലും , നരേന്ദ്ര മോദിഭരണത്തിലെത്തിയതോടെയാണ് ഈ സംഘടനക്ക്് സംഘപരിവാര്‍ ബന്ധങ്ങള്‍ ഉണ്ടെന്ന ആരോപണം പുറത്ത് വരുന്നത്്.

ആദിവാസി മേഖലകളില്‍ സംഘപരിവാര്‍ ബന്ധങ്ങളുള്ള എന്‍ ജി ഒകള്‍ക്ക്് നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ നിരവധി പ്രോല്‍സാഹനങ്ങള്‍ ലഭിച്ചിരുന്നു. വിദേശ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന എന്‍ ജി ഒ കള്‍ ആദിവാസി മേഖലകളില്‍ മതപരിവര്‍ത്തനത്തെ പ്രോല്‍സാഹിപ്പിക്കുന്നുവെന്ന് പറഞ്ഞാണ് ആര്‍ എസ് എസ് ബന്ധമുളള എന്‍ ജി ഒ കളെ സഹായിക്കാനുള്ള നീക്കം കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്്.

എസ് എഫ് ഐ യുടെ സംസ്ഥാന ഭാരവാഹിയായിരുന്നുവെന്ന് അവകാശപ്പെടുന്ന അജികൃഷണനാണ് ഇപ്പോള്‍ ഈ എന്‍ ജി ഒ നയിക്കുന്നത്. ഇടുക്കിക്കാരനായ ഇദ്ദേഹം എസ് എഫ് ഐ യുടെ മുഖമാസികയായ സ്റ്റുഡന്റിന്റെ എഡിറ്ററായിരുന്നുവെന്നാണ് അവകാശപ്പെടുന്നത്. ഇടുക്കിയിലെ സി പി എം നേതാക്കളില്‍ പലരും അത് നിഷേധിക്കുമെങ്കിലും. എന്നാല്‍ ഇദ്ദേഹത്തിന്റെ സഹോദരന്‍ ബിജുകൃഷ്ണ്‍ എസ് എഫ് ഐ യുടെ ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റായിരുന്നുവെന്നു സി പി എം നേതാക്കള്‍ സമ്മതിക്കുന്നു. പിന്നീട് ഗൗരിയമ്മയുടെ ജെ എസ് എസ് വഴി ഇദ്ദേഹം ബി ജെ പി നയിക്കുന്ന എന്‍ ഡി എയിലെത്തി. അങ്ങിനെയാണ് കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പില്‍ ഇടുക്കി പാര്‍ലമെന്റ് സീറ്റില്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചത്.

കേരളത്തിലെ ആദിവാസി മേഖലകളില്‍ എച്ച് ആര്‍ ഡി എസ് നടത്തിവരുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് നിരവധി ആരോപണങ്ങള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ സംഘപരിവാര്‍ കേന്ദ്രങ്ങളുമായുള്ള ബന്ധം മൂലമാകും കാര്യമായ അന്വേഷണങ്ങള്‍ കേന്ദ്ര സംസ്ഥാന തലങ്ങളില്‍ ഇവര്‍ക്കെതിരെ ഉണ്ടായില്ല. നരേന്ദ്രമോദി അവതാരപുരുഷനാണെന്നും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും നേതൃപാടവവും തങ്ങള്‍ക്ക് വലിയ പ്രചോദനമാണെന്നുമാണ് അജി കൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞത്.

സ്വര്‍ണ്ണക്കളളക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന് ജോലി നല്‍കുകയും, എച്ച് ആര്‍ ഡി എസിന്റെ പാലക്കാട് ഓഫീസിലിരുന്ന് അവര്‍ മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങളുന്നയിച്ച് കൊണ്ട്്് പത്ര സമ്മേളനം നടത്തുകയും ചെയ്തപ്പോഴാണ് സര്‍ക്കാര്‍ അനങ്ങിയത്. അങ്ങിനെയാണ് ഈ എന്‍ ജി ഒ കേരളത്തിലെ ആദിവാസി മേഖലകള്‍ ലക്ഷ്യമിട്ട് നടത്തിയ വന്‍ തട്ടിപ്പിന്റെ കഥകള്‍ പതിയെ പുറത്ത് വരാന്‍ തുടങ്ങിയത്.

പാലക്കാട് ഇടുക്കി വയനാട് ജില്ലകളില്‍ കേന്ദ്രീകരിച്ചാണ് എച്ച് ആര്‍ ഡി സ് പ്രവര്‍ത്തിച്ചുവരുന്നത്. അട്ടപ്പാടിയില്‍ 5000 ഏക്കറില്‍ കൃഷി നടത്താന്‍ അദിവാസികളുടെ ഭൂമി പാട്ടത്തിന് എടുക്കാനുള്ള കരാര്‍ നിയമവിരുദ്ദമായി ഉണ്ടാക്കിയെന്നാണ് എച്ച് ആര് ഡിസിനെതിരെ 2019 ല്‍ തന്നെ ഉയര്‍ന്ന ആരോപണം. അഞ്ച് വര്‍ഷത്തേക്കുള്ള കരാര്‍ എന്ന് പറഞ്ഞു 35 വര്‍ഷത്തേക്കുള്ള കരാര്‍ ഉണ്ടാക്കിയെന്നാണ് പാലക്കാട് ജില്ലാ കളക്റ്റര്‍ കണ്ടെത്തിയത്. കര്‍ഷക എന്ന പേരില്‍ ഔഷധ സസ്യ കൃഷി നടത്താനുള്ള പരിപാടിയായിരുന്നു അത്. എന്നാല്‍ ആദിവാസികളുടെ ഭൂമി പാട്ടെത്തിനെടുക്കാന്‍ എന്‍ ജി ഒക്ക് അധികാരമില്ലന്ന് പാലക്കാട് കളക്്റ്റര്‍ കണ്ടെത്തുകയും ഈ പാട്ടക്കകരാര്‍ റദ്ദാക്കുകയും ചെയ്തു. അഗളി, പുതൂര്‍, ഷോളയൂര്‍ പഞ്ചായത്തുകളില്‍ തരിശുഭൂമിയിലായിരുന്നു പദ്ധതി ലക്ഷ്യമിട്ടത്്. ഔഷധ സസ്യങ്ങള്‍ കൃഷി ചെയ്ത് ഹിമാലയ, പതഞ്ജലി, ഡാബര്‍ എന്നീ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്ക് നല്‍കുമെന്നാണ് എച്ച്ആര്‍ഡിഎസ് ആദിവാസികള്‍ക്ക് നല്‍കിയ വാഗ്ദാനം.

കൃഷി വകുപ്പും പ’ികജാതി-പട്ടികവര്‍ഗ്ഗ വികസന വകുപ്പും സംയുക്തമായി നടത്തു മില്ലറ്റ് ഗ്രാം പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്.ആദിവാസികളുടെ ഭൂമിയില്‍ അവര്‍ തന്നെ കൃഷി ചെയ്ത് വരുമാനം കണ്ടെത്തുതിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുമായാണ് ഈ പദ്ധതി. ഇതിന് സമാന്തരമായി ഒരു എന്‍ജിഒ കാര്‍ഷിക വികസന ഏജന്‍സി രൂപീകരിക്കുകയും ആദിവാസികളുടെയും കര്‍ഷകരുടെയും ഭൂമി പാട്ടത്തിനെടുക്കുകയും ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന പറഞ്ഞ് കൊണ്ട് സര്‍ക്കാര്‍ ഈ പാട്ടക്കരാറിന് അനുമതി നല്‍കിയില്ല.

അട്ടപ്പാടിയില്‍ അദിവാസികള്‍ക്കായി ആയിരം വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്ന സദ്ഗൃഹ പദ്ധതിയായിരുന്നു മറ്റൊന്ന് .പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടറുടെ അനുമതി വാങ്ങാതെയായിരുന്നു ആദിവാസി ഭൂമിയില്‍ എച്ച്.ആര്‍.ഡി.എസ് വീടുകള്‍ നിര്‍മ്മിച്ചത്. ആദിവാസി ഭൂമിയില്‍ ഏതുതരത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോഴും സബ് കളക്ടറുടെ അനുമതി വാങ്ങണം. അതും പാലിച്ചിരുന്നില്ല. പണിത വീടുകള്‍ കെട്ടുറപ്പില്ലാത്തതാണെും പരാതി ഉയരുകയും ചെയ്തിരുന്നു. ആനകളുടെ ആക്രമണത്തെ തടയാന്‍ കഴിയാത്ത ഫൈബര്‍ വീടുകളായിരുന്നു ഇവര്‍ അവിടെ നിര്‍മിച്ചത്്.

സദ്ഗൃഹ പദ്ധതിക്കായി കോര്‍പ്പറേറ്റ് കമ്പനികളുടെ സി.എസ്.ആര്‍ ഫണ്ടും വിദേശസഹായവും വിനിയോഗിച്ചിട്ടുണ്ടൊണ് എച്ച്.ആര്‍.ഡി.എസ് പറയുന്നത്. മോദി നല്‍കുന്ന വീടുകളാണൊയിരുന്നു ഇവര്‍ ആദിവാസികള്‍ക്കിടയില്‍ പ്രചരിപ്പിച്ചിരുന്നത്. 500 ഓളം വീടുകള്‍ നിര്‍മ്മിച്ചതായും ഈ എന്‍ ജി ഒ അവകാശപ്പെടുന്നു. ഈ തട്ടിപ്പിനെതിരെ പട്ടികവര്‍ഗകമ്മീഷന്‍ കേസെടുക്കുകയും അതേ തുടര്‍ന്ന് പ്രസിഡന്റായ അജികൃഷ്ണന്‍ അറസ്റ്റിലാവുകയും ചെയ്തു.

അട്ടപ്പാടി മേഖലയില്‍ 5000 ഏക്കര്‍ ആദിവാസി ഭൂമി തട്ടിയെടുക്കാനുളള എച്ച് ആര്‍ ഡി സ് എന്റെ നീക്കം ഇതോടെ പൊളിഞ്ഞു. വീട് പണിത് നല്‍കല്‍ അടക്കമുളള നീക്കങ്ങളും ആദിവാസിയുടെ ഭൂമിയില്‍ കണ്ണ് വച്ചുകൊണ്ടായിരുന്നു. പതജ്ഞലി പോലുള്ള സംഘ പരിവാര്‍ ബന്ധം വ്യക്തമായുള്ള വന്‍കിട ആയുര്‍വേദ കമ്പനകള്‍ക്ക് വളരെ കുറഞ്ഞ ചിലവില്‍ ഔഷധ സസ്യങ്ങള്‍ എത്തിച്ചു നല്‍കുകയും അത് വഴി അവര്‍ക്ക് വിപണിയില്‍ നിന്ന് വന്‍ ലാഭം കൊയ്യാന്‍ അവസരം ഉണ്ടാക്കുകയുമായിരുന്നു ലക്ഷ്യം. എന്നാല്‍ സ്വപ്‌നാ സുരേഷിന് ജോലി നല്‍കുകയും സി പി എമ്മിനും സര്‍ക്കാരിനും എതിരെ തിരിയുകയും ചെയ്തതോടെ എച്ച് ആര്‍ ഡി എസിന്റെ കാല്‍ ചുവട്ടില്‍ നിന്ന് മണ്ണൊഴുകാന്‍ തുടങ്ങി. ഇതിനിടയില്‍ ബി ജെ പിനേതൃത്വവും കൈവിട്ടു . ഇതോടെയാണ് എച്ച് ആര്‍ ഡി എസ് എന്ന എന്‍ ജി ഒ യഥാര്‍ത്ഥ്യത്തില്‍ ലക്ഷ്യമിട്ടത് വന്‍ ഭൂമികുംഭകോണമായിരുന്നുവെന്ന് വ്യക്തമായത്്.

Latest Stories

ആരാധകരേ ശാന്തരാകുവിന്‍.., ലൂണ ബ്ലാസ്റ്റേഴ്സ് വിടില്ല, ഔദ്യോഗിക പ്രഖ്യാപനം എത്തി

14കാരിയെ വിവാഹം ചെയ്തു, പിന്നാലെ കസ്റ്റഡിയിലെടുത്ത് പൊലീസ്; യുവാവും പെണ്‍കുട്ടിയും കസ്റ്റഡിയില്‍ മരിച്ച നിലയില്‍; സ്റ്റേഷന് തീയിട്ട് നാട്ടുകാര്‍

IPL 2024: 'അവര്‍ വെറും കടലാസ് കടുവകള്‍'; പിന്തുണ പിന്‍വലിച്ച് ആഞ്ഞടിച്ച് സുനില്‍ ഗവാസ്‌കര്‍

ഇന്ത്യ ചന്ദ്രനിലിറങ്ങിയപ്പോള്‍ കറാച്ചിയിലെ കുട്ടികള്‍ ഓവുചാലില്‍ വീണു മരിക്കുന്നു; ഒരു തുള്ളി ശുദ്ധജലമില്ല; പാക് പാര്‍ലമെന്റില്‍ സയ്യിദ് മുസ്തഫ കമാല്‍ എംപി

ലോകം തലകീഴായി ആസ്വദിക്കാൻ എത്ര മനോഹരം..: ശീർഷാസന വീഡിയോ പങ്കുവെച്ച് കീർത്തി സുരേഷ്

'സ്വന്തം സര്‍ക്കാർ നടപ്പാക്കുന്ന പദ്ധതിയില്‍ അഴിമതി'; 1146 കോടി നഷ്ടം വരുമെന്ന് കൃഷിമന്ത്രിയുടെ മുന്നറിയിപ്പ്

പെരുമ്പാവൂര്‍ ജിഷ കൊലക്കേസ്; പ്രതിയുടെ വധശിക്ഷയ്ക്ക് അനുമതി തേടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

IPL 2024: ഈ താരങ്ങളോട് കടക്ക് പുറത്ത് പറയാൻ മുംബൈ ഇന്ത്യൻസ്, ലിസ്റ്റിൽ പ്രമുഖ താരങ്ങളും

'കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ട്'; പ്രജ്വൽ രേവണ്ണ കേസിൽ മൗനം വെടിഞ്ഞ് മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡ

ഇത് ശരിക്കും ഗുരുവായൂര്‍ അല്ല, ഒറിജിനലിനെ വെല്ലുന്ന സെറ്റ്! രസകരമായ വീഡിയോ പുറത്ത്