മമ്മൂട്ടിയുടെ മാസ്റ്റര്‍പീസിലെ സിംഹം താനാണെന്ന് സന്തോഷ് പണ്ഡിറ്റ്

മമ്മൂട്ടി ചിത്രമായ മാസ്റ്റര്‍പീസിനെ പുകഴ്ത്തി സന്തോഷ് പണ്ഡിറ്റ്. സിനിമ ബോക്സ് ഓഫീസ് കളക്ഷനില്‍ മുന്നേറുമ്പോള്‍ താന്‍ ഇതു മുമ്പ് പ്രവചിച്ചതായിരുന്നുവെന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു. “”മക്കളേ, അങ്ങനെ എന്റെ പ്രവചനം ഫലിച്ചുട്ടോ”” എന്നു വ്യക്തമാക്കിയാണ് പണ്ഡിറ്റ് ഫേസ്ബുക്കില്‍ കുറിപ്പിട്ടിരിക്കുന്നത്.

https://www.facebook.com/santhoshpandit/posts/1751887578198828

മക്കളേ, അങ്ങനെ എന്റെ ഒരു പ്രവചനം ഫലിച്ചുട്ടോ, മാസ്റ്റര്‍പീസിന്റെ ആദ്യ ദിവസത്തെ കളക്ഷനില്‍ ഇന്നോളം ഇറങ്ങിയ എല്ലാ സൂപ്പര്‍ മെഗാ ഹിറ്റ് ചിത്രങ്ങളേയും ബഹുദൂരം പിന്നിലാക്കി. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ റോയല്‍ സിനിമാസ് പുറത്തിറക്കിയ കണക്ക് പ്രകാരം ആദ്യദിന 5.11 കോടി നേടി. ആദൃ മൂന്നു ദിനങ്ങളില്‍ 10 കോടിയില്‍ അധികം കളക്റ്റ് ചെയ്തത്രേ…

“പുലി മുരുകനില്‍” ലാലേട്ടനോടൊപ്പം പുലി ഉണ്ടെങ്കില്‍, മാസ്റ്റര്‍പീസില്‍ മമ്മൂക്കയോടൊപ്പം ഒരു സിംഹം ( സന്തോഷ് പണ്ഡിറ്റ്) ഉണ്ടെന്ന് അന്നു ഞാന്‍ പറഞ്ഞപ്പോള്‍ പലരും വിശ്വസിച്ചില്ല.

ഇനി ഈ സിനിമാ ഏതെല്ലാം ചിത്രം റെക്കോര്‍ഡ് ബ്രേക്ക് ചെയ്യുമെന്ന് 50 ദിവസം കഴിഞ്ഞു ഞാന്‍ പോസ്റ്റ് ചെയ്യും, നോക്കിക്കോ..
ആ records കണ്ടു ആരും ഞെട്ടരുത്….
വാല്‍ കഷ്ണം:- ഇത്രയും കൃതൃമായി പ്രവചിച്ച എന്നെ സമ്മതിക്കണം….

-സന്തോഷ് പണ്ഡിറ്റ്

പുലിമുരുകനുശേഷം ഉദയ്കൃഷ്ണയുടെ തിരക്കഥയില്‍ അജയ് വാസുദേവ് സംവിധാനം ചെയ്ത മാസ്റ്റര്‍പീസാണ് ക്രിസ്മസ് ബോക്‌സ് ഓഫീസില്‍ ഏറ്റവും കുടുതല്‍ പണം വാരി മുന്നേറുന്ന സിനിമ. മമ്മൂട്ടിയുടെ സൂപ്പര്‍ ആക്ഷന്‍ രംഗങ്ങളാണ് സിനിമയുടെ ഹൈലൈറ്റ്്. ചിത്രത്തില്‍ മമ്മൂട്ടി ഇംഗ്ലീഷ് പ്രഫസറായ എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്ന കഥാപാത്രമായാണ് എത്തുന്നത്.സിനിമയില്‍ സന്തോഷ് പണ്ഡിറ്റും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സി.എച്ച് മുഹമ്മദ് വടകരയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.

Latest Stories

കൊച്ചിയിൽ നടുക്കുന്ന ക്രൂരത; നടുറോഡില്‍ നവജാതശിശുവിന്‍റെ മൃതദേഹം

ഐപിഎല്‍ 2024: വിജയത്തില്‍ നിര്‍ണായകമായ മാജിക് സ്പെല്‍, ആ രഹസ്യം വെളിപ്പെടുത്തി ഭുവനേശ്വര്‍ കുമാര്‍

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച്ചുള്ള സർക്കുലർ റദ്ദാക്കണമെന്ന ഹർജി; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്

ടി20 ലോകകപ്പ് 2024: കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് ചോദ്യം, ഞെട്ടിച്ച് രോഹിത്തിന്‍റെയും അഗാര്‍ക്കറുടെയും പ്രതികരണം

സസ്‌പെന്‍സ് അവസാനിച്ചു; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍, അമേഠിയിൽ കിഷോരി ലാൽ ശർമ

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമിനെ കുറിച്ച് ഞെട്ടിക്കുന്ന പ്രസ്താവനയുമായി രോഹിത് ശര്‍മ്മ

സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നും അടച്ചിടും

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി