രണ്ടു വയസുള്ള മകള്‍ മരിച്ചു, സങ്കടക്കടലില്‍ പാക് സൂപ്പര്‍ താരം

പാക് ക്രിക്കറ്റ് താരം ആസിഫ് അലിയുടെ രണ്ട് വയസുള്ള മകള്‍ നൂര്‍ ഫാത്തിമ മരണത്തിനു കീഴടങ്ങി. കാന്‍സര്‍ രോഗം മൂലം ചികിതിസയിലായിരുന്നു. തുടര്‍ന്ന് ഇംഗ്ലണ്ടിലായിരുന്ന ആസിഫ് അലി പര്യടനം ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി.

അമേരിക്കയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു നൂര്‍ ഫാത്തിമയുടെ മരണം. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ആസിഫ് കളിക്കുന്ന ഇസ്ലാമാബാദ് യുണൈറ്റഡാണ് നൂറിന്റെ മരണം സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തത്. നൂറിന്റെ മരണവിവരത്തോടൊപ്പം ആസിഫ് കരുത്തിന്റെ പ്രതീകമാണെന്നും എല്ലാവര്‍ക്കും പ്രചോദനമാണെന്നും ട്വീറ്റില്‍ പറയുന്നു.

ലോക കപ്പിനുള്ള പാകിസ്ഥാന്റെ പ്രാഥമിക ടീമില്‍ ഇടം നേടിയ അസിഫിന് പതിനഞ്ചംഗ ടീമില്‍ സ്ഥാനമുണ്ടോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.

വിദഗ്ദ്ധ ചികിത്സക്കായി മകളെ അമേരിക്കയിലേക്ക് മാറ്റുകയാണെന്ന് അസിഫ് അവസാനമായി ട്വീറ്റ് ചെയ്തിരുന്നു. ഒരു മണിക്കൂറിനുള്ളില്‍ മകള്‍ക്കുള്ള വിസ അനുവദിച്ച യു.എസ് അതോറിറ്റികളോടും സുഹൃത്തുക്കളോടും ആസിഫ് നന്ദി രേഖപ്പെടുത്തിയിരുന്നു.

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ നാലാം സീസണിനിടെയാണ് മകള്‍ക്ക് സ്റ്റേജ് ഫോര്‍ ക്യാന്‍സറാണെന്ന് ആസിഫ് സ്ഥിരീകരിച്ചത്.

Latest Stories

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ

സിംഗിള്‍ മദര്‍ ആണ്, എനിക്ക് മുന്നിലുള്ള ഏക പോംവഴി കൂടുതല്‍ ശക്തയാകുക എന്നത് മാത്രമാണ്: ഭാമ