'മാസ്റ്റര്‍പീസിന്റെ കളക്ഷന്‍ പുറത്തു വിട്ട് മമ്മൂട്ടി'

മാസ്റ്റര്‍പീസിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍ പുറത്തു വിട്ട് മമ്മൂട്ടി. സിനിമ റിലീസ് ചെയ്ത് മൂന്നു ദിവസത്തിനുള്ളില്‍ പത്തു കോടി ക്ലബില്‍ കയറിയെന്ന് മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അറിയിച്ചത്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലെ കളക്ഷനാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. നേരത്തെ മാസ്റ്റര്‍പീസിന് ആറു കോടി രൂപയ്ക്ക് മേല്‍ ആദ്യ ദിന കളക്ഷന്‍ കിട്ടിയെന്ന വാര്‍ത്തയെ തള്ളി നിര്‍മ്മാതാക്കളായ റോയല്‍ സിനിമാസ് രംഗത്ത് എത്തിയിരുന്നു.

റിലീസ് ദിനത്തില്‍ മാസ്റ്റര്‍പീസ് കേരളത്തില്‍ 1287 ഷോകളാണ് നടത്തിയത്. വ്യാജമായ കണക്കുള്‍ നിരത്തിയാണ് ഫെയ്സ്ബുക്ക് പേജുകള്‍ തങ്ങളുടെ കളക്ഷന്‍ റിപ്പോര്‍ട്ട് പെരുപ്പിച്ച് കാണിക്കുന്നതെന്നും തങ്ങള്‍ ഔദ്യോഗികമായി തന്നെ കണക്കുകള്‍ പുറത്തുവിടുമെന്നും വ്യാജപ്രചരണങ്ങളില്‍ വീഴരുതെന്നും നിര്‍മ്മാതാക്കള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

https://www.facebook.com/Mammootty/photos/a.10152286205072774.1073741827.257135417773/10156005594942774/?type=3&theater

മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്ത മാസ്റ്റര്‍പീസ് വ്യാഴാഴ്ചയാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. പുലിമുരുകന് ശേഷം ഉദയ്കൃഷ്ണ തിരക്കഥ എഴുതുന്ന ചിത്രത്തെ മാസ് പരിവേഷത്തിലാണ് അണിയറക്കാര്‍ അവതരിപ്പിച്ചിരുന്നത്.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി