കേന്ദ്ര അന്വേഷണം സർക്കാരിൻറെ കെ-ഫോണിലേക്കും നീങ്ങുന്നു

സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായ കെ ഫോണിലേക്കും കേന്ദ്ര അന്വേഷണം നീങ്ങാന്‍ സാദ്ധ്യതകളേറുന്നു. കോടതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നൽകിയ റിപ്പോർട്ടിൽ ഇതിന്റെ വ്യക്തമായ സൂചന നൽകുന്നു. വ്യാഴാഴ്ച്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കെ ഫോണിലും ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. ആദ്യമായാണ് ഒരു കേന്ദ്ര ഏജൻസി കെ-ഫോണിന്റെ പേരെടുത്തു പറഞ്ഞ് റിപ്പോർട്ട് സമർപ്പിക്കുന്നത്.

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സ്വര്‍ണക്കടത്ത് കേസില്‍ ഇഡിയുടെ കസ്റ്റഡിയില്‍ കഴിയുന്ന എം ശിവശങ്കര്‍ സ്വര്‍ണക്കടത്ത് കേസ് രണ്ടാം പ്രതിയായ സ്വപ്‌ന സുരേഷിന് ലൈഫ്മിഷന്‍ കെ ഫോണ്‍ എന്നിവയുടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയിരുന്നു. ഇത് സംബന്ധിച്ച് ശിവശങ്കര്‍ ഇ.ഡിക്ക് മൊഴി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത് അതിഗൗരവമായ കണ്ടെത്തലാണ്. ഇരുവരുടെയും വാട്‌സാപ്പ് ചാറ്റുകളിൽ ഇതിനുള്ള തെളിവുകൾ കണ്ടെടുത്തുവെന്നാണ് ഇ.ഡി കോടതിയിൽ അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ ലഭിച്ച് വരുകയാണെന്നും ഇ.ഡി കോടതിയില്‍ പറഞ്ഞു.

സംസ്ഥാന ഐ.ടി സെക്രട്ടറിയോട് ഇ.ഡി ആവശ്യപ്പെട്ട നാല് പദ്ധതികളുടെ രേഖകളിൽ കെ-ഫോണിനാണ് പ്രധാന്യം നൽകിയിരിക്കുന്നത്. യൂണീടാകിനെ കെ-ഫോൺ പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഉൾപ്പെടുത്താൻ ശ്രമം നടന്നിരുന്നെന്നും തുകയുടെ കാര്യത്തിൽ ധാരണയാകാത്തതിനാൽ കരാർ ഒഴിവാക്കപ്പെടുകയായിരുന്നു എന്നുമാണ് അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം.

കെ ഫോണ്‍ പദ്ധതിയുടെ തുടക്കത്തില്‍ മുതല്‍ കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത് ശിവശങ്കറാണ്. പദ്ധതിയുമായി ബന്ധപ്പെട്ട് ശിവശങ്കറിന്റെയും സ്വപ്നയുടെയും ഇടപെടലുകള്‍ ദുരൂഹമാണെന്നാണ് അന്വേഷണ ഏജന്‍സി വിലയിരുത്തുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ ഈ പദ്ധതിയിലും നടന്നിട്ടുണ്ടെന്ന് വാട്‌സാപ്പ് ചാറ്റിലൂടെ വിവരം ലഭിച്ചിട്ടുണ്ട്. അന്വേഷണം കെ ഫോണുള്‍പ്പടെയുള്ള പദ്ധതികളിലേക്ക് നീങ്ങുന്നുവെന്ന സൂചന ഇഡി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കോടതിയില്‍ വ്യാഴാഴ്ച്ച വ്യക്തമാക്കുകയും ചെയ്തിരുന്നു.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍