വീട്ടില്‍ ഇരുന്ന് സ്വര്‍ണം പര്‍ച്ചേയ്‌സ് ചെയ്യാം; ആകര്‍ഷകമായ ഓഫറുകളുമായി ഫോണ്‍പേ

പ്രമുഖ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ ഫോണ്‍ പേ അക്ഷയ തൃതീയ ഉത്സവത്തോട് അനുബന്ധിച്ച് സ്വര്‍ണം വാങ്ങുന്നവര്‍ക്കായി നിരവധി ആകര്‍ഷകമായ ഓഫറുകളുമായി രംഗത്ത്. താങ്ങാനാവുന്നതും സുതാര്യവുമായ നിരക്കുകളില്‍ സര്‍ട്ടിഫൈ ചെയ്ത 24 കാരറ്റ്  സ്വര്‍ണം അതിന്റെ ശുദ്ധത ഉറപ്പാക്കി കൊണ്ട് തന്നെ വീടുകളില്‍ ഇരുന്നു കൊണ്ട് പര്‍ച്ചേസു ചെയ്യുന്നതിനുള്ള “സ്വര്‍ണം” എന്ന പ്ലാറ്റ്‌ഫോം രണ്ട് വര്‍ഷം മുമ്പ് ഫോണ്‍ പേ ആരംഭിച്ചിരുന്നു.

പുതിയ സ്വര്‍ണ ഓഫറുകള്‍, മെയ് 5,6,7 തിയതികളില്‍ ഫോണ്‍ പേ ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ്. ഒപ്പം ഇതില്‍ സ്വര്‍ണം പര്‍ച്ചേസു ചെയ്യുന്ന ഭാഗ്യശാലികളായ ഉപഭോക്താക്കള്‍ക്ക് സൗജന്യ സ്വര്‍ണ ചെയിനുകളും സ്വര്‍ണ നാണയങ്ങളും റിവാര്‍ഡായി ലഭിക്കുന്നു, കൂടാതെ സ്വര്‍ണം ഡെലിവറി ചെയ്യുമ്പോള്‍ ഉയര്‍ന്ന ഡിസ്‌കൗണ്ടും ലഭ്യമാകുന്നു.

ഫോണ്‍ പേ ആപ്പ് മുഖേന സ്വര്‍ണം പര്‍ച്ചേസു ചെയ്യുന്ന ഉപഭോക്താക്കള്‍ ബാങ്ക്‌ഗ്രേഡ് സുരക്ഷിത ലോക്കര്‍ സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്ന SafeGold അല്ലെങ്കില്‍ MMTC PAMP മുഖേന സ്വര്‍ണം പര്‍ച്ചേസു ചെയ്യേണ്ടതുണ്ട്. സ്വര്‍ണം ഡെലിവര്‍ ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് മികച്ച പായ്‌ക്കേജില്‍ സ്വര്‍ണം ഡെലിവര്‍ ചെയ്യുന്നതിനോടൊപ്പം പ്രത്യേക ഉയര്‍ന്ന ഡിസ്‌കൗണ്ട് ഓഫറും ലഭിക്കുന്നു.

ഫോണ്‍ പേ ആപ്പിലൂടെ സ്വര്‍ണം വാങ്ങാന്‍…

1. ഉപഭോക്താക്കള്‍, ആപ്പില്‍ ലോഗിന്‍ ചെയ്ത്, “എന്റെ പണം” എന്ന വിഭാഗത്തില്‍ നിന്നും “സ്വര്‍ണം” എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

2. ലഭ്യമായ രണ്ട് ദാതാക്കളിലൊരാളെ തിരഞ്ഞെടുക്കുന്നതിന് ആവശ്യപ്പെടും: SafeGold (99.5% ശുദ്ധത) അല്ലെങ്കില്‍ MMTC PAMP (99.9% ശുദ്ധത).

3. ഉപഭോക്താവ് ദാതാവിനെ തിരഞ്ഞെടുത്തതിന് ശേഷം, അവര്‍ ഓരോ ഗ്രാമിനുമുള്ള സ്വര്‍ണ വില ദൃശ്യമാക്കും. ഉപഭോക്താക്കള്‍ക്ക് ആവശ്യമായ സ്വര്‍ണം ഗ്രാമിലോ അല്ലെങ്കില്‍ കൈവശമുള്ള തുക നല്‍കിയോ വാങ്ങാവുന്നതാണ്.

4. ഉപഭോക്താക്കള്‍ വാങ്ങേണ്ട സ്വര്‍ണം സ്ഥിരീകരിച്ചതിന് ശേഷം ഫോണ്‍ പേ ആപ്പിലൂടെ നിര്‍ദ്ദിഷ്ട പേയ്‌മെന്റ് രീതികളായ UPI, ഡെബിറ്റ് കാര്‍ഡ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് സുരക്ഷിതമായി പേയ്‌മെന്റ് ചെയ്യാനാവുന്നതാണ്.

5. പേയ്‌മെന്റ് പൂര്‍ത്തിയാക്കിയതിന് ശേഷം, പര്‍ച്ചേസു ചെയ്ത സ്വര്‍ണം ഉപഭോക്താവിന്റെ ഡിജിറ്റര്‍ ലോക്കറില്‍ ദൃശ്യമാകും.

Latest Stories

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ

കള്ളക്കടല്‍ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ക്കും വിനോദങ്ങള്‍ക്കും നിരോധനം

ലാലേട്ടന്‍ പോലും അത് തെറ്റായാണ് പറയുന്നത്, എനിക്കതില്‍ പ്രശ്നമുണ്ട്: രഞ്ജിനി ഹരിദാസ്

ഒന്നാം തിയ്യതി വാടക കൊടുക്കാൻ പൈസയുണ്ടാവില്ല, കിട്ടുന്ന തുകയ്ക്ക് അതനുസരിച്ചുള്ള ചിലവുണ്ട്: മാല പാർവതി

വിരാട് കോഹ്‌ലിയും ധോണിയും അല്ല, എനിക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച ബാറ്റർ അവൻ മാത്രമാണ്, അവനെതിരെ എനിക്ക് ജയിക്കാനാകില്ല: ഗൗതം ഗംഭീർ

ഒരേ പേരുള്ള സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കരുത്; പൊതുതാത്പര്യ ഹര്‍ജി തള്ളി സുപ്രീംകോടതി

വല്ലാണ്ട് ചാരിത്ര്യശുദ്ധി കാണിച്ച് ജീവിക്കേണ്ട ആവശ്യമുണ്ടോ? എല്ലാവര്‍ക്കും തെറ്റ് സംഭവിക്കും..; ബിഗ് ബോസ് മുന്‍ മത്സരാര്‍ത്ഥി മനീഷ

വേൾഡ് റെക്കോർഡ് ലക്ഷ്യമിട്ട് കൊടുംവേനലിൽ കുട്ടികളെ നിർത്തിച്ചു; കുഴഞ്ഞുവീണ് കുട്ടികൾ; പ്രഭുദേവയുടെ നൃത്തപരിപാടിക്കെതിരെ പ്രതിഷേധം കനക്കുന്നു

ആരാണ് കിഷോരി ലാല്‍ ശര്‍മ?

ഹാർദികിന്റെ കീഴിൽ കളിക്കുമ്പോൾ ഉള്ള പ്രശ്നങ്ങൾ, വിശദീകരണവുമായി രോഹിത് ശർമ്മ