ഓഫര്‍ പെരുമഴയുമായി ജിയോ; റിപ്പബ്ലിക് ദിന സമ്മാനമായി 50% കൂടുതല്‍ ഡാറ്റ

റീചാര്‍ജ് നിരക്കുകള്‍ കുത്തനെ കുറച്ചുകൊണ്ടാണ് റിലയന്‍സ് ജിയോ തങ്ങളുടെ ഉപയോക്താക്കള്‍ക്ക് പുതുവര്‍ഷ സമ്മാനം നല്‍കിയത്. നല്‍കുന്ന തുകയുടെ 100%വും തിരിച്ചു കൊടുത്തും ജിയോ ഉപയോക്താക്കളെ ഞെട്ടിച്ചു. ഇപ്പോഴിതാ പുതിയൊരു ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് റിലയന്‍സ് ജിയോ. 50% കൂടുതല്‍ ഡാറ്റ ഓഫറാണ് ഇത്തവണ ജിയോ വാഗ്ദാനം ചെയ്യുന്നത്.

അതായത് ഒരു ജിബി ഡാറ്റ ദിനം പ്രതി ഓഫറുള്ളവര്‍ക്ക് ഇനിമുതല്‍ 1.5 ജിബി ഡാറ്റ ഉപയോഗിക്കാനാകും. 1.5 ജിബി ഡാറ്റ ഓഫറുള്ളവര്‍ക്ക് 2 ജിബി ഡാറ്റ ലഭിക്കും. 149 മുതല്‍ 498 രൂപവരെയുള്ള എട്ട് ഡാറ്റ ഓഫര്‍ പ്ലാനുകളാണ് ജിയോ അവതരിപ്പിക്കുന്നത്. കുറഞ്ഞ നിരക്കില്‍ കൂടുതല്‍ ഡാറ്റ ലഭ്യമാകുന്നതോടെ ജിയോ ആരാധകര്‍ക്കിത് ഉത്സവക്കാലമാണ്.

ജനുവരി 26ന് രാത്രി 12 മണി മുതല്‍ ഓഫര്‍ പ്രാബല്യത്തില്‍ വരും. നിലവിലുള്ള ഓഫറുകള്‍ തീരുന്നതിന് അനുസരിച്ചാണ് പുതിയ ഓഫര്‍ ലഭ്യമാകുക. നിലവിലെ ഓഫര്‍ റദ്ദാക്കണമെങ്കില്‍ മൈ ജിയോ ആപ്പിക്കേഷന്‍ വഴി സാധ്യമാകും.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്