നിലനില്‍പ്പിന് വാവേയ് 'പണി' തുടങ്ങി; ചങ്കിടിപ്പോടെ ഗൂഗിള്‍

ചൈനീസ് കമ്പനിയായ വാവേയ്ക്ക് അമേരിക്കന്‍ ഭരണകൂടം നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ, വാവേയ്ക്ക് നല്‍കി വന്നിരുന്ന ഹാര്‍ഡ് വെയര്‍ സോഫ്റ്റ് വെയര്‍ പിന്തുണ അടുത്തിടെയാണ് ഗൂഗിള്‍ പിന്‍വലിച്ചത്. പിന്നാലെ മൈക്രോസോഫ്റ്റും മറ്റ് ചില കമ്പനികളും ഫെയ്‌സ്ബുക്കും വാവേയ് ഫോണുകളെ കൈവിട്ടു. ഇതോടെ നിലനില്‍പ്പിന് വാവേയ്ക്ക് മുന്നിലുള്ള ഒരു മാര്‍ഗം ഗൂഗിളിനെ ഒഴിവാക്കി ആന്‍ഡ്രോയിഡ് ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കാവുന്ന ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം നിര്‍മ്മിക്കുക എന്നതായിരുന്നു. അതിലേക്ക് വാവേയ് കടക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

വാവേയ് സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പരീക്ഷണം തുടങ്ങിയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. പുതിയ ഒഎസില്‍ പ്രവര്‍ത്തിക്കുന്ന പത്ത് ലക്ഷം ഫോണുകളാണ് വാവേയ് പുറത്തിറക്കുന്നത്. ആന്‍ഡ്രോയിഡിന്റെയും ഐഒഎസിന്റെയും ഒരു മിശ്രണമായിരിക്കും വാവെയുടെ ഓപ്പറേറ്റിംഗ് സിസ്റ്റമെന്നാണ് ആദ്യ സൂചനകള്‍. പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ മൈക്രോകേണല്‍ അനായാസമായി പ്രവര്‍ത്തിക്കുന്നതും ചടുലതയുള്ളതുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

വാവേയ്‌യുടെ ഈ നീക്കം ഗൂഗിളിന്റെ ചങ്കിടിപ്പ് വര്‍ധിപ്പിക്കുന്നതാണ്. വാവേയ് പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം തുടങ്ങി അത് വിജയിച്ചാല്‍ ചൈനീസ് ഫോണ്‍ നിര്‍മ്മാതാക്കളെല്ലാം അതിലേക്കു മാറിയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് ഗൂഗിളിന് വന്‍തിരിച്ചടിയാവും നല്‍കുക. ആപ്പിളൊഴികെ എല്ലാ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളും ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഉപയോഗിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടു നീങ്ങവേയാണ് വാവേയ്‌യുടെ നിലനില്‍പ്പിനായുള്ള ചടുല നീക്കം.

Latest Stories

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ