മൊബൈല്‍ നമ്പര്‍ എങ്ങനെ ആധാറുമായി ബന്ധിപ്പിക്കാം?

മൊബൈല്‍ നമ്പരുകള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്. 2018 ഫെബ്രുവരി വരെയാണ് സര്‍ക്കാര്‍ ഇതിന് അനുവദിച്ചിരിക്കുന്ന സമയം. അതിന് ശേഷം മൊബൈല്‍ നമ്പര്‍ കട്ടാകുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. രാജ്യത്ത് മൊബൈല്‍ ഉപയോഗിക്കുന്ന ആളുകളുടെ വേരിഫിക്കേഷന്‍ നടത്തണമെന്ന സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ആധാര്‍ കാര്‍ഡും മൊബൈല്‍ നമ്പരും തമ്മില്‍ ബന്ധിപ്പിക്കണമെന്ന നിയമം കൊണ്ടു വന്നത്.

യുണീക്ക് ഐഡന്റിഫിക്കേഷന്‍ അഥോറിറ്റി ഓഫ് ഇന്ത്യ പറയുന്ന കണക്ക് അനുസരിച്ചാണെങ്കില്‍ ഇതുവരെ 25 ശതമാനം ആളുകള്‍ മാത്രമാണ് മൊബൈല്‍ നമ്പര്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുള്ളത്. 128 കോടി മൊബൈല്‍ കണക്ഷന്‍ ഉള്ളതില്‍ 38 കോടിയില്‍പരം ആളുകള്‍ മാത്രമാണ് മൊബൈല്‍ നമ്പരുകള്‍ ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്നത്. പാന്‍കാര്‍ഡ്, ബാങ്ക് അക്കൗണ്ട് തുടങ്ങിയവ ആധാറുമായി ബന്ധിപ്പിക്കാന്‍ ഓണ്‍ലൈന്‍ വഴി സാധിക്കുമെങ്കില്‍ മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കണമെങ്കില്‍ സര്‍വീസ് പ്രൊവൈഡറുടെ സ്റ്റോറിലോ ആധാര്‍ കേന്ദ്രങ്ങളിലോ പോകണം.

സര്‍വീസ് പ്രൊവൈഡറുടെ ഫിസിക്കല്‍ സ്റ്റോറില്‍ ആധാര്‍ രേഖകളുടെ കോപ്പിക്കൊപ്പം ബയോമെട്രിക് രേഖകളും ശേഖരിക്കും. എന്നാല്‍, ഇവ എന്‍ക്രിപ്റ്റഡ് ഫോര്‍മാറ്റിലാക്കി വേണം സുക്ഷിക്കാന്‍. അല്ലാത്തപക്ഷം ആധാറുമായി ബന്ധപ്പെട്ട നിയമപ്രകാരം ക്രിമിനല്‍ കുറ്റമാണിത്.

ഇനി പഴയ നമ്പര്‍ മാറ്റി പുതിയ നമ്പര്‍ അപ്ഡേറ്റ് ചെയ്യാനാണെങ്കില്‍ ഇതിന് ഓണ്‍ലൈന്‍ സേവനം ഉപയോഗപ്പെടുത്താം. ഓണ്‍ലൈന്‍ അപ്ഡേറ്റ് ചെയ്യുന്ന സമയത്ത് പഴയ നമ്പരിലേക്ക് വണ്‍ ടൈം പാസ്വേഡ് ലഭിക്കും. ഈ പാസ്വേഡ് ഉണ്ടെങ്കിലെ അപ്ഡേറ്റ് പൂര്‍ത്തിയാകുകയുള്ളു. യുഐഡിഎഐ വെബ്സൈറ്റിലാണ് ഇത് ചെയ്യേണ്ടത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ