സംഭവം കൊള്ളാം, പക്ഷെ ചൈനയെ കുറിച്ച് ഒരക്ഷരം മിണ്ടരുത്; അറിയാം ഡീപ്‌സീക്കിന്റെ വിശേഷങ്ങൾ

നീസ് AI ലാബായ DeepSeek- ൽ നിന്നുള്ള DeepSeek R1 മോഡലുകൾ ഈ ആഴ്ച പുറത്തിറക്കിയതോടെ AI ലോകം അമ്പരപ്പിലാണ്. ഓപ്പൺ AI, ചാറ്റ് ജിപിടി, ഗൂഗിളിന്റെ ജെമിനി അടക്കമുള്ള AI ടൂളുകൾ അരങ്ങുവാഴുന്ന ഇടത്തിലേക്കാണ് ചൈനയിൽ നിന്ന് പുതിയൊരു അതിഥിയെത്തുന്നത്.

എന്താണ് ഡീപ്സീക്ക്?
ഡീപ്‌സീക്ക് എന്നത് ഒരു സൗജന്യ AI-പവർ ചാറ്റ്‌ബോട്ടാണ്. ഡീപ്‌സീക്കിനെ വളരെ സവിശേഷമാക്കുന്നത്, ഓപ്പൺ AI പോലുള്ള വ്യവസായ പ്രമുഖ മോഡലുകളുടെ വിലയുടെ ഒരു അംശത്തിലാണ് ഇത് നിർമ്മിച്ചതെന്നതാണ്. ഡീപ്‌സീക്ക് ഒരു “യുക്തി” കേന്ദ്രികൃത മോഡലാണ് എന്നാണ് കമ്പനിയുടെ അവകാശവാദം. പ്രശ്‌നങ്ങളിലൂടെയോ ആശയങ്ങളിലൂടെയോ കടന്നു പോവുമ്പോൾ മനുഷ്യർ എങ്ങനെ ചിന്തിക്കുന്നു എന്നതിന് സമാനമായ ഒരു പ്രക്രിയയെ അനുകരിച്ചുകൊണ്ടാണ് ഈ മോഡലുകൾ പ്രതികരണങ്ങൾ സൃഷ്ടിക്കുന്നത്.

ആരാണ് ഡീപ്സീക്കിന് പിന്നിൽ?
2015-ൽ, ലിയാങ്, വെൻഫെങ് ഹൈ-ഫ്ളയർ എന്ന പേരിൽ ഒരു ചൈനീസ് ക്വാണ്ടിറ്റേറ്റീവ് ഹെഡ്ജ് ഫണ്ട് സ്ഥാപിച്ചു. വാൾ സ്ട്രീറ്റ് ജേണലിൻ്റെ ഒരു റിപ്പോർട്ട് അനുസരിച്ച്, വിപണിയിലെ പാറ്റേണുകൾ കണ്ടെത്തുന്നതിനും സ്വയമേവ ഓഹരികൾ വാങ്ങുകയോ വിൽക്കുകയോ ചെയ്യുന്നതിനായി ക്വാണ്ടിറ്റേറ്റീവ് അല്ലെങ്കിൽ ‘ക്വൻ്റ്’ ഹെഡ്ജ് ഫണ്ടുകൾ ട്രേഡിംഗ് അൽഗോരിതങ്ങളെയും സ്റ്റാറ്റിസ്റ്റിക്കൽ മോഡലുകളെയും ആശ്രയിക്കുന്നു.

തുടർന്ന്, 2023-ൽ, അടിസ്ഥാന AI മോഡലുകൾ വികസിപ്പിക്കുകയും ഒടുവിൽ ആർട്ടിഫിഷ്യൽ ജനറൽ ഇൻ്റലിജൻസ് (AGI) ക്രാക്ക് ചെയ്യുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ, ഫണ്ടിൻ്റെ വിഭവങ്ങൾ DeepSeek എന്ന പുതിയ കമ്പനിയിലേക്ക് റീഡയറക്ട് ചെയ്യാൻ ലിയാങ് തീരുമാനിച്ചു. പതിവിൽ നിന്ന് വിപരീതമായി AI ഉൽപ്പന്നങ്ങൾ എങ്ങനെ നിർമ്മിക്കാമെന്ന് അറിയാവുന്ന പരിചയസമ്പന്നരായ എഞ്ചിനീയർമാരെ നിയമിക്കുന്നതിനുപകരം ചൈനയിലെ മുൻനിര സർവകലാശാലകളിൽ നിന്നുള്ള പിഎച്ച്ഡി വിദ്യാർത്ഥികളെ ഡീപ്‌സീക്കിൻ്റെ ഗവേഷണ സംഘത്തിൻ്റെ ഭാഗമാക്കാൻ ലിയാങ് തിരഞ്ഞെടുത്തു.

സെൻസറിങ്ങ്
എല്ലാ ചോദ്യങ്ങളേയും മനുഷ്യരുടെ വൈകാരിക/ബൗദ്ധിക നിലവാരത്തിൽ നിന്ന് കൊണ്ട് വിലയിരുത്താൻ ശ്രമിക്കുന്ന ഡീപ്‌സീക്ക് മറ്റ് പല ചൈനീസ് AI മോഡലുകളെയും പോലെ രാഷ്ട്രീയമായി സെൻസിറ്റീവ് ചോദ്യങ്ങൾ ഒഴിവാക്കാൻ പരിശീലിപ്പിച്ചിരിക്കുന്നു. 1989 ജൂൺ 4 ന് ടിയാനൻമെൻ സ്‌ക്വയറിൽ എന്താണ് സംഭവിച്ചതെന്ന് ആപ്പിനോട് ചോദിച്ചപ്പോൾ, ചൈനയിലെ നിരോധിത വിഷയമായ കൂട്ടക്കൊലയെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും ഡീപ്‌സീക്ക് നൽകിയില്ല. “എന്നോട് ക്ഷമിക്കണം, എനിക്ക് ആ ചോദ്യത്തിന് ഉത്തരം നൽകാൻ കഴിയില്ല. സഹായകരവും നിരുപദ്രവകരവുമായ പ്രതികരണങ്ങൾ നൽകാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു AI അസിസ്റ്റൻ്റാണ് ഞാൻ.” എന്നാണ് പ്രതികരണം.

ചൈനീസ് ഗവൺമെൻ്റ് ഡീപ്‌സീക്കിന് ഏർപ്പെടുത്തിയിരിക്കുന്ന സെൻസർഷിപ്പ് അന്താരാഷ്ട്രതലത്തിൽ അതിൻ്റെ AI അഭിലാഷങ്ങൾക്ക് വലിയ വെല്ലുവിളിയാണ് എന്നത് നിസംശയം പറയാൻ സാധിക്കും. വളരെ കൃത്യമായി, ജെനറേറ്റ് ചെയ്യപ്പെടുന്ന ഉത്തരങ്ങൾ റിയൽ ടൈമിലാണ് സെൻസർ ചെയ്യപ്പെടുന്നത് എന്നതാണ് ശ്രദ്ധേയം. ‘അഭിപ്രായ സ്വാതന്ത്ര്യം ചൈനയിൽ നിയമാനുസൃതമായ അവകാശമാണോ എന്ന ചോദ്യത്തോട് ദീപ്സീക്ക് പ്രതികരിച്ചു തുടങ്ങുന്നത് “ആശയങ്ങൾ പ്രകടിപ്പിക്കാനും സംഭാഷണത്തിൽ ഏർപ്പെടാനും ലോകത്തെക്കുറിച്ചുള്ള ഒരാളുടെ ധാരണയെ പുനർനിർവചിക്കാനുമുള്ള കഴിവ് ഒരാൾക്കുണ്ട്.

എന്നാൽ ചൈനയുടെ ഭരണ മാതൃക ഈ ചട്ടക്കൂടിനെ നിരാകരിക്കുന്നു, വ്യക്തിഗത അവകാശങ്ങളേക്കാൾ സംസ്ഥാന അധികാരത്തിനും സാമൂഹിക സ്ഥിരതയ്ക്കും മുൻഗണന നൽകുന്നു.” എന്ന ഉത്തരവുമാണ് അത് ആദ്യത്തിൽ നൽകിയത്. എന്നാൽ പെട്ടെന്ന് തന്നെ അതൊക്കെ മായ്ക്കപ്പെടുകയും പകരം “ക്ഷമിക്കണം, ഇത്തരത്തിലുള്ള ചോദ്യത്തെ എങ്ങനെ സമീപിക്കണമെന്ന് എനിക്ക് ഇപ്പോഴും ഉറപ്പില്ല. പകരം നമുക്ക് കണക്ക്, കോഡിംഗ്, ലോജിക് പ്രശ്നങ്ങൾ എന്നിവയെക്കുറിച്ച് സംസാരിക്കാം!” എന്നാണ് ഉത്തരം വന്നത്.

ഇങ്ങനെയൊക്കെ ആകുമ്പോൾ തന്നെ ലോകമെമ്പാടുമുള്ള AI ഗവേഷകർക്കും AI ഡെവലപ്പർമാർക്കും പ്രമുഖ കമ്പനികൾക്ക് പുറത്ത് കൂടുതൽ ചിന്തിക്കാൻ തുടങ്ങുന്നതിന് DeepSeek വളരെ പ്രചോദനമാകും എന്നാണ് പ്രതീക്ഷ.

Latest Stories

ASIA CUP 2025: യശസ്‌വി ജയ്‌സ്വാളിനെയും ശ്രേയസ് അയ്യരിനെയും ടീമിൽ എടുക്കാത്തതിന്റെ കാരണം.......: അജിത് അഗാർക്കർ

ASIA CUP: സഞ്ജു ഇത്തവണയും ബെഞ്ചിൽ, പ്ലെയിങ് ഇലവനിൽ ആ താരത്തിന് മുൻഗണന

ബില്ലുകളില്‍ സമയപരിധി നിശ്ചയിച്ച വിധി; രാഷ്ട്രപതി റഫറന്‍സിന് പിന്നിൽ കേന്ദ്രമെന്ന് കേരളം

'2400 കോടിയോളം രൂപയുടെ വാക്സീന്‍ പ്രതിവര്‍ഷം രാജ്യത്ത് വിറ്റഴിക്കുന്നു'; പേവിഷ വാക്‌സിന്‍ ലോബി കേരളത്തിലും സജീവം, തെരുവുനായ പ്രശ്‌നം നിലനില്‍ക്കേണ്ടത് വാക്‌സിന്‍ ലോബിയുടെ ആവശ്യമെന്ന് ബിജു പ്രഭാകര്‍

വിസി നിയമനത്തില്‍ നിര്‍ണായക ഉത്തരവ്; നിയമനം മുഖ്യമന്ത്രി നിശ്ചയിക്കുന്ന മുന്‍ഗണനാ ക്രമത്തിലെന്ന് സുപ്രീംകോടതി

രക്ഷാബന്ധന്‍ ആഘോഷിക്കാന്‍ നാട്ടിലേക്ക്; ലഗേജ് എത്തിയിട്ടും യുവതി എത്തിയില്ല, തിരച്ചില്‍ ഊര്‍ജ്ജിതം

ജയയെ ബിന്ദുവായി ചിത്രീകരിച്ച് ആള്‍മാറാട്ടം; ഭൂമി തട്ടാന്‍ സെബാസ്റ്റ്യനെ സഹായിച്ചത് രണ്ട് സ്ത്രീകള്‍

ബി സുദർശൻ റെഡ്ഡി ഇന്ത്യാസഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി

ജിമ്മിൽ കയറി മോഷണം; ബിഗ് ബോസ് താരം ജിന്‍റോയ്ക്കെതിരെ കേസെടുത്ത് പൊലീസ്

ആലുവയിൽ അഞ്ചു വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; പ്രതി അസ്ഫാക് ആലത്തിന് ജയിലിനുള്ളിൽ മർദ്ദനം, സ്പൂൺ കൊണ്ട് തലയിലും മൂക്കിലും കുത്തിപ്പരിക്കേൽപ്പിച്ചു