സ്‌പേസ് എക്‌സിൻ്റെ സ്റ്റാർഷിപ്പ് റോക്കറ്റിൽ എന്തിനാണ് 'ബനാന സ്റ്റിക്കർ'?

ആറാമത്തെ പരീക്ഷണ പറക്കലിന് തയ്യാറെടുക്കുകയാണെന്ന് പ്രഖ്യാപിച്ച അന്നു മുതൽ വാർത്തകളിൽ ഇടം നേടിയ ഒന്നാണ് സ്‌പേസ് എക്‌സിൻ്റെ സ്റ്റാർഷിപ്പ് മെഗാ റോക്കറ്റ്. സ്‌പേസ് എക്‌സിൻ്റെ ടെക്‌സാസിലെ ബോക ചിക്ക ഫെസിലിറ്റിയിൽ നിന്ന് നവംബർ 19 നാണ് ബഹിരാകാശ പേടകം വിക്ഷേപിക്കുക. ഇതിന്റെ വിജയത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും റോക്കറ്റിൻ്റെ ഒരു പ്രത്യേകതയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. ആറാമത്തെ സ്റ്റാർഷിപ്പ് വാഹനത്തിൻ്റെ ഫോട്ടോകൾ പുറത്തു വന്നതോടെ പല ഉപയോക്താക്കളും ഫ്ലാപ്പുകൾക്ക് സമീപമുള്ള അതിൻ്റെ ആദ്യ സ്റ്റേജിലെ വാഴപ്പഴത്തിൻ്റെ ഒരു സ്റ്റിക്കറിനെക്കുറിച്ചാണ് ചർച്ചയാകുന്നത്.

അടുത്ത കാലത്തായി ‘ബനാന ഫോർ സ്കെയിൽ’ എന്ന മീമുകളുടെ വരവിന് ഇൻ്റർനെറ്റ് ലോകം സാക്ഷ്യം വഹിച്ചിരുന്നു. ഇത് ഒരു തമാശയായിട്ടാണ് ആരംഭിച്ചത്. ഉപയോക്താക്കൾ വിവിധ വസ്തുക്കളുടെ വലുപ്പം വാഴപ്പഴവുമായി താരതമ്യപ്പെടുത്തി മീമുകളാക്കുകയാണ് ചെയ്തത്. ഒരു വസ്തുവിനെ വാഴപ്പഴവുമായി താരതമ്യപ്പെടുത്തി വസ്തുവിന്റെ യഥാർത്ഥ വലുപ്പം കാണിക്കാൻ വേണ്ടിയാണ് ഇത് വ്യാപകമായി ഉപയോഗിച്ചത്. എന്നാൽ ഒരു റോക്കറ്റിൻ്റെ ആപേക്ഷിക വലുപ്പം കാണിക്കാൻ ഒരു വാഴപ്പഴം എങ്ങനെ സഹായിക്കും എന്നതാണ് ചോദ്യം…

സ്റ്റാർഷിപ്പിൻ്റെ ആദ്യ സ്റ്റേജിന് 165 അടി ഉയരമാണുള്ളത്. എന്നാൽ സൂപ്പർ ഹെവി ബൂസ്റ്ററുമായി ഘടിപ്പിക്കുമ്പോൾ റോക്കറ്റിന് 400 അടി ഉയരമുണ്ടാകും. സ്‌പേസ് എക്‌സ് സിഇഒ ഇലോൺ മസ്കിന്റെ നർമ്മസ്വഭാവമുള്ള പോസ്റ്റുകൾ ലോകമെമ്പാടുമുള്ളവർ അംഗീകരിക്കുകയും എക്‌സ് പോസ്റ്റുകളിലൂടെ മസ്‌ക് തന്നെ പലപ്പോഴും വൈറൽ മീമുകൾക്ക് മറുപടി നൽകുകയും പ്രതികരിക്കുകയും ചെയ്യുന്നത് വാർത്തകളിൽ നിറയാറുമുണ്ട്. അതിനാൽ, സ്റ്റാർഷിപ്പിലെ വാഴപ്പഴ സ്റ്റിക്കർ അതിൻ്റെ അതിശയിപ്പിക്കുന്ന ഉയരത്തെക്കുറിച്ച് മസ്‌ക് തമാശയിലൂടെ പറയാൻ ഉപയോഗിച്ചതായിരിക്കാം എന്നാണ് പലരും കണ്ടെത്തിയിരിക്കുന്ന മറുപടി. അതിനാൽ, റോക്കറ്റ് എത്രമാത്രം വലുതാണെന്ന് എടുത്തുകാണിക്കാനുള്ള ഒരു മാർഗമായാണ് വാഴപ്പഴത്തിന്റെ സ്റ്റിക്കർ എന്നാണ് കണ്ടെത്തൽ.

ഒരു വാഴപ്പഴം കയ്യിൽ പിടിച്ച് നിൽക്കുന്ന പുഞ്ചിരിക്കുന്ന മറ്റൊരു വാഴപ്പഴത്തിന്റെ പിക്സലേറ്റഡ് കാർട്ടൂൺ ചിത്രമാണ് ശ്രദ്ധ നേടുന്നത്. ചെറിയ ഡോട്ടുകൾ ഉപയോഗിച്ച് ഒരു ചിത്രം നിർമിക്കുന്നതിനെയാണ് പിക്സലേറ്റഡ് ചിത്രം എന്ന് പറയുന്നത്. യുണൈറ്റഡ് ലോഞ്ച് അലയൻസ് സിഇഒ ടോറി ബ്രൂണോയെപ്പോലുള്ള നിരവധി എഞ്ചിനീയർമാരും എയ്‌റോസ്‌പേസ് പ്രൊഫഷണലുകളും ‘ബനാന സ്കെയിൽ’ മീമുകളെ കുറിച്ച് തമാശകൾ പറയുന്നതായി അടുത്ത കാലത്തായി കണ്ടെത്തിയിട്ടുണ്ട്.

വരാനിരിക്കുന്ന സ്റ്റാർഷിപ്പ് ദൗത്യം ബഹിരാകാശ പര്യവേക്ഷണത്തെക്കുറിച്ചുള്ള പുതിയ വിശദാംശങ്ങൾ അനാവരണം ചെയ്യുമെന്നും ചന്ദ്രനിലേക്കും ചൊവ്വയിലേക്കും അതിനപ്പുറത്തേക്കും റോക്കറ്റുകൾ വിക്ഷേപിക്കുക എന്ന ലക്ഷ്യത്തിലേക്കായി സ്‌പേസ് എക്‌സിനെ സഹായിക്കുമെന്നും വാഗ്ദാനം ചെയ്തിട്ടുണ്ട്. സ്റ്റാർഷിപ്പിൻ്റെ ഈ വരാനിരിക്കുന്ന പരീക്ഷണ പറക്കൽ സ്‌പേസ് എക്‌സിന് നിർണായകമാണ്. മാത്രമല്ല, സ്റ്റാർഷിപ്പ് പ്രോഗ്രാം അതിവേഗമാണ് വികസിച്ചുകൊണ്ടിരിക്കുന്നത്. ഓരോ പരീക്ഷണ പറക്കലിലൂടെ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും അതിനപ്പുറത്തേക്കും ദൗത്യങ്ങൾ വിക്ഷേപിക്കുക എന്ന ആത്യന്തിക ലക്ഷ്യത്തിലേക്ക് കമ്പനി കൂടുതൽ അടുക്കുകയാണ്.

ഈ ദൗത്യത്തിലൂടെ ബഹിരാകാശ പേടകത്തിൻ്റെ നിരവധി പ്രധാന ഘടകങ്ങൾ പരീക്ഷിക്കും. ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിലൂടെ അതിൻ്റെ കാര്യക്ഷമത മെച്ചപ്പെടുത്താൻ കഴിയുന്ന വ്യത്യസ്ത മാനുവറിംഗ് ക്രമീകരണങ്ങൾ പരീക്ഷിക്കുന്നതിനായി ഒരു അന്തരീക്ഷ പുനഃപ്രവേശനം നടത്താനും ഇത് സജ്ജീകരിച്ചിട്ടുണ്ട്. ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും വലുതും ശക്തവുമായ റോക്കറ്റാണ് സ്റ്റാർഷിപ്പ് എന്നാണ് സ്പേസ് എക്സ് അവകാശപ്പെടുന്നത്. ലോകമെമ്പാടുമുള്ള ബഹിരാകാശ പര്യവേക്ഷണ പ്രേമികൾക്ക് ഇത് ആവേശകരമായ ഒരു സംഭവം തന്നെയായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി