ഇനി പ്രസവിക്കാനും റോബോട്ട്? വില 12 ലക്ഷം, എഐ യുഗത്തിലെ വാടക ഗർഭധാരണം..

ഓടാനും ചാടാനും പണിയെടുക്കാനും ജോലിയിൽ സഹായിക്കാനുമൊക്കെ മനുഷ്യരേക്കാൾ മുന്നിലാണ് ഇപ്പോൾ റോബോട്ടുകൾ. സിനിമകളിൽ മാത്രം കണ്ട് അത്ഭുതപ്പെട്ട റോബോട്ടുകൾ സാങ്കേതികവിദ്യയിൽ മുന്നിട്ട് നിൽക്കുന്ന പല രാജ്യങ്ങളിലും ഒട്ടുമിക്ക വീടുകളിലെ അംഗങ്ങളായി മാറി കഴിഞ്ഞു. ഇപ്പോഴിതാ, റോബോട്ടിക് ലോകത്തും ആരോഗ്യരംഗത്തും വലിയ ചർച്ചകൾക്ക് കാരണമായിരിക്കുകയാണ് കൈവ ടെക്നോളജി പുതുതായി പ്രഖ്യാപിച്ച റോബോട്ട്.

ഇതിന്റെ പ്രത്യേകത എന്തെന്നല്ലേ? ഗർഭിണിയാകാൻ കഴിവുള്ള റോബോട്ടിനെ അടുത്ത വർഷത്തോടെ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കൈവ ടെക്നോളജിയുടെ സ്ഥാപകൻ ഡോ. ഷാങ് ക്യുഫെങ്. ബെയ്ജിങ്ങിൽ നടക്കുന്ന ലോക റോബോട്ട് കോൺഫറൻസിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു കൃത്രിമ ഗർഭപാത്രത്തിൽ ഒരു കുഞ്ഞിനെ വഹിക്കാനും പ്രസവിക്കാനും രൂപകൽപ്പന ചെയ്ത ഒരു ഹ്യൂമനോയിഡ് ആയിരിക്കും ഇത്.

യഥാർഥ ഗർഭധാരണത്തെ അനുകരിക്കാൻ സാധിക്കുന്ന കൃത്രിമ ഗർഭപാത്രം ഉപയോഗിച്ചാണ് ഈ റോബോട്ട് ഗർഭം ധരിക്കുക. അമ്നിയോട്ടിക് ഫ്ലൂയിഡ് അടക്കമുള്ള ഈ ഗർഭപാത്രത്തിൽ ഭ്രൂണം പൂർണവളർച്ച കൈവരിക്കും എന്നാണ് പറയുന്നത്. ഭ്രൂണത്തിനാവശ്യമായ പോഷകങ്ങൾ പ്രത്യേക സംവിധാനം വഴി ഗർഭാശയത്തിലെത്തും. ഓക്‌സിജൻ ലഭ്യത, താപനില നിയന്ത്രണം തുടങ്ങി ഭ്രൂണത്തിന് ആവശ്യമായതെല്ലാം നൽകാൻ കഴിയുന്ന കൃത്രിമ ഗർഭപാത്രമാണ് റോബോട്ടിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്നാണ് ഡോ. ഷാങ് പറഞ്ഞത്.

ഗർഭധാരണം കൂടാതെ റോബോട്ടിന് പ്രസവിക്കാനും കഴിയുമെന്നാണ് കമ്പനിയുടെ വാദം. ഇതിനെക്കുറിച്ചുള്ള ചർച്ചകളും ഇതിനോടകം തുടങ്ങിയിട്ടുണ്ട്. 1,00,000 യുവാൻ (ഏകദേശം 12 ലക്ഷം) ആയിരിക്കും റോബോട്ടിന്റെ വില. എല്ലാ സംവിധാനങ്ങളോടെ ഗർഭധാരണവും പ്രസവവും റോബോട്ടിന് ചെയ്യാൻ സാധിച്ചാൽ വാടകഗർഭപാത്രത്തിന്റെ അർഥംതന്നെ മാറ്റുന്ന സാങ്കേതികവിദ്യയാകും ഈ റോബോട്ടുകൾ.

എഐ ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകൾ വികസിച്ചുവരുന്നതിനൊപ്പം അത് മനുഷ്യന്റെ ദൈനംദിനജീവിതത്തെ കൂടി ബാധിക്കുന്ന കാഴ്ചകളാണ് ഓരോ ദിവസവും നമ്മൾ കാണുന്നത്. ശാസ്ത്രവും ഒരുപാട് വളർന്നു കഴിഞ്ഞു. സുഹൃത്ത്, കൂട്ടാളിയും എന്ന നിലയിൽ നിന്ന് ഒരുപക്ഷേ ഒരു ദിവസം, റോബോട്ടുകൾ ഒരു അമ്മയുടെ റോൾ പോലും ഏറ്റെടുത്തേക്കാം എന്ന് ചുരുക്കം.

Latest Stories

'മഹാപഞ്ചായത്തിൽ അപമാനിതനായെന്ന് വികാരം, നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നടക്കം വിട്ടുനിൽക്കും'; ശശി തരൂർ കടുത്ത അതൃപ്‌തിയിൽ

സിപിഎം ഫണ്ട് തിരിമറി ആരോപണം ഉന്നയിച്ച വി കുഞ്ഞികൃഷ്ണനെതിരെ നടപടിയെടുക്കുമെന്ന് എം വി ജയരാജന്‍; 'കണക്ക് അവതരണത്തില്‍ ചില വീഴ്ചയുണ്ടായിട്ടുണ്ട്, ധനാപഹരണം നടന്നിട്ടില്ല, തെറ്റ് തിരുത്താന്‍ പാര്‍ട്ടിയെ തകര്‍ക്കുകയല്ല വേണ്ടത്'

'എനിക്ക് അച്ചടക്കം വളരെ പ്രധാനം'; പ്രധാനമന്ത്രിയുടെ അടുത്തേക്ക് പോകാത്തതില്‍ തെറ്റിദ്ധാരണ വേണ്ടെന്ന് ആര്‍ ശ്രീലേഖ

'മോഡേണല്ല, എംടെക്കുകാരിയായ ഗ്രീമക്ക് വിദ്യാഭ്യാസം കുറവാണെന്നും പരിഹാസം'; അമ്മയും മകളും ആത്മഹത്യ ചെയ്ത കേസിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'കുഞ്ഞിനെ കൊലപ്പെടുത്തിയത് ഉറക്കം നഷ്ടമായതിന്റെ ദേഷ്യത്തിൽ'; നെയ്യാറ്റിന്‍കരയിലെ ഒരു വയസുകാരന്റെ മരണത്തില്‍ പിതാവിന്റെ മൊഴി

സഞ്ജുവിന്റെ കാര്യത്തിൽ തീരുമാനമാകും; ടി-20 ലോകകപ്പിൽ ബെഞ്ചിലിരിക്കേണ്ടി വരുമോ എന്ന് ആരാധകർ

'അവന്മാർക്കെതിരെ 200 ഒന്നും അടിച്ചാൽ പോരാ'; ഇന്ത്യയുടെ പ്രകടനത്തെ പുകഴ്ത്തി ന്യുസിലാൻഡ് നായകൻ

കീവികളെ പറത്തി വിട്ട് ഇഷാൻ കിഷൻ; ടി-20 ലോകകപ്പിൽ പ്രതീക്ഷകളേറെ

'അസ്തമനത്തിന് ശേഷമുള്ള സൂര്യോദയം'; രാജകീയ തിരിച്ചു വരവിൽ സൂര്യകുമാർ യാദവ്

നീയോൺ ഇന്ത്യ: നഗരങ്ങൾ ആഘോഷിക്കുമ്പോൾ കത്തിക്കരിയുന്ന തൊഴിലാളികൾ