ഓരോ തവണയും കീബോർഡിൽ പാസ്‌വേഡ് ടൈപ്പ് ചെയ്യുന്നവരാണോ? എഐ ടൂൾ ഉപയോഗിച്ച് ടൈപ്പിംഗ് ശബ്ദം വഴി ഹാക്കർമാർക്ക് പാസ്‌വേഡ് മോഷ്ടിക്കാൻ കഴിയുമെന്ന് പഠനം !

ജോലിസ്ഥലങ്ങളിലോ അല്ലാതെയോ കംപ്യൂട്ടറുകളിലും കീപാഡിലും മറ്റും പാസ്‌വേർഡുകൾ ടൈപ്പ് ചെയ്യുമ്പോൾ സുരക്ഷ മുൻനിർത്തി നമ്മൾ ശ്രദ്ധ പുലർത്താറുണ്ട്. എന്നാൽ പാസ്‌വേഡ് ടൈപ്പ് ചെയ്യുമ്പോൾ കീബോർഡ് ഉണ്ടാക്കുന്ന ശബ്ദങ്ങൾ പാസ്‌വേഡുകളെ അപകടത്തിലാക്കുമെന്ന് നിങ്ങൾക്കറിയാമോ? പ്രത്യേക സാങ്കേതികവിദ്യ ഉപയോഗിച്ച് ഹാക്കർമാർക്ക് ടൈപ്പ് ചെയ്യുമ്പോൾ കീബോർഡ് പുറപ്പെടുവിക്കുന്ന ശബ്ദം കേട്ട് പാസ്‌വേഡുകൾ കണ്ടുപിടിക്കാൻ സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ആദ്യമൊക്കെ പാസ്‌വേർഡുകൾ ഒളിഞ്ഞു നോക്കിയൊക്കെയാണ് ആളുകൾ മോഷ്ടിക്കാറുള്ളത്. എന്നാൽ ഈ സാങ്കേതികവിദ്യ മറ്റൊരു സമീപനമാണ് സ്വീകരിക്കുന്നത് എന്നതും ഭയക്കേണ്ടതുണ്ട്. ഇതിനെ ‘അകൗസ്റ്റിക് സൈഡ്-ചാനൽ അറ്റാക്ക്’ എന്നാണ് വിളിക്കുന്നത്. പാസ്‌വേഡ് ടൈപ്പ് ചെയ്യുമ്പോൾ കീബോർഡ് ഉണ്ടാക്കുന്ന ശബ്ദമാണ് ഇതിനായി ഉപയോഗിക്കുന്നത്.

ശബ്‌ദങ്ങൾ വിശകലനം ചെയ്യുന്നതിലൂടെ വിപുലമായ ടൂളുകളുള്ള ഹാക്കർമാർക്ക് നിങ്ങൾ ടൈപ്പുചെയ്യുന്ന കൃത്യമായ അക്ഷരങ്ങളും അക്കങ്ങളും ഒരുമിച്ച് ചേർക്കാൻ കഴിയുകയും ഇതുവഴി സ്വകാര്യ അക്കൗണ്ടുകളിലേക്ക് കടക്കാനും സാധിച്ചേക്കാം. ഈ പ്രശ്നം എത്രത്തോളം ഗുരുതരമാണെന്ന് മനസിലാക്കാൻ വിദഗ്ധരുടെ ഒരു സംഘം പരീക്ഷണം നടത്തിയിരുന്നു. മാക്ബുക്ക് പ്രോ16 ഇഞ്ച് ലാപ്‌ടോപ്പാണ് ഇതിനായി ഉപയോഗിച്ചത്. കീബോർഡിന്റെ ശബ്‌ദം പിടിച്ചെടുക്കാൻ 17 സെന്റിമീറ്റർ അകലെ ഐഫോൺ 13 മിനി തുണിയിൽ സ്ഥാപിക്കുകയും ചെയ്തു. ശബ്ദങ്ങൾ പിടിക്കാൻ അവർ ലാപ്ടോപ്പിന്റെ റെക്കോർഡിംഗ് ഫംഗ്ഷനും ഉപയോഗിച്ചു.

ടൈപ്പിംഗിന്റെ ശബ്ദങ്ങൾ എങ്ങനെ മനസ്സിലാക്കാമെന്ന് എഐ പ്രവർത്തിപ്പിക്കുന്ന ഒരു സ്മാർട്ട് കമ്പ്യൂട്ടർ പ്രോഗ്രാമിനെ പഠിപ്പിക്കാനാണ് ഈ റെക്കോർഡ് ചെയ്ത ഡാറ്റയെല്ലാം ഉപയോഗിച്ചത്. പരിശീലിപ്പിച്ച ശേഷം, ഈ എഐ ടൂളിനെ പരീക്ഷണത്തിന് വിധേയമാക്കുകയും ചെയ്തു. ഐഫോൺ റെക്കോർഡിംഗിൽ നിന്ന് 95 ശതമാനവും ലാപ്‌ടോപ്പിന്റെ റെക്കോർഡിംഗിൽ നിന്ന് 93 ശതമാനവും അതിശയിപ്പിക്കുന്ന കൃത്യതയോടെ ഏത് കീകളാണ് അമർത്തുന്നതെന്ന് ഇതിന് വിജയകരമായി കണ്ടെത്താനാകും എന്നാണ് വിദഗ്ധർ കണ്ടെത്തിയിരിക്കുന്നത്.

അതേസമയം, നിങ്ങളുടെ പാസ്‌വേഡുകൾ സൂക്ഷിക്കുന്നതിന് സഹായകരമായ ചില നുറുങ്ങുകൾ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. എഐയ്ക്ക് പിടികിട്ടാത്ത വിധത്തിൽ പാസ്‌വേർഡുകൾ സൃഷ്ടിക്കുന്നതാണ് ഒരു വഴി. വലുതും ചെറുതുമായ അക്ഷരങ്ങൾ ഉപയോഗിച്ച് പാസ്‌വേഡുകൾ സൃഷ്‌ടിക്കുക, ഒരു പടി കൂടുതൽ സംരക്ഷണത്തിനായി “ഷിഫ്റ്റ് ” കീ ഉപയോഗിക്കുക. ഇനി അഥവാ നിങ്ങളൊരു വീഡിയോ കോളിലാണെങ്കിൽ, ഹാക്കർമാരെ ആശയക്കുഴപ്പത്തിലാക്കാൻ മൈക്രോഫോണിന് സമീപം കുറച്ച് പശ്ചാത്തല ശബ്‌ദം വയ്ക്കുന്നത് മറ്റൊരു വഴിയാണ്.

സാങ്കേതികവിദ്യ വികസിച്ചുകൊണ്ടിരിക്കുന്ന ഒരു ലോകത്ത് നമ്മൾ ഇത്തരത്തിലുള്ള പുതിയ ഭീഷണികളേക്കാൾ ഒരു പടി മുന്നിൽ നിൽക്കേണ്ടതുണ്ട്. ഈ കണ്ടെത്തൽ ഭയപ്പെടുത്തുന്നതായി തോന്നുമെങ്കിലും, വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ സാങ്കേതികവിദ്യയുമായി സഹകരിച്ച് പ്രവർത്തിക്കാനുള്ള വഴികൾ നമുക്ക് കണ്ടെത്താനാകുമെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണിത്. അതിനാൽ, അടുത്ത തവണ നിങ്ങൾ ടൈപ്പ് ചെയ്യുമ്പോൾ ഏറ്റവും ചെറിയ ശബ്‌ദങ്ങൾക്ക് പോലും വലിയ അപകടങ്ങളിലേക്ക് എത്തിക്കാനാകും എന്ന് ഓർമിക്കുക !

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ