വാട്സാപ്പിലെ സ്പാം കോളുകൾക്ക് തടയിടാൻ കേന്ദ്രം ; ഉടനടി പരിഹാരമെന്ന് വാട്സാപ്

വാട്സാപ്പിൽ നിരന്തരമായി ഉപയോക്തക്കൾക്ക് ലഭിക്കുന്ന സ്പാം കോളുകൾക്ക് തടയിടാൻ കേന്ദ്രം .അജ്ഞാത രാജ്യാന്തര കോളുകളിൽ നിന്നുള്ള  സ്പാം കോളുകൾ വർധിക്കുന്ന സാഹചര്യത്തിൽ നടപടി എടുക്കാൻ ഒരുങ്ങി ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. ഇത്തരത്തിലുള്ള കോളുകൾ തടയാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം ഉപയോഗിക്കാനാണ് തീരുമാനം.സ്പാം കോളുകളുടെ  പ്രശ്നത്തിന് പരിഹാരം ആവശ്യപ്പെട്ട് വാട്സാപ്പിന് ഐടി മന്ത്രാലയം നോട്ടീസ് അയക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാൻ  സോഷ്യൽ മീഡിയ  പ്ലാറ്റ് ഫോമുകൾക്ക് ഉത്തരവാദിത്വമുണ്ടെന്നും മന്ത്രി  പറഞ്ഞു.രാജ്യത്ത് 500 ദശലക്ഷത്തോളം  പേർ വാട്സാപ്പ് ഉപയോഗിക്കുന്നുവെന്നാണ് കണക്കുകൾ.പുതിയ സംവിധാനം ഉപയോഗിച്ച്  നിലവിലെ കോളുകളിലെ 50 ശതമാനം സ്പാം കോളുകളും കുറക്കാൻ പറ്റുമെന്ന് വാട്സാപ്പിന്ർറെ മാതൃകമ്പനിയായ മെറ്റയും വ്യക്തമാക്കിയിട്ടുണ്ട്.

ക്രമേണ പ്രശ്നം പൂർണമായും പരിഹരിക്കും.അജ്ഞാത ഉപയോക്താക്കളിൽ നിന്ന് വ്യാജ സന്ദേശങ്ങൾക്കൊപ്പം ആഫ്രിക്കൻ- തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള കോളുകളും ഉപയോക്താക്കൾക്ക് സ്ഥിരമായി ലഭിക്കുന്നുണ്ട്. വിദേശനമ്പറുകളിൽ നിന്നുള്ള വെർച്വൽ കോളുകളാണ് ഇവ.

അന്താരാഷ്ട്ര തട്ടിപ്പ് ശൃംഘലയാണ് ഇതിന് പിന്നിൽ. ഒരു മിസ്ഡ് കോൾ ഇവർ ആദ്യം നൽകും.    തുടർന്ന് ഇവർ  കബളിപ്പിക്കുന്ന  മെസേജുകളും അയക്കും. ഇങ്ങനെ നിരവധി പേർ പറ്റിക്കപ്പെടുന്നുണ്ട്. ഇത്തരം കോളുകളെ വാട്സാപ്പിൽ തന്നെയുള്ള സുരക്ഷാ സംവിധാനം ഉപയോഗിച്ച് ബ്ലോക്കോ  റിപ്പോർട്ടോ ചെയ്യണമെന്നും മെറ്റ വ്യക്തമാക്കുന്നു.




Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്