നാലല്ല, ആപ്പിൾ ഇത്തവണ അവതരിപ്പിക്കുന്നത് അഞ്ച് ഐഫോണുകള്‍ !

സെപ്തംബർ 12ന് ഐഫോൺ 15 സീരീസ് ഔദ്യോഗികമായി ലോഞ്ച് ചെയ്യാൻ ഒരുങ്ങുകയാണ് ആപ്പിൾ. ഈ വരാനിരിക്കുന്ന ഇവന്റിൽ, ആപ്പിൾ അടുത്ത തലമുറ ഐഫോൺ 15, ഐഫോൺ 15 പ്ലസ് എന്നിവ മാത്രമല്ല, ഒരു പ്രോ മോഡലും പ്രോമാക്‌സ് മോഡലുകള്‍ക്കൊപ്പം ഒരു അധിക അൾട്രാ മോഡലും അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ തവണ ഐഫോണ്‍ 14, 14 പ്ലസ്, 14 പ്രോ, 14 പ്രോ മാക്‌സ് എന്നിങ്ങനെ നാല് ഫോണുകളാണ് അവതരിപ്പിച്ചത്.

ഈ വർഷം ആപ്പിൾ കുറഞ്ഞത് 5 ഐഫോണുകളെങ്കിലും അവതരിപ്പിക്കുമെന്നാണ് ടിപ്സ്റ്റര്‍ ആയ മജിന്‍ ബു ട്വിറ്ററിൽ അവകാശപ്പെടുന്നത്. ഐഫോൺ 15 പ്രോ അല്ലെങ്കിൽ ഒരു അൾട്രാ മോഡൽ ഈ വർഷം പുറത്തിറക്കാൻ കഴിയുമെന്നാണ് അഭ്യൂഹങ്ങൾ.

ഐഫോൺ 15 പ്രോ മാക്‌സ് 6 ജിബി റാമും 1 ടിബി വരെ സ്റ്റോറേജ് ഓപ്ഷനുമായി വരുമെന്നാണ് റിപ്പോർട്ടുകൾ. ഐഫോൺ 15 അൾട്രാ 8 ജിബി റാമും 2 ടിബി സ്റ്റോറേജ് ഓപ്ഷനുമായി വരുമെന്നാണ് കരുതുന്നത്. കൂടാതെ, ഐഫോൺ 15 അൾട്രാ മോഡൽ സാധാരണ പ്രോ മോഡലിനേക്കാൾ മെച്ചപ്പെട്ട ക്യാമറ സവിശേഷതകളോടെയാണ് വരുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

പ്രോ മാക്സിലും, ഐഫോണ്‍ 15 അള്‍ട്രയിലും സമാന ഫീച്ചറുകൾ ഉണ്ടാകുമെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഐഫോൺ 15 അൾട്രായ്ക്ക് അൽപം വില കൂടുതൽ ആയിരിക്കുമെന്നാണ് റിപ്പോർട്ട്. ഐഫോൺ 15 പ്രോ മാക്സ്നേക്കാൾ ഇതിന് ഏകദേശം 8,000 രൂപ അധിക ചിലവ് വരും.

ഐഫോൺ 15 പ്രോ മാക്‌സിന് കഴിഞ്ഞ വർഷത്തെ മോഡൽ വിലയായ 1,099 ഡോളറിൽ നിന്ന് 1,299 ഡോളർ വിലയുണ്ടാകുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇന്ത്യയിൽ പ്രോ മാക്‌സ് മോഡലിന് 1,59,900 രൂപയോളം വരുമെന്നാണ് റിപ്പോർട്ട്. ഐഫോൺ 15 അൾട്രായുടെ വില പ്രോ മാക്‌സിനേക്കാൾ 8,000 രൂപ കൂടുതലായിരിക്കും. ഇത് ഏകദേശം 1,67,900 രൂപയ്ക്ക് പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

Latest Stories

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു