സൗദി ആശുപത്രിയില്‍നിന്ന് ക്രൂരതയുടെ നേര്‍ക്കാഴ്ച്ച; നവജാത ശിശുവിന്റെ തലപിടിച്ചു ഞെരിച്ചു

സൗദിയിലെ ആശുപത്രിയില്‍ പിഞ്ചുകുഞ്ഞിനെതിരെ നടന്ന മനഃസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരതയില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ നടപടിയുമായി അധികൃതര്‍. കുഞ്ഞിന്റെ മുഖത്ത് അമര്‍ത്തിപ്പിടിച്ച് ഉപദ്രവിക്കുകയും വിഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത നഴ്‌സുമാര്‍ക്ക് ഉടന്‍ പിടി വീഴും.

സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് സംഭവത്തില്‍ നടപടിയെടുക്കാന്‍ സൗദി ആരോഗ്യ മന്ത്രി നിര്‍ദേശം നല്‍കി. സംഭവത്തില്‍ ഉള്‍പ്പെട്ടവരെ കണ്ടെത്തി ശിക്ഷിക്കാനും നഴ്‌സിങ് ലൈസന്‍സ് റദ്ദാക്കാനും മന്ത്രാലയം നിര്‍ദേശം നല്‍കി.

എന്നാല്‍ സംഭവത്തിനു ഉത്തരവാദികളായ നഴ്‌സുമാരെ കണ്ടെത്തിയതായും ലൈസന്‍സ് റദ്ദാക്കിയതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.നിയമപരമായ എല്ലാ നടപടികളോട് സഹകരിക്കുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

മൂത്രസംബന്ധമായ അസുഖം മൂലം പത്ത് ദിവസത്തേക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പിഞ്ചുകുഞ്ഞിനോടാണ് നഴ്‌സുമാര്‍ ക്രൂരമായി പെരുമാറിയത്. നവജാത ശിശുവിന്റെ മുഖം പിടിച്ച് ഞെരിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത നഴ്‌സുമാരുടെ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് അധികൃതര്‍ പ്രതികരിച്ചു. ഇവരുടെ സഹപ്രവര്‍ത്തകര്‍ ഇതു കണ്ടു ചിരിക്കുന്നതും വിഡിയോയിലുണ്ട്.

സമൂഹമാധ്യമങ്ങളിലൂടെ വിഡിയോ കണ്ടു ഞെട്ടിപ്പോയെന്ന് കുഞ്ഞിന്റെ പിതാവ് പ്രതികരിച്ചു. ക്രൂരകൃത്യം ചെയ്തവര്‍ക്കെതിരെ മാത്രമല്ല, വിഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെയും നടപടി വേണമെന്ന് അദ്ദേഹം ആരോഗ്യമന്ത്രാലയത്തോട് ആവശ്യപ്പെട്ടു.

Latest Stories

ഗായിക ഉമ രമണന്‍ അന്തരിച്ചു; ഇളയരാജയുടെ 'പൊന്‍ മാനേ' അടക്കം ഹിറ്റ് ഗാനങ്ങള്‍ പാടിയ ഗായിക

ടി20 ലോകകപ്പ് 2024: 'ആ ഏരിയ ദുര്‍ബലം', ഇന്ത്യന്‍ ടീം ഫേവറിറ്റല്ലെന്ന് മുന്‍ ലോകകപ്പ് ജേതാവ്

ടി20 ലോകകപ്പിലെ കിരീട ഫേവറിറ്റുകള്‍; ഞെട്ടിച്ച് സംഗക്കാരയുടെ തിരഞ്ഞെടുപ്പ്

പൊന്നാനിയില്‍ തിരിച്ചടി നേരിടും; മലപ്പുറത്ത് ഭൂരിപക്ഷം രണ്ടുലക്ഷം കടക്കും; ഫലത്തിന് ശേഷം സമസ്ത നേതാക്കള്‍ക്കെതിരെ പ്രതികരിക്കരുത്; താക്കീതുമായി മുസ്ലീം ലീഗ്

ഇസ്രയേലിനെതിരായ സമരം; അമേരിക്കൻ സര്‍വകലാശാലകളില്‍ പ്രക്ഷോഭം കനക്കുന്നു, രണ്ടാഴ്ചയ്ക്കിടെ 1000 ത്തോളം പേര്‍ അറസ്റ്റിൽ

ടി20 ലോകകപ്പ് 2024: ഐപിഎലിലെ തോല്‍വി ഇന്ത്യന്‍ ലോകകപ്പ് ടീമില്‍; വിമര്‍ശിച്ച് ഹെയ്ഡന്‍

ടി20 ലോകകപ്പ് 2024: ഇവനെയൊക്കെയാണോ വൈസ് ക്യാപ്റ്റനാക്കുന്നത്, അതിനുള്ള എന്ത് യോഗ്യതയാണ് അവനുള്ളത്; ഹാര്‍ദ്ദിക്കിനെതിരെ മുന്‍ താരം

ലാവ്‍ലിൻ കേസ് ഇന്നും ലിസ്റ്റിൽ; അന്തിമ വാദത്തിനായി ഇന്ന് പരിഗണിച്ചേക്കും, ലിസ്റ്റ് ചെയ്തിരിക്കുന്നത് 110 ആം നമ്പര്‍ കേസായി

തൃണമൂലിന് വോട്ട് ചെയ്യുന്നതിനെക്കാള്‍ നല്ലത് ബിജെപി വോട്ട് ചെയ്യുന്നത്; അധീര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശത്തില്‍ വെട്ടിലായി കോണ്‍ഗ്രസ്; ആഞ്ഞടിച്ച് മമത

ഉഷ്ണതരംഗം അതിശക്തം: പാലക്കാട് ഓറഞ്ച് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്