23 കാരിക്കു ജനിച്ചത് മത്സ്യകന്യക, പക്ഷേ...

കൊല്‍ക്കത്തയിലാണ് ഈ സംഭവം. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത ഗര്‍ഭിണിയായ യുവതി ജന്മം നല്‍കിയതു മത്സ്യകന്യകയുടെ രൂപത്തിലുള്ള കുഞ്ഞിന്.

കുഞ്ഞിന്റെ രണ്ടു കാലുകളും കൂടിച്ചേര്‍ന്നു ഒന്നാണെന്ന് തോന്നിക്കുന്ന തരത്തിലായിരുന്നു. ജനിച്ചപ്പോള്‍ ജീവനുണ്ടായിരുന്ന ശിശു 4 മണിക്കൂറിനകം തന്നെ മരിച്ചു.

അരയ്ക്കു കീഴിലുള്ള ഭാഗം പൂര്‍ണ വളര്‍ച്ചയെത്താതെ ജനിച്ചതുകൊണ്ടു കുട്ടിയുടെ ലിംഗം നിര്‍ണയിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞില്ല.

മുസ്‌കുര ബിബിയെന്ന 23 കാരിയാണ് ഈ കുഞ്ഞിന് ജന്മം നല്‍കിയത്. അപൂര്‍വമായി മാത്രം സംഭവിക്കാറുള്ള മെര്‍മെയ്ഡ് സിന്‍ഡ്രോം എന്ന അവസ്ഥയാണ് ഇത്തരത്തിലുള്ള കുഞ്ഞു ജനിക്കാന്‍ കാരണമെന്നു ഗവണ്‍മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചിത്തരഞ്ജന്‍ ദേവ സഡന്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ പറഞ്ഞു.

ഇന്ത്യയില്‍ പക്ഷെ ആദ്യമായല്ല മത്സ്യ കന്യകയുടെ രൂപമുള്ള ഇത്തരം ഒരു കുഞ്ഞു ജനിക്കുന്നത്. ഇതിനു മുന്‍പും ഒരിക്കല്‍ ഇങ്ങനെയുണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ലക്ഷകണക്കിന് കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ അപൂര്‍വമായി ഒന്നോ രണ്ടോ സന്ദര്‍ഭങ്ങളില്‍ മാത്രമേ ഇത്തരത്തിലുള്ള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുള്ളു എന്ന് മാത്രം.

ഗര്‍ഭിണിയായിരിക്കുമ്പോള്‍ ശരിയായ ഭക്ഷണവും മരുന്നും അമ്മയ്ക്ക് ലഭിക്കാഞ്ഞതു മെര്‍മെയ്ഡ് സിന്‍ഡ്രോം ഉള്ള കുഞ്ഞു ജനിക്കാനുള്ള കാരണമായി കണക്കാക്കുന്നുണ്ട്.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തില്‍ നിന്നും വരുന്നതിനാല്‍, ഗര്‍ഭാവസ്ഥയിലുള്ള അമ്മയ്ക്ക് അള്‍ട്രസൗണ്ട് സ്‌കാന്‍ നടത്തനായിരുന്നില്ല.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍