'അച്ഛനും രണ്ടാനമ്മയും എന്നെ അനാഥാലയത്തിലാക്കി'കണ്ണ് നിറയ്ക്കും ഈ പതിനാലുകാരിയയുടെ കഥ

കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വിലയറിയില്ല എന്ന് പറയാറില്ലേ അത് തന്നെയാണ് അമ്മമാരുടെ കാര്യവും. അമ്മമാര്‍ കൂടെയുള്ളപ്പോള്‍ തൊട്ടതിനും പിടിച്ചതിനും എല്ലാം അമ്മയോട് പിണങ്ങുകയും വഴക്കുണ്ടാക്കുകയും ചെയ്യും നമ്മള്‍ , ഉള്ളില്‍ ഒരുപാട് സ്‌നേഹം ഉണ്ടെങ്കില്‍ “അമ്മ കൂടെ ഉണ്ട് എന്ന ബലത്തില്‍ സകല കുരുത്തക്കേടുകളും ഒപ്പിക്കും. എന്നാല്‍ സ്‌നേഹമയിയായ ആ “അമ്മ പെട്ടന്ന് ഇല്ലാതായാലോ?

സ്വന്തം “അമ്മ മരിക്കുകയും അച്ഛന്‍ മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തപ്പോള്‍ ഒറ്റപ്പെട്ടുപോയ തന്റെ ജീവിതകഥ പറയുകയാണ് ശില്പ എന്ന ഈ പതിനാലുകാരി. മനഃസാക്ഷിയുള്ള ആരുടേയും കണ്ണുകള്‍ നനയ്ക്കും ഈ കുഞ്ഞിന്റെ അനുഭവങ്ങള്‍.

ശിലാപാ തന്റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിച്ചിരുന്നത് തന്റെ അച്ഛനെ ആയിരുന്നു. അമ്മയുടെ മരണശേഷം അച്ഛന്‍ വേറെ വിവാഹം കഴിച്ചപ്പോഴും ആ ഇഷ്ടം അതുപോലെ താനെ നിലനിന്നു. എന്നാല്‍ അമ്മയുടെ അസാന്നിധ്യത്തില്‍ രണ്ടാനമ്മയില്‍ നിന്നും കൊടിയ പീഡനങ്ങളാണ് ശില്പക്കും സഹോദരങ്ങള്‍ക്കും നേരിടേണ്ടി വന്നത്.

ആവശ്യത്തിന് ഭക്ഷണം പോലും നല്‍കാതെ വീട്ടു ജോലികളും മറ്റും ചെയ്യിച്ച് ഏറെ കഷ്ടപെടുത്തി. ചെറിയ കുറ്റങ്ങള്‍ക്ക് പോലും വലിയ ശിക്ഷകളാണ് നല്‍കിയിരുന്നത്. കാര്യം ഒന്നും കിട്ടിയില്ല എങ്കില്‍ തല്ലുന്നതിനായി കാരണങ്ങള്‍ ഉണ്ടാക്കാനും രണ്ടാനമ്മ മടിച്ചില്ല. ഏതുവിധേനയും ശില്പയെയും സഹോദരങ്ങളെയും ഒഴിവാക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം.

ഒടുവില്‍ അവര്‍ വിചാരിച്ച പോലെ തന്നെ സംഭവിച്ചു. അച്ഛനെ പറഞ്ഞു തിരിപ്പിച്ച് ശില്പയെയും സഹോദരങ്ങളെയും ഒരു അനാഥാലയത്തില്‍ ആക്കി. അതിന്റെ ഭാഗമായി ഒരു കന്നഡ മീഡിയം സ്‌കൂളിലേക്ക് ശില്‍പയെ മാറ്റിച്ചേര്‍ത്തു. ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പഠിച്ച ശില്‍പയ്ക്ക് കന്നഡ മീഡിയം സ്‌കൂളിലെ പഠിപ്പുമായി ചേര്‍ന്ന് പോകാന്‍ സാധിച്ചില്ല.

അടുത്ത വര്‍ഷം ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാറ്റി ചേര്‍ക്കാം എന്ന് ടീച്ചര്‍ ഉറപ്പു നല്‍കി. എന്നാല്‍, അമ്മയ്ക്കും അച്ഛനും വേണ്ടാത്ത കുഞ്ഞുങ്ങളായി എന്തിങ്ങനെ ജീവിക്കണം എന്നാണ് ഈ കുഞ്ഞു ചോദിക്കുന്നത്. ഞങ്ങളുടെ “അമ്മ ഉണ്ടായിരുന്നു എങ്കില്‍ ഞങ്ങള്‍ക്ക് ഈ ഗതി വരില്ലായിരുന്നു എന്ന് ഇവര്‍ പറയുമ്പോള്‍, മനസിലാക്കണം “അമ്മ എന്ന വാക്കിന്റെ പവിത്രത. ഒരമ്മയുടെ സ്‌നേഹത്തിനു പകരം വയ്ക്കാന്‍ ഈ ലോകത്ത് ഒന്നും ഇല്ല എന്ന് മനസിലാക്കണം

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍