ഭാര്യയുടെ മരണചിത്രമിട്ട് ക്യാന്‍സര്‍ അവബോധത്തിന് ശ്രമിച്ചു, അക്കൗണ്ട് ഫെയ്‌സ്ബുക്ക് മരവിപ്പിച്ചു

സോഷ്യല്‍ മീഡിയ ഭീമന്‍ ഫെയ്‌സ്ബുക്കിനെതിരെ ആരോപണവുമായി ഒരു ഭര്‍ത്താവ്. മരിച്ചുകൊണ്ടിരിക്കുന്ന തന്റെ ഭാര്യയുടെ ഫോട്ടോ ഷെയര്‍ ചെയ്ത് കാന്‍സറിനെതിരെ അവബോധം സൃഷ്ടിക്കാനുള്ള പോസ്റ്റാണ് എല്ലിയറ്റ് ലൊവെ എന്നയാള്‍ക്ക് വിനയായത്.

തന്റെ ഭാര്യ ഡോണയെക്കുറിച്ച് ഏതാനും ദിവസങ്ങള്‍ മുമ്പാണ് എല്ലിയറ്റ് ദീര്‍ഘമായ ഒരു പോസ്റ്റ് ഫേസ്ബുക്കിലിട്ടത്. ഗര്‍ഭാശയ കാന്‍സര്‍ വന്ന് ഡോണ മരിച്ചതുമായി ബന്ധപ്പെട്ടായിരുന്നു പോസ്റ്റ്.

സ്ത്രീകള്‍ കൃത്യമായി ടെസ്റ്റുകള്‍ നടത്തേണ്ടതിന്റെയും ഗര്‍ഭാശയ കാന്‍സര്‍ പ്രതിരോധിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ചാണ് പോസ്റ്റിട്ടത്. ഫെയ്‌സ്ബുക്കില്‍ ഇത് വന്‍ ഹിറ്റായി.

45,000 റിയാക്ഷന്‍സും 30,000ത്തിലേറെ ഷെയറുകളും പോസ്റ്റിന് ലഭിച്ചു. എന്നാല്‍ സസ്പിഷ്യസ് ആക്റ്റിവിറ്റിയെന്ന് പറഞ്ഞ് പോസ്റ്റ് ഫെയ്‌സ്ബുക്ക് ഡിലീറ്റ് ചെയ്തു. ഇയാളുടെ എക്കൗണ്ടും സസ്‌പെന്‍ഡ് ചെയ്തു.

സെക്യൂരിറ്റി പ്രൊസിജിയര്‍ എന്നും സസ്പിഷ്യസ് ആക്റ്റിവിറ്റിയെന്നും പറഞ്ഞാണ് തന്റെ എക്കൗണ്ട് ഡിലീറ്റ് ചെയ്തതെന്ന് ഇയാള്‍ പറയുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം എക്കൗണ്ട് പുനസ്ഥാപിക്കപ്പെടുകയും ചെയ്തു.

സെര്‍വിക്കല്‍ കാന്‍സറിനെക്കുറിച്ച് അവബോധം ജനിപ്പിക്കാനുള്ള തന്റെ ശ്രമത്തിന് ഇങ്ങനൊരു അനുഭവം നേരിട്ടത് കഷ്ടമാണെന്നാണ് എല്ലിയറ്റ് പറയുന്നത്.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍