കുട്ടികള്‍ക്ക് ഒരുപാട് കളിപ്പാട്ടങ്ങള്‍ ഒരേ സമയം നല്‍കരുത്, കാരണമിതാണ്

വിരുന്നുകാരുടെയും വീട്ടുകാരുടെയുമൊക്കെ വകയായി കുട്ടികള്‍ക്ക് കുറെ സമ്മാനങ്ങള്‍ കിട്ടാന്‍ വകുപ്പുള്ള സമയമാണിത്. പ്രത്യേകിച്ചും ആഘോഷവേളയായതിനാല്‍ തന്നെ കളിപ്പാട്ടങ്ങളുമായിട്ടായിരിക്കും മിക്കവരും വീട്ടിലേക്ക് വിരുന്നിനെത്തുന്നതും.

എന്തായാലും നിങ്ങളുടെ കുട്ടി കളിപ്പാട്ടങ്ങള്‍ക്കിടയിലാണ് വളരുന്നതെങ്കില്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ടതാണ് ഈ പഠന റിപ്പോര്‍ട്ട്.

അമേരിക്കയിലെ ടോലേഡോ യൂണിവേഴ്സിറ്റിയിലാണ് ഈ പറയുന്ന പഠനം നടന്നത്. കളിപ്പാട്ടങ്ങളുടെ എണ്ണം കുട്ടികള്‍ കളിക്കുന്ന രീതിയെ എങ്ങനെ ബാധിക്കുമെന്നതായിരുന്നു പഠനം. പതിനെട്ടു മുതല്‍ മുപ്പതു മാസം വരെ പ്രായമായ 36 കുഞ്ഞുങ്ങളിലാണ് പഠനം നടത്തിയത്.

റൂമില്‍ കുഞ്ഞുങ്ങളെ കളിക്കാനയച്ച ശേഷം, ക്യാമറയുപയോഗിച്ചു അവരുടെ സ്വഭാവ വ്യതിയാനങ്ങള്‍ നിരീക്ഷിക്കുയാണ് ഗവേക്ഷകര്‍ ചെയ്തത്.

രണ്ടു തവണയാണ് ഇത്തരത്തില്‍ നിരീക്ഷണം നടത്തിയത്. ആദ്യത്തെ തവണ റൂമില്‍ നാലു കളിപ്പാട്ടങ്ങളാണ് വച്ചത്. പിന്നെത്തേതില്‍ പതിനാറ് എണ്ണവും. 15 മിനിറ്റായിരുന്നു ഓരോ സെഷനും കൊടുത്ത സമയം.

ആദ്യത്തെ തവണ കുട്ടികള്‍ ഓരോ കളിപ്പാട്ടവും കൈയ്യിലെടുത്തു കാര്യമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. രണ്ടാമത്തേതിലാവട്ടെ ഒരു കളിപ്പാട്ടത്തിനും പ്രത്യേക പരിഗണന കൊടുക്കാതെ കൂടുതല്‍ കളിപ്പാട്ടങ്ങള്‍ എടുത്തു കളിക്കുന്നതിലാണ് അവര്‍ ശ്രദ്ധ പതിപ്പിച്ചത്.

ഏറെ പ്രധാനപ്പെട്ട കാര്യം കുറച്ചു കളിപ്പാട്ടങ്ങള്‍ ഉള്ളപ്പോള്‍ ആണ് കുട്ടികളുടെ കളിയുടെ നിലവാരം ഉയര്‍ന്നത് എന്നാണ്. കുട്ടികള്‍ കൂടുതല്‍ ക്രിയേറ്റീവ് ആയി കളിപ്പാട്ടങ്ങള്‍ ഉപയോഗിച്ചതും കുറച്ചെണ്ണം ഉള്ളപ്പോഴാണെന്നാണ് നിരീക്ഷകര്‍ക്കു കണ്ടെത്താനായത്.

കൂടുതല്‍ സമയം ശ്രേദ്ധയോടു കൂടി ഒരു കളിപ്പാട്ടം ഉപയോഗിച്ചു കളിക്കുന്നത് കുട്ടികളിലെ കോണ്‍സെന്‍ട്രേഷനും ഫോക്കസും കൂടാന്‍ ഉപകരിക്കുന്നുണ്ടെന്നതാണ് മറ്റൊരു കണ്ടെത്തല്‍.
അതുപോലെ തന്നെ ഒച്ചയും ബഹളവുമുണ്ടാക്കുന്ന കളിപ്പാട്ടങ്ങളും അത്ര ആരോഗ്യകരമല്ല എന്നാണ് ഗവേഷകരുടെ പക്ഷം. എല്ലായിപ്പോഴും ഇത്തരം കളിപ്പാട്ടങ്ങള്‍ ഉപയോഗിച്ച് കളിക്കുന്നത് കുട്ടികളും മാതാപിതാക്കളുമായുള്ള സുഗമമായ ആശയവിനിമയത്തിന് തടസ്സമാവുമത്രെ.

കുഞ്ഞുങ്ങള്‍ക്ക് കളിക്കാനായി കൊടുത്തതില്‍ ഒന്ന് പോലും ഇലക്ട്രോണിക് കളിപ്പാട്ടങ്ങളായിരുന്നില്ല. എല്ലാം തന്നെ ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്നവയായിരുന്നു.

ഇനി നിങ്ങളുടെ കുട്ടിക്ക് ധാരാളം കളിപ്പാട്ടങ്ങളുണ്ട് എന്നതുകൊണ്ടും വിഷമിക്കേണ്ടതില്ല. ഒരു സമയം നാലോ അഞ്ചോ എണ്ണം മാത്രം കളിയ്ക്കാന്‍ കൊടുത്താല്‍ മതിയല്ലോ. പഠനം 30 മാസം വരേയുള്ള കുട്ടികളിലാണ് നടത്തിയതെങ്കിലും കുറച്ചു മുതിര്‍ന്ന കുട്ടികളിലും ഇതേ പ്രവണത കാണാന്‍ തന്നെയാണത്രെ സാധ്യത.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്