മകളെ അതിക്രൂരമായി കൊന്ന വ്യക്തിയെ എന്തിന് ഈ അമ്മ എന്നും ജയിലില്‍ പോയി കാണുന്നു?

നാല് വയസ്സ് മാത്രം പ്രായമുള്ള മകളെ അതി ദാരുണമായി കൊന്ന വ്യക്തിയോട് ക്ഷമിക്കാന്‍ ഒരു അമ്മയ്ക്ക് കഴിയുമോ? തീര്‍ച്ചയായും ഇല്ല എന്നായിരിക്കും നിങ്ങളുടെ ഉത്തരം. എന്നാല്‍ ഇവിടെ തന്റെ മകളെ 17 തവണ കത്തിക്ക് കുത്തി കൊന്ന വ്യക്തിയോട് ക്ഷമിച്ചിരിക്കുകയാണ് ചാരിറ്റി എന്ന അമ്മ. റ്റെക്‌സസിലാണ് സംഭവം .

തന്റെ മകളെ കൊന്നവനോട് ഈ അമ്മ ക്ഷമിച്ചു എന്ന് മാത്രമല്ല, ദിവസവും അവനെ ജയിലില്‍ പോയി കാണുകയും ചെയ്യും. കാരണം എന്തെന്നോ? പ്രതിയായ പാരീസ് ലീ ചാരിറ്റിയുടെ മകനാണ്. അതായത് സ്വന്തം സഹോദരിയെ തന്നെയാണ് പാരീസ് ലീ കൊന്നത്.

2007 ലാണ് സംഭവം. അന്ന് പാരീസ് ലീക്ക് 13 വയസ്സ് മാത്രമാണ് പ്രായം. അമിതമായി മയക്കു മരുന്നിനു അന്നുതന്നെ പാരീസ് ലീ അടിമയായിരുന്നു. അങ്ങനെ ബോധം ഇല്ലാതെ ഇരുന്ന ഒരു ദിവസമാണ് പാരീസ് തന്റെ കുഞ്ഞനുജത്തിക്ക് നേരെ ആയുധ പ്രയോഗിച്ചത്.

അമ്മ പുറത്ത് പോയിരിക്കുന്ന സമയം, കുഞ്ഞനുജത്തിക്ക് കൂട്ടിരിക്കാം എന്ന് സമ്മതിച്ചത് ലീ തന്നെയായിരുന്നു. സൈക്കോപാത്ത് ആയി നിയമം വിധിയെഴുതിയ ലീ, ഉറങ്ങിക്കിടന്നിരുന്ന കുഞ്ഞിനെ യാതൊരു പ്രകോപനവും കൂടാതെ ഉപദ്രവിക്കുകയായിരുന്നു.

17 തവണയാണ് ആ കുഞ്ഞു ശരീരത്തില്‍ ലീ കുത്തിയത്. സംഭവസ്ഥലത്തു വച്ച് തന്നെ കുഞ്ഞു മരിച്ചു. 40 വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് ലീക്ക് വിധിച്ചിരിക്കുന്നത്. ഇപ്പോള്‍ 24 വയസ്സാണ് ലീയുടെ പ്രായം. ലീയെക്കൂടാതെ നാല് വയസുകാരിയായ ഒരു മകള്‍ കൂടിയുണ്ട് ചാരിറ്റിക്ക്.

തന്റെ പുതിയ സഹോദരിയെ ലീ ഇതുവരെ കണ്ടിട്ടില്ല. മാനസിക നില തെറ്റിയാണ് മകന്‍ കൊലപാതകം ചെയ്തതെന്നും അതിനാല്‍ അവന്റെ തെറ്റ് താന്‍ ക്ഷമിക്കുന്നു എന്നും പറഞ്ഞ ചാരിറ്റി മുടക്കമില്ലാതെ പാരീസ് ലീയെ കാണുന്നതിനായി ജയിലില്‍ എത്തും.

Latest Stories

ആ രണ്ടെണ്ണത്തിന്റെയും പേരിൽ ആരാധകർ തല്ലുണ്ടാക്കുന്നത് മിച്ചം, റൊണാൾഡോയും മെസിയും ഗോട്ട് വിശേഷണത്തിന് പോലും അർഹർ അല്ല; ഇതിഹാസം ആ താരം മാത്രമെന്ന് സൂപ്പർ പരിശീലകൻ

ന്യായീകരിക്കാന്‍ വരുന്നവരോട് എനിക്കൊന്നും പറയാനില്ല, ഇപ്പോള്‍ യദുവിന്റെ ഓര്‍മ തിരിച്ചു കിട്ടിക്കാണുമെന്ന് പ്രതീക്ഷിക്കുന്നു: റോഷ്‌ന

IPL 2024: എഴുതി തള്ളരുത്, അവർക്ക് ഇനിയും പ്ലേ ഓഫിൽ കളിക്കാം: ആൻഡി ഫ്‌ളവർ

കള്ളക്കടൽ പ്രതിഭാസം: സംസ്ഥാനത്തെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു, ഉഷ്ണതരംഗ മുന്നറിയിപ്പും പിന്‍വലിച്ചു

ഇന്നോവയെ വീഴ്ത്താന്‍ 'മഹീന്ദ്രാ'വതാരം; 7 സീറ്റർ എസ്‌യുവിയുടെ പുതിയ പതിപ്പുമായി മഹീന്ദ്ര

'പണത്തോടുള്ള ആർത്തി, തൃശൂരിൽ വീഴ്ചയുണ്ടായി'; നേതാക്കളെ പേരെടുത്ത് പറഞ്ഞ് വിമർശിച്ച് കെ മുരളീധരൻ

'അങ്ങനെ ചെയ്തത് വളരെ മോശമായിപ്പോയി'; 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി വിവാദത്തിൽ വിശദീകരണവുമായി ലിസ്റ്റിൻ സ്റ്റീഫൻ

ഋഷഭ് പന്തിനെ വിവാഹം കഴിച്ചൂടെ?, വൈറലായി ഉര്‍വശി റൗട്ടേലയുടെ പ്രതികരണം

കുഞ്ചാക്കോ ബോബനും സുരാജും സിംഹക്കൂട്ടിൽ; 'ഗ്ർർർ' ടീസർ പുറത്ത്

അജിത്ത് സാറ് കടന്നുപോയ ഘട്ടത്തിലൂടെ ഞാനും കടന്നുപോയി, ആരൊപ്പം ഉണ്ടാകുമെന്ന് മനസിലാകും; തലയുടെ ഉപേദശത്തെ കുറിച്ച് നിവിന്‍