അഗ്നി വിഴുങ്ങുന്ന ഭൂമിയുടെ ശ്വാസകോശങ്ങള്‍

ലോക വനസമ്പത്തിന് വന്‍ തോതില്‍ നാശം സംഭവിച്ച വര്‍ഷമാണ് കടന്നു പോയത്. ഭൂമിയുടെ ശ്വാസകോശമെന്ന് അറിയപ്പെടുന്ന ആമസോണ്‍ മഴക്കാടുകളെ കാട്ടുതീ വിഴുങ്ങിയത് ലോകത്തിന്റെ പരിസ്ഥിതി സന്തുലനത്തിന് ഗുരുതരമായ ഭീഷണിയാണ് ഉയര്‍ത്തിയത്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കാട്ടുതീയാണ് ആമസോണ്‍ വനാന്തരങ്ങളില്‍ ദുരിതം വിതച്ചത്.

2019 ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ ആമസോണ്‍ മഴക്കാടുകളില്‍ 74,155 തവണ കാട്ടുതീ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ബ്രസീലിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്പേസ് റിസര്‍ച്ച് വ്യക്തമാക്കുന്നു. പലപ്പോഴും പുറംലോകം അറിയാതെ ദിവസങ്ങളോളം കാട് കത്തിക്കൊണ്ടിരുന്നതായും പഠനം പറയുന്നു.

ഭൂമിയിലെ ഏറ്റവും സമ്പന്നമായ ജൈവവൈവിദ്ധ്യം നിലനില്‍ക്കുന്ന മേഖലയാണ് ആമസോണ്‍ മഴക്കാടുകള്‍. ബൊളീവിയ, ബ്രസീല്‍, കൊളംബിയ, ഇക്വഡോര്‍, ഫ്രഞ്ച് ഗയാന, ഗയാന, പെറു, സുരിനേം, വെനിസ്വേല എന്നീ രാജ്യങ്ങളിലായാണ് ഈ വനമേഖല പരന്നുകിടക്കുന്നത്. ഇതിന്റെ 60 ശതമാനവും ബ്രസീലിലാണ്.

ഓസ്‌ട്രേലിയയിലെ അഗ്നി താണ്ഡവം

2019 സെപ്റ്റംബറിലാണ് ഓസ്‌ട്രേലിയയിലും വ്യാപകമായ കാട്ടുതീ റിപ്പോര്‍ട്ട് ചെയ്തത്. ഏതാണ്ട് 50 കോടി മൃഗങ്ങളാണ് കാട്ടുതീയില്‍ വെന്തെരിഞ്ഞത്. 15 ദശലക്ഷം ഏക്കര്‍ വനമേഖല കത്തിയമര്‍ന്നു. രാജ്യത്തിന്റെ വന്യമൃഗ സമ്പത്തിന്റെ വലിയൊരു ഭാഗം തന്നെ ഇല്ലാതായതായി ഗവേഷകര്‍ പറയുന്നു. വിക്ടോറിയന്‍ സംസ്ഥാനത്ത് മാത്രം 19 പേര്‍ മരിച്ചു. 28 പേരെ കാണാനില്ല.

1851-ല്‍  വിക്ടോറിയയില്‍ ഉണ്ടായതാണ് ലോക ചരിത്രത്തിലേ തന്നെ വലിയ കാട്ടുതീ. 50 ലക്ഷം ഹെക്ടര്‍ വനഭൂമിയാണ് അന്ന് ചുട്ടെരിഞ്ഞത്. 10 ലക്ഷം ചെമ്മരിയാടുകള്‍ ചത്തൊടുങ്ങിയ ആ വന്‍ ദുരന്തത്തില്‍ മരിച്ചത് 12 മനുഷ്യരാണ്. അതായത് മനുഷ്യര്‍ക്ക് ജീവഹാനി കുറവാണ്. വീടുകളും പരമാവധി സുരക്ഷിതമായിരുന്നു.

ഇന്ത്യയുടെ ഏതാണ്ട് മൂന്നിരട്ടിക്കടുത്ത് വലിപ്പം ഉള്ള ഓസ്‌ട്രേലിയയില്‍ എന്തുകൊണ്ടാണ് അടിക്കടി കാട്ടുതീ പടരുന്നത്? വരണ്ട കാടുകള്‍…ജലകണം ഒട്ടുമില്ലാത്ത യൂക്കാലി വിഭാഗത്തില്‍ പെട്ട മരങ്ങള്‍, ഈര്‍പ്പം ഒട്ടുമില്ലാത്ത അന്തരീക്ഷം എന്നിവയാണ് കാട്ടുതീ പടരുന്നതിന് കാരണം.

ആഫ്രിക്കന്‍ വനാന്തരങ്ങളില്‍

ഭൂമിയുടെ രണ്ടാം ശ്വാസകോശമെന്ന് അറിയപ്പെടുന്ന ആഫ്രിക്കന്‍ വനാന്തരങ്ങളിലും കഴിഞ്ഞ വര്‍ഷം കാട്ടുതീ കനത്ത നാശം വിതച്ചിരുന്നു. കോംഗോയുടെ തെക്കുഭാഗത്തു നിന്നും ദക്ഷിണാഫ്രിക്ക വരെ നീണ്ടുകിടക്കുന്ന കാടുകളിലാണ് തീ പടര്‍ന്നത്. കോംഗോ, ഗാബണ്‍, കാമറൂണ്‍, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ തുടങ്ങിയ രാജ്യങ്ങളിലായി ഏകദേശം 33 ലക്ഷം ചതുരശ്ര കിലോമീറ്ററായി പരന്നുകിടക്കുന്നതാണ് ഈ മഴക്കാടുകള്‍. അപൂര്‍വ്വയിനം ജീവിവര്‍ഗങ്ങളുടെയും സസ്യങ്ങളുടെയും ആവാസകേന്ദ്രം കൂടിയാണ് ഈ കാടുകള്‍.

Latest Stories

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച്ചുള്ള സർക്കുലർ റദ്ദാക്കണമെന്ന ഹർജി; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്

ടി20 ലോകകപ്പ് 2024: കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് ചോദ്യം, ഞെട്ടിച്ച് രോഹിത്തിന്‍റെയും അഗാര്‍ക്കറുടെയും പ്രതികരണം

സസ്‌പെന്‍സ് അവസാനിച്ചു; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍, അമേഠിയിൽ കിഷോരി ലാൽ ശർമ

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമിനെ കുറിച്ച് ഞെട്ടിക്കുന്ന പ്രസ്താവനയുമായി രോഹിത് ശര്‍മ്മ

സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നും അടച്ചിടും

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ