യു എസ് ഓപ്പൺ കിരീടം നേടുന്ന അമേരിക്കയുടെ മൂന്നാമത്തെ കൗമാര താരം; കന്നി കിരീടത്തിൽ മുത്തമിട്ട് കൊക്കോ ഗോഫ്

ലോക ഒന്നാം നമ്പർ താരവും രണ്ടാ സീഡുമായ ബലാറസ് താരം ആര്യാന സബലങ്കയെ പരാജയപ്പെടുത്തി   യു എസ് ഓപ്പൺ ടെന്നീസ് വനിതാ വിഭാഗം കിരീടം പത്തൊൻപതുകാരിയായ അമേരിക്കയുടെ കൊക്കോ ഗോഫ് സ്വന്തമാക്കി. കൊക്കോ ഗോഫിന്റെ ആദ്യ ഗ്രാൻഡ്സ്ലാം കിരീട നേട്ടമാണിത്. കിരീടനേട്ടത്തോടെ ലോക റാങ്കിങ്ങിൽ താരം മൂന്നാം സ്ഥാനത്തേക്ക്  ഉയരും.

2-6, 6-3, 6-2, എന്ന സ്കോറിനാണ് വിജയം. ട്രാസി ഓസ്റ്റിനും  സെറീന വില്ല്യംസിനും  ശേഷം യു. എസ് ഓപ്പൺ കിരീടം സ്വന്തമാക്കുന്ന ടീനേജർ എന്ന നേട്ടവും ഇതോടെ കൊക്കോ ഗോഫ് സ്വന്തമാക്കി.

ആദ്യ സെറ്റിൽ സെബലങ്കയുടെ ശക്തമായ പോരാട്ടമാണ് കാണാൻ കഴിഞ്ഞത്, എന്നാൽ രണ്ടാം സെറ്റിൽ ഗംഭീര തിരിച്ചുവരവാണ് കൊക്കോ നടത്തിയത്.  മൂന്നാം സെറ്റിലും മികച്ച പ്രകടനം പുറത്തെടുത്ത് രണ്ട് മണിക്കൂർ നീണ്ട പോരാട്ടത്തിൽ ഇരുപത്തിയെട്ടായിരത്തോളം വരുന്ന കാണികളെ സാക്ഷി നിർത്തി കൊക്കോ കിരീടം സ്വന്തമാക്കി.

കഴിഞ്ഞ വർഷത്തെ ഫ്രഞ്ച് ഓപ്പണിൽ നേരിട്ട പരാജയം തന്നെ വല്ലാതെ ബാധിച്ചുവെന്നും, ഇന്നത്തെ കിരീട നേട്ടത്തിന് തന്നെ അവിശ്വസിച്ചവരോടാണ് നന്ദി പറയുന്നതെന്നും മത്സരശേഷം താരം പറഞ്ഞു.

നാളെ നടക്കുന്ന പുരുഷ സിംഗിൾസ് ഫൈനലിൽ സെർബിയൻ താരം നൊവോക് ജോക്കോവിച്ച് റഷ്യയുടെ ഡാനിൽ മെദ്വദേവിനെ നേരിടും.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ