ജോക്കോവിച്ചിന് വെങ്കലവുമില്ല; അരിശം തീര്‍ത്തത് റാക്കറ്റിനോട്

ടോക്യോ ഒളിമ്പിക്സ് ടെന്നീസില്‍ ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിന്റെ മെഡല്‍ മോഹം പൊലിഞ്ഞു. പുരുഷ വിഭാഗം വെങ്കല മെഡല്‍ പോരാട്ടത്തില്‍ സ്പെയ്നിന്റെ പാബ്ലൊ കരേനൊ ബുസ്റ്റ ജോക്കോയെ അട്ടിമറിച്ചു, സ്‌കോര്‍: 6-4, 6-7, 6-3.

സെമിയില്‍ അലക്സാണ്ടര്‍ സ്വരേവിനോട് തോറ്റതിന്റെ ക്ഷീണവുമായെത്തിയ ജോക്കോവിച്ചിന് ബുസ്റ്റയോടും പിടിച്ചുനില്‍ക്കാനായില്ല. 32 വിന്നറുകള്‍ തൊടുത്ത ബുസ്റ്റ ജോക്കോവിച്ചിനെ കളിയുടെ സമസ്ത തലങ്ങളിലും കടത്തിവെട്ടി. വെറും 18 വിന്നറുകള്‍ മാത്രമേ ജോക്കോയുടെ റാക്കറ്റില്‍ നിന്ന് പിറന്നുള്ളു.

ജോക്കോവിച്ച് വരുത്തി പിഴവുകളും ബുസ്റ്റയുടെ ജയം അനായാസമാക്കി. മത്സരത്തിനിടെ അരിശം മൂത്ത ജോക്കോവിച്ച് ആളൊഴിഞ്ഞ ഗാലറിയിലേക്ക് റാക്കറ്റ് വലിച്ചെറിയുകയും നെറ്റ് പോസ്റ്റില്‍ റാക്കറ്റുകൊണ്ട് അടിക്കുകയും ചെയ്തു. ആറാം മാച്ച് പോയിന്റ് മുതലാക്കിയാണ് ബുസ്റ്റ ഒളിമ്പിക്സ് മെഡല്‍ ഉറപ്പിച്ചത്.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി