സിംഗപ്പൂരിൽ സിന്ധുവിന്റെ വിജയസ്മിതം; ചരിതനേട്ടം; സീസണിലെ മൂന്നാം കിരീടം

പി വി സിന്ധു 21-9, 11-21, 21-15 എന്ന സ്കോറിന് വാങ് സി യിയെ പരാജയപ്പെടുത്തി സിംഗപ്പൂരിലെ തന്റെ കന്നി കിരീടവും 2022 ൽ കൊറിയ ഓപ്പണിലും സ്വിസ് ഓപ്പണിലും വിജയിച്ചതിന് ശേഷം മൂന്നാം കിരീടവും സ്വന്തമാക്കി. തുടർച്ചയായി 13 പോയിന്റുകൾ നേടിയതുൾപ്പെടെയുള്ള ഓപ്പണിംഗ് ഗെയിം അവസാനിപ്പിക്കാൻ സിന്ധുവിന് വേണ്ടിവന്നത് വെറും 12 മിനിറ്റ് മാത്രം

രണ്ടാം ഗെയിമിൽ കണ്ടത് എതിരാളിയുടെതകർപ്പൻ തിരിച്ചുവരവായിരുന്നു. വേഗതയുള്ള നീക്കങ്ങൾക്ക് മുന്നിൽ സിന്ധു പതറിയപ്പോൾ രണ്ടാം ഗെയിം വാങ് സി യി സ്വന്തമാക്കി. മൂന്നാം ഗെയിം ഇഞ്ചോടിഞ്ച് രീതിയിലാണ് തുടങ്ങിയത്. ഒടുവിൽ സിന്ധു തന്റെ പൂർണ മികവിലേക്ക് ഉയർന്ന് മത്സരം സ്വന്തമാക്കി.

എന്തായാലും 2022 മികച്ച വർഷമാക്കാനുള്ള ഒരുക്കത്തിലാണ് സിന്ധു. വരാനിരിക്കുന്ന ചാംപ്യൻഷിപ്പുകളിൽ മികച്ച പ്രകടനം പുറത്തെടുത്താൽ ഒന്നാം നമ്പർ തിരിച്ചുപിടിക്കാനും താരത്തിന് സാധിക്കും.

Latest Stories

രാത്രികാലങ്ങളിൽ ലൈറ്റുകൾ തെളിക്കാതെ കപ്പലുകൾ കടത്തി; 'ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം' വഴി ഇറാൻ അറിയാതെ 10 കോടി ബാരൽ എണ്ണ കടത്തിയതായി ട്രംപ്

ശബരില സ്വർണക്കൊള്ള ആരോപണം; എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി