ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ റാഫേല്‍ നദാല്‍ കിരീടം ചൂടി ; 21 ഗ്രാന്റ്‌സ്‌ളാമുമായി റെക്കോഡിലേക്ക്

രണ്ടു സെറ്റുകള്‍ പിന്നില്‍ നിന്നിട്ടും ശക്തമായ പോരാട്ടവീര്യം കാട്ടി തിരിച്ചടിച്ച റാഫേല്‍ നദാല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കിരീടംചൂടി. റഷ്യന്‍ താരം ദാനില്‍ മെദ്‌വെദേവിനെതിരേ 2-6 6-7 (5-7) 6-4 6-4 7-5 എന്ന സ്‌കോറിനായിരുന്നു നദാല്‍ വിജയം നേടിയത്. കരിയറില്‍ 21 ാം ഗ്രാന്റസ്‌ളാം കിരീടമാണ് നദാല്‍ കൈവരിച്ചത്.

അഞ്ചു സെറ്റുകള്‍ നീണ്ട മത്സരത്തില്‍ ആദ്യ രണ്ടു സെറ്റുകള്‍ നഷ്ടമാക്കിയ ശേഷമായിരുന്നു നദാല്‍ തിരിച്ചടിച്ചത്. അഞ്ചു മണിക്കൂറാണ് മത്സരം നീണ്ടു നിന്നത്. 14 വര്‍ഷത്തിന് ശേകമാണ് രണ്ടു സെറ്റുകള്‍ പിന്നില്‍ നിന്ന ശേഷം മത്സരം നദാല്‍ പിടിച്ചെടുക്കുന്നത്. 2007 ല്‍ മിഖായേല്‍ യോഴ്‌നിയെ വിംബിള്‍ഡണില്‍ സമാന രീതിയില്‍ നദാല്‍ വിജയം നേടിയിരുന്നു.

ഇതോടെ 21 ഗ്രാന്റ്‌സ്‌ളാം കയ്യിലുള്ള ഏക പുരുഷ താരമായി നദാല്‍ മാറി. സ്വിറ്റ്‌സര്‍ലന്റ താരം മൂന്‍ ഒന്നാം നമ്പര്‍ റോജര്‍ ഫെഡററും ഒന്നാം നമ്പര്‍ നോവാക്ക് ജോക്കോവിക്കിനും 20 ഗ്രാന്റ്‌സ്‌ളാം വിജയങ്ങളുണ്ട്. ഓസട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടുന്ന പ്രായം കൂടിയ മൂന്നാമത്തെ താരമായി മാറാനും നദാലിന് കഴി്ഞ്ഞു. 35 ാം വയസ്സിലാണ് നദാലിപ്പോള്‍.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ