കൊറിയ ഓപ്പണ്‍: സിയോങ്ങിനോട് തോറ്റ് സിന്ധു, ശ്രീകാന്തും പുറത്ത്

കൊറിയ ഓപ്പണ്‍ ബാഡ്മിന്റണ്‍ വനിതാ വിഭാഗത്തില്‍ ഇന്ത്യന്‍ താരം പി.വി സിന്ധു ഫൈനല്‍ കാണാതെ പുറത്ത്. സെമിയില്‍ ദക്ഷിണ കൊറിയയുടെ രണ്ടാം സീഡ് താരം ആന്‍ സിയോങ്ങിനോട് നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സിന്ധുവിന്റെ തോല്‍വി. തോല്‍വി. സ്‌കോര്‍ 21-14, 21-17.

മത്സരം 49 മിനിറ്റ് മാത്രമാണ് നീണ്ടുനിന്നത്. മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ കൊറിയന്‍ താരം സിന്ധുവിന് മേല്‍ ആധിപത്യം സ്ഥാപിച്ചാണ് മുന്നേറിയത്. തുടക്കത്തില്‍ തന്നെ 3-0 ന്റെ ലീഡെടുത്തു. ഒരിക്കല്‍ പോലും ഇന്ത്യന്‍ താരത്തെ ലീഡെടുക്കാന്‍ അനുവദിക്കാതെ 14-21 ന് ആദ്യ സെറ്റ് സ്വന്തമാക്കി.

രണ്ടാം സെറ്റില്‍ ഒരു ഘട്ടത്തില്‍ പോയിന്റ് നില 9-9 എന്ന രീതിയില്‍ തുല്യതയിലെത്തിയെങ്കിലും അത് വിജയത്തിലേക്ക് എത്തിക്കാന്‍ ഇന്ത്യന്‍ താരത്തിനായില്ല. തുടരെ പോയിന്റുകള്‍ നേടിയ കൊറിയന്‍ താരം 17-21 ന് സെറ്റും മത്സരവും സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷവും രണ്ട് തവണ സിയോങ്ങിനോട് സിന്ധു പരാജയപ്പെട്ടിരുന്നു.

പുരുഷ വിഭാഗത്തില്‍ ഇന്ത്യന്‍ താരം ശ്രീകാന്തും സെമിയില്‍ തോറ്റ് പുറത്തായി. ഏഷ്യന്‍ ഗെയിംസ് ചാമ്പ്യന്‍ ജൊനാഥന്‍ ക്രിസ്റ്റിക്കെതിരെയാണ് താരം പരാജയപ്പെട്ടത്. സ്‌കോര്‍- 19-21, 16-21.

Latest Stories

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ