ചെസ് ലോകകപ്പ് 2025 ആതിഥേയത്വം വഹിക്കാൻ ഇന്ത്യ; സ്ഥിരീകരണം ഉടൻ

2025 ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യയെ ചെസ്സ് ഗവേണിംഗ് ബോഡിയായ ഫിഡെ തീരുമാനിച്ചു. എന്നാൽ ഔദ്യോഗിക പ്രഖ്യാപനത്തിന് കുറച്ച് ദിവസങ്ങൾ കൂടി എടുത്തേക്കാം. നവംബറിൽ സിംഗപ്പൂരിൽ നടക്കുന്ന ലോക ചെസ് ചാമ്പ്യൻഷിപ്പിൻ്റെ ഭാഗമായി, തിരഞ്ഞെടുത്ത ഇന്ത്യൻ മാധ്യമങ്ങളോട് സുതോവ്സ്കി പറഞ്ഞു: “ഇന്ത്യയുമായി എപ്പോഴും സംസാരിക്കാറുണ്ട്. ഒക്ടോബർ 31 നും നവംബർ 27 നും ഇടയിലുള്ള തീയതികൾ FIDE ഇതിനകം തന്നെ പ്രഖ്യാപിച്ചു.”

“ഇത് ഞങ്ങൾക്ക് അവിശ്വസനീയമാംവിധം പ്രധാനമാണ്. ഞങ്ങൾ ഓൾ ഇന്ത്യ ചെസ് ഫെഡറേഷനുമായി (എഐസിഎഫ്) നിരന്തരം ചർച്ചകൾ നടത്തുന്നുണ്ട്, തമിഴ്നാടുമായും ബന്ധമുണ്ട്. 2022-ൽ മഹാബലിപുരത്ത് നടന്ന ഒളിമ്പ്യാഡിന് മുമ്പ് (അർക്കാഡി) ഡിവോർകോവിച്ച് എം.കെ. സ്റ്റാലിനെ കണ്ടുമുട്ടിയതായി നിങ്ങൾക്കറിയാം. 2025-ൽ ഇന്ത്യയിൽ വളരെ പ്രധാനപ്പെട്ട ഒരു പരിപാടി നടക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. കൂടുതൽ മുന്നോട്ട് പോകുമ്പോൾ, ഇത്രയും വലിയ താൽപ്പര്യത്തോടെ, ഇന്ത്യ കൂടുതൽ കൂടുതൽ മികച്ച ഇവൻ്റുകൾ ആതിഥേയത്വം വഹിക്കുമെന്നത് കാണാൻ പറ്റും.”

നിലവിലെ ചാമ്പ്യൻ മാഗ്നസ് കാൾസൻ ടൂർണമെൻ്റിൽ ഇല്ല്ലാതിരിക്കാനാണ് സാധ്യത. എന്നാൽ ഫാബിയാനോ കരുവാന, നോദിർബെക് അബ്ദുസത്തറോവ്, അനീഷ് ഗിരി എന്നിവരുൾപ്പെടെ നിരവധി വിദേശ താരങ്ങൾ ആക്ഷനിൽ ഉണ്ടാകും. ലോക ചാമ്പ്യൻ ഡി ഗുകേഷും അർജുൻ എറിഗൈസി, ആർ പ്രഗ്നാനന്ദ തുടങ്ങിയവർ ഇന്ത്യൻ സംഘത്തെ നയിക്കും.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ