ലോക ചെസ് ചാമ്പ്യൻഷിപ്പിന് ശേഷം ഗുകേഷിന് റേറ്റിംഗിൽ ഇടിവ്; നേട്ടം സ്വന്തമാക്കി ഡിംഗ്

ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് നേടിയെങ്കിലും, ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ഡി ഗുകേഷിൻ്റെ ലൈവ് ഫിഡെ റേറ്റിംഗിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. രണ്ടാം സ്ഥാനക്കാരനായ ചൈനയുടെ ഡിംഗ് ലിറൻ നേട്ടത്തിലേക്ക് കുതിക്കുകയും ചെയ്തു. 2783 എലോ റേറ്റിംഗോടെ സിംഗപ്പൂരിൽ ടൂർണമെൻ്റ് ആരംഭിച്ച ഗുകേഷിന് 6.2 പോയിൻ്റ് നഷ്ടമാകും. സഹതാരമായ അർജുൻ എറിഗെയ്‌സി (2800)ക്ക് പിന്നിൽ അദ്ദേഹം അഞ്ചാം സ്ഥാനം നിലനിർത്തും. നോർവേയുടെ മാഗ്നസ് കാൾസണാണ് പട്ടികയിൽ ഒന്നാമത് (2831).

ഗുകേഷുമായുള്ള 14-ഗെയിം പോരാട്ടത്തിന് മുമ്പ് ക്ലാസിക്കൽ ഫോർമാറ്റിൽ 22-ാം സ്ഥാനത്തായിരുന്ന ഡിംഗ് അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്താൻ ഒരുങ്ങുകയാണ്. റേറ്റിംഗിൽ 6.2 പോയിൻ്റ് കൂടി 2734ലെത്തും.

ഒമ്പത് സമനിലകളാണ് ഗുകേഷും ഡിംഗും തമ്മിലുള്ള മത്സരത്തിൽ ഉണ്ടായത്. ഡിംഗ് രണ്ട് ഗെയിമുകൾ വിജയിച്ചപ്പോൾ ഗുകേഷ് മൂന്ന് വിജയങ്ങൾ നേടി. നിർണ്ണായക ഗെയിം 14 ൽ അദ്ദേഹത്തിന് കിരീടം നേടിക്കൊടുത്തു. എലോ റേറ്റിംഗുകൾ പലപ്പോഴും ഒരു ടൂർണമെൻ്റിൽ കളിക്കാരൻ്റെ പ്രകടനത്തെ ആശ്രയിച്ച് മാറാം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം