ഇന്ത്യയുടെ ഏറ്റവും മികച്ച സ്പിന്നര്‍ അദ്ദേഹം തന്നെ; ടീമില്‍ കളിപ്പിക്കാന്‍ വഴിയുണ്ടാക്കണമെന്ന് കുംബ്ലൈ

നിലവില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ ആണെന്ന് ഇതിഹാസ സ്പിന്നര്‍ അനില്‍ കുംബ്ലൈ. രവിചന്ദ്രന്‍ അശ്വിനെ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ ടീം മാനേജ്‌മെന്റ് വഴികള്‍ കണ്ടെത്തണമെന്നും കുംബ്ലൈ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.

“രവിചന്ദ്രന്‍ അശ്വിനാണ് നിലവില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച സ്പിന്നര്‍ പരിക്ക്മൂലമാണ് കഴിവിനൊത്ത പ്രകടനം പുറത്തെടുക്കാന്‍ ഇടക്ക് കഴിയാതിരുന്നത്. എങ്കിലും ഇന്ത്യയുടെ നമ്പര്‍ വണ്‍ സ്പിന്നറായ അദ്ദേഹം എപ്പോളും ടീമില്‍ വേണം. പ്ലേയിങ് ഇലവനിലും അശ്വിനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ ടീം മാനേജ്‌മെന്റ് എന്തെങ്കിലും വഴി ഉണ്ടാക്കണം” എന്നാണ് കുംബ്ലൈയുടെ വാക്കുകള്‍.

കൂടാതെ മികച്ച ബാറ്റിങ് റെക്കോര്‍ഡുള്ള താരങ്ങളായതിനാല്‍ അശ്വിനേയും രവീന്ദ്ര ജഡേജയേയും ഒരുമിച്ച് ഇന്ത്യന്‍ ടീമില്‍ കളിപ്പിക്കാന്‍ കഴിയുമെന്നും കുംബ്ലൈ പറഞ്ഞു. അശ്വിന് നാല് ടെസ്റ്റ് സെഞ്ചുറികളുണ്ട്. ബാറ്റിംഗില്‍ സ്ഥിരതയുള്ള താരമാണ് ജഡേജ. അശ്വിന്‍ ടീമിലില്ലാത്തത് അത്ഭുതപ്പെടുത്തുന്ന കാര്യമാണെന്നും കുബ്ലൈ കൂട്ടിച്ചേര്‍ത്തു.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി