അഞ്ജുവിന് വേള്‍ഡ് അത്‌ലറ്റിക്‌സിന്റെ വുമണ്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം

ഇന്ത്യന്‍ കായിക രംഗത്തെ ഇതിഹാസ താരമെന്നു വിശേഷിപ്പിക്കാവുന്ന അഞ്ജു ബോബി ജോര്‍ജിന് ലോക അത്‌ലറ്റിക്‌സ് ഫെഡറേഷന്റെ ‘വുമണ്‍ ഓഫ് ദ ഇയര്‍’ പുരസ്‌കാരം. ഇന്ത്യന്‍ കായിക രംഗത്തിന് നല്‍കുന്ന സംഭാവനകളും ലിംഗ സമത്വത്തിനായുള്ള പോരാട്ടങ്ങളും പരിഗണിച്ചാണ് അഞ്ജുവിന് അവാര്‍ഡ് സമ്മാനിക്കുന്നത്.

ലോംഗ് ജമ്പിലെ സൂപ്പര്‍ താരമായ അഞ്ജു ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയിട്ടുള്ള ഒരേയൊരു ഇന്ത്യന്‍ അത്‌ലറ്റാണ്. 2003 ലോക ചാമ്പ്യന്‍ഷിപ്പിലാണ് അഞ്ജു വെങ്കല മെഡല്‍ നേടിയത്. വിരമിച്ച ശേഷം അഞ്ജു പെണ്‍കുട്ടികള്‍ക്കായി പരിശീലനകേന്ദ്രം തുറന്നിരുന്നു.

അണ്ടര്‍ 20 വിഭാഗത്തില്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ ജേതാവിനെ സൃഷ്ടിക്കാനും അഞ്ജുവിന്റെ അക്കാദമിക്ക് സാധിച്ചു. വേള്‍ഡ് അത്‌ലറ്റിക്‌സ് അവാര്‍ഡിലൂടെ ആദരിക്കപ്പെട്ടതായി അഞ്ജു ബോബി ജോര്‍ജ് പ്രതികരിച്ചു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ