പ്രിയപ്പെട്ടവരില്‍ ഒരുവന്‍ നേടിയപ്പോള്‍, മറ്റേയാള്‍ വീണു, സന്തോഷിച്ചും കരഞ്ഞും ലിവര്‍പൂള്‍ ; സെനഗലിന് ലോക കപ്പ് ടിക്കറ്റ്

ഇംഗ്‌ളീഷ് പ്രീമിയര്‍ ലീഗ് മുന്‍ ചാമ്പ്യന്മാരായ ലിവര്‍പൂളിന് എന്തായാലും ഒരു സന്തോഷത്തിനൊപ്പം ഒരു ദു:ഖവും ഉണ്ടാകുമെന്ന് ഉറപ്പാക്കിയ മത്സരത്തില്‍ അവരുടെ ഒരു സൂപ്പര്‍താരം ലോകകപ്പിന് ടിക്കറ്റ് എടുത്തത് സന്തോഷമായപ്പോള്‍ രണ്ടാമത്തെ താരം പുറത്തായത് സങ്കടകരമായി. ആഫ്രിക്കന്‍ ടീമുകളുടെ പ്‌ളേഓഫില്‍ സെനഗല്‍ ഖത്തറിലേക്ക് ടീക്കറ്റ് എടുത്തപ്പോള്‍ ഈജിപ്ത് യോഗ്യതനേടാതെ പുറത്തായി. ലിവര്‍പൂള്‍ താരങ്ങളായ സെനഗലിന്റെ സദിയോ മാനേയും ഈജിപ്തിന്റെ മൊഹമ്മദ് സലായുമാണ് നേര്‍ക്കുനേര്‍ വന്നത്.

അഗ്രിഗേറ്റ് സ്‌കോര്‍ തുല്യമായ സാഹചര്യത്തില്‍ വന്ന ഷൂട്ടൗട്ടില്‍ 2-1 ന് സെനഗല്‍ ജയിച്ചുകയറുകയും ചെയ്തു. ബൗലായ ദിയ നേടിയ ഗോളില്‍ സെനഗല്‍ സാധാരണ സമയത്ത് ജയിച്ചു കയറിയെങ്കിലും നേരത്തേ ഈജിപ്ത് ഇതേ സ്‌കോറിന് ആദ്യപാദത്തില്‍ ജയിച്ചിരുന്നതിനാല്‍ അഗ്രിഗേറ്റ് സ്‌കോര്‍ സമനിലയിലായിരുന്നു. ഇതോടെയാണ് അധികസമയവും പെനാല്‍റ്റി ഷൂട്ടൗട്ടും വേണ്ടി വന്നത്. ടൈബ്രേക്കറില്‍ മാനേ സ്‌കോര്‍ ചെയ്തപ്പോള്‍ മുഹമ്മദ് സലാ പെനാല്‍റ്റി തുലച്ചു. സെനഗല്‍ കീപ്പര്‍ എഡ്വാര്‍ഡ് മെന്‍ഡിയുടെ മികവായിരുന്നു ഈജിപ്തിനെ തടഞ്ഞത്.

സെനഗലിന്റെ നായകന്‍ കാലിഡൂ കൗളിബാളിയും ഷൂട്ടൗട്ടില്‍ കിക്ക് അടിച്ചു പുറത്തുകളഞ്ഞിരുന്നു. സലാ അടിച്ച പെനാല്‍റ്റി പുറത്തേക്ക് പോയി. അതേസമയം ആറാഴ്ചയ്ക്കിടയില്‍ ഇത് രണ്ടാം തവണയാണ് ഈജിപ്തിനെ സെനഗല്‍ വീഴ്ത്തുന്നത്. നേരത്തേ ഫെബ്രുവരിയില്‍ നടന്ന ആഫ്രിക്കന്‍ നേഷന്‍സ് കപ്പിലും ഈ ടീമുകള്‍ നേര്‍ക്കുനേര്‍ വരികയും സെനഗല്‍ ഈജിപ്തിനെ തോല്‍പ്പിക്കുകയും ചെയ്തിരുന്നു.

മൊഹമ്മദ് സലായും സദിയോ മാനേയും ഇംഗ്‌ളീഷ് ക്ലബ്ബ് ലിവര്‍പൂളിന്റെ മുന്നേറ്റ നിരയില്‍ ഒരുമിച്ച് കളിക്കുന്ന സ്‌ട്രൈക്കിംഗ് ജോഡികളാണ്. ഇവരില്‍ സദിയോ മാനേ ലോകകപ്പിലേക്ക് പോയപ്പോള്‍ മുഹമ്മദ് സലാ പുറത്തേക്ക് പോയി. ആഫ്രിക്കയില്‍ നിന്നും ലോകകപ്പിന് യോഗ്യതനേടിയത് സെനഗല്‍, കാമറൂണ്‍, ടുണീഷ്യ, മൊറാക്കോ ടീമുകളാണ്. ലോകഫുട്‌ബോളിലെ ആഫ്രിക്കന്‍ കരുത്ത് ഈജിപ്തും നൈജീരിയയും പുറത്തുപോയി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ