ബ്രസീൽ തോറ്റപ്പോൾ ഞങ്ങൾ തകർപ്പൻ ആഘോഷം നടത്തി, അവർ തോറ്റപ്പോൾ ഞങ്ങൾ ആ കാര്യം ഉറപ്പിച്ചു; തുറന്നടിച്ച് അർജന്റീനയുടെ സൂപ്പർ താരം

ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യ ബ്രസീലിനെ അട്ടിമറിച്ചതിന് ശേഷം 2022 ഫിഫ ലോകകപ്പ് നേടുമെന്ന് അർജന്റീന ആത്മവിശ്വാസത്തിലായിരുന്നുവെന്ന് ‘പാപ്പു’ ഗോമസ് വെളിപ്പെടുത്തി. ബ്രസീൽ തോറ്റപ്പോൾ ടൂർണമെന്റ് വിജയിച്ചതുപോലെ മുഴുവൻ ടീമും ആഘോഷിച്ചതായി സെവിയ്യ വിംഗർ അവകാശപ്പെട്ടു. ബ്രസീൽ ജയിച്ചിരുന്നെങ്കിൽ അര്ജന്റീന- ബ്രസീൽ സെമിഫൈനൽ നടക്കുമായിരുന്നു, അങ്ങനെ ഒരു മത്സരം ചിലപ്പോൾ അർജന്റീനക്ക് കടുപ്പം ആവുകയും ചെയ്യുമായിരുന്നു.

ലയണൽ മെസ്സിയുടെ നേതൃത്വത്തിലുള്ള അർജന്റീന കഴിഞ്ഞ വർഷം ഖത്തറിൽ നടന്ന ഫിഫ ലോകകപ്പിൽ സൗദി അറേബ്യയോട് തോൽവിയോടെയാണ് തുടങ്ങിയത് എങ്കിലും പിന്നീട് മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത് അവസാനം ഫൈനലിൽ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ കീഴടക്കി വിജയം കിരീടം സ്വന്തം ആക്കുക ആയിരുന്നു.

ബ്രസീൽ ടൂർണമെന്റിൽ നിന്ന് പുറത്തായതോടെ തന്നെ തങ്ങൾ ട്രോഫി ഉറപ്പിച്ചതായി അര്ജന്റീന താരം പറയുന്നു. നെതർലൻഡ്‌സിനെതിരായ ക്വാർട്ടർ ഫൈനൽ മത്സരം ബ്രസീലിന്റെ മത്സര ശേഷം തന്നെ നടക്കുന്നതിനാൽ തങ്ങൾ അത് കണ്ട് ആവേശം കൊണ്ടു എന്നും താരം പറയുന്നു.

” ബ്രസീൽ തോറ്റപ്പോൾ ഒരുപക്ഷെ ക്രൊയേഷ്യ ആഘോഷിച്ചതിനേക്കാൾ തങ്ങൾ ആയിരുന്നു ആഘോഷിച്ചത് എന്നും ട്രോഫി തങ്ങൾ ഉറപ്പിച്ചതായിട്ടും ആത്മവിശ്വാസം ഉണ്ടായിരുന്നു.”

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ