'ഞാന്‍ കേട്ട കാര്യങ്ങള്‍ എന്നെ സങ്കടത്തിലാഴ്ത്തുന്നു'; ഹോര്‍മിപാമിന്റെ അവസ്ഥയെ കുറിച്ച് ബ്ലാസ്റ്റേഴ്‌സ് കോച്ച്

ജംഷഡ്പൂരിനെതിരെ നടന്ന ഐഎസ്എല്‍ മത്സരത്തിനിടെ സ്വന്തം ഗോള്‍കീപ്പറുമായി കൂട്ടിയിടിച്ചു തലക്കു പരിക്കേറ്റ പ്രതിരോധ താരം റൂയിവ ഹോര്‍മിപാമിന് സീസണ്‍ മുഴുവന്‍ നഷ്ടമാകാന്‍ സാധ്യതയുണ്ടെന്ന് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച്. താരത്തിന്റെ പരിക്ക് മോശമാണെന്നും അദ്ദേഹം ആശുപത്രിയില്‍ ചികിസ്തയിലാണെന്നും വുകോമനോവിച്ച് പറഞ്ഞു.

‘തീര്‍ച്ചയായും നല്ല അവസ്ഥയാണെന്ന് തോന്നുന്നില്ല. ഞാന്‍ കേട്ട കാര്യങ്ങള്‍ എന്നെ സങ്കടത്തിലാഴ്ത്തുന്നു. അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. സാഹചര്യങ്ങള്‍ വിലയിരുത്തേണ്ടതുണ്ട്. അവസ്ഥ മോശമാണെങ്കില്‍ ഈ സീസണ്‍ മുഴുവനായും അദ്ദേഹത്തിന് നഷ്ടമാകും. അങ്ങനെയാകരുതെന്നു പ്രതീക്ഷിക്കുന്നു.’

‘അദ്ദേഹത്തിന് സര്‍ജറിക്ക് വിധേയമാകേണ്ടിവന്നാല്‍ അവസ്ഥ മോശമാകും. വളരെയധികം പുരോഗമിച്ചു മുന്നേറുന്ന താരമായിരുന്നു അദ്ദേഹം. സീസണ്‍ അവസാനം വരെ അദ്ദേഹം ഞങ്ങള്‍ക്കൊപ്പം വേണമെന്ന് ആഗ്രഹമുണ്ട്. പക്ഷെ സാഹചര്യമനുസരിച്ചിരിക്കും കാര്യങ്ങള്‍’ വുകോമനോവിച്ച് പറഞ്ഞു.

ഇന്നലെ നടന്ന മത്സരത്തില്‍ ജംഷെഡ്പൂര്‍ എഫ്സിയോട് ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സ് തോല്‍വി വഴങ്ങിയത്. ഗ്രെഗ് സ്റ്റുവാര്‍ട്ടിന്റെ രണ്ട് പെനാല്‍റ്റി ഗോളുകളും ഡാനിയല്‍ ചിമയുടെ ഗോളുമാണ് ജംഷദ്പൂരിനെ വിജയത്തിലേക്ക് നയിച്ചത്. മൂന്നു പോയിന്റുകള്‍ നേടി ജംഷെഡ്പൂര്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നപ്പോള്‍ കേരളാ ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. ഈ മാസം പതിനാലിന് ഈസ്റ്റ് ബെംഗാളിനെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.

Latest Stories

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ; ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി യുവാവ്

വികസിത് ഭാരത് റണ്ണില്‍ പങ്കെടുക്കണമെന്ന് വിദ്യാർഥികൾക്കും അധ്യാപകർക്കും കർശന നിർദേശം; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

IPL 2024: സംഹാരതാണ്ഡവമാടുന്ന നരെയ്ന്‍, താരത്തിന്‍റെ വിജയരഹസ്യം ഇതാണ്

ബസിന്റെ ഡോര്‍ എമര്‍ജന്‍സി സ്വിച്ച് ആരോ അബദ്ധത്തില്‍ ഓണാക്കി; നവകേരള ബസിന്റെ ഡോര്‍ തകര്‍ന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരിച്ച് കെഎസ്ആര്‍ടിസി

കൊയിലാണ്ടി പുറംകടലില്‍ നിന്നും ഇറാനിയന്‍ ബോട്ട് കോസ്റ്റ് ഗാര്‍ഡ് പിടിച്ചെടുത്തു; ആറുപേര്‍ കസ്റ്റഡിയില്‍; ചോദ്യം ചെയ്യല്‍ തുടരുന്നു

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്