എന്തൊരു നാണക്കേടാണിത്, എന്റെ ഭർത്താവില്ലാതെ എങ്ങനെ കളത്തിൽ ഇറങ്ങാൻ തോന്നി സാന്റോസ് നിങ്ങൾക്ക്

സ്വിറ്റ്സര്‍ലാന്‍ഡിനെതിരായ മത്സരത്തില്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താത്തത് എന്തുകൊണ്ടെന്ന് വിശദീകരിച്ച് പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്റോസ് രംഗത്ത് എത്തിയിരുന്നു. തീരുമാനത്തിന് പിന്നില്‍ വ്യക്തിപരമായി ഒന്നുമില്ലെന്നും അത് ടീം തന്ത്രത്തിന്റെ ഭാഗമായിരുന്നെന്നും സാന്റോസ് പറയുകയും ചെയ്തു..

ടീം തന്ത്രത്തിന്റെ ഭാഗമായിട്ടാണ് ക്രിസ്റ്റ്യാനോയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താത്തത്. ക്രിസ്റ്റ്യാനോയും റാമോസും വ്യത്യസ്ത രീതിയില്‍ കളിക്കുന്നവരാണ്. ടീമുമായോ ക്രിസ്റ്റ്യാനോയുമായോ ഒരു പ്രശ്നവുമില്ല എന്നും പരിശീലകൻ പറഞ്ഞു. കൊറിയക്ക് എതിരായ മത്സരത്തിലെ റൊണാൾഡോയുടെ പെരുമാറ്റം കാരണമാണ് താരത്തെ പുറത്താക്കിയതെന്നും ഒരു വിഭാഗം ആരാധകർ സംശയം പ്രകടിപ്പിച്ചിരുന്നു.

റൊണാൾഡോ ബഞ്ചിൽ ഇരുന്നതിൽ അസ്വസ്ഥത പ്രകടിപ്പിച്ച് ആദ്യം രംഗത്ത് എത്തിയത് സഹതാരമായ ബ്രൂണോ ഫെർണാണ്ടസ് ആയിരുന്നു. അദ്ദേഹം ദേഷ്യം പിടിച്ചതിൽ ഒരു തെറ്റുമില്ല എന്നും താൻ ആണെങ്കിലും അതെ ചെയ്യുക ഉള്ളു എന്നും ബ്രൂണോ പറഞ്ഞു. ഇപ്പോഴിതാ തന്റെ ഭർത്താവിനെ പുറത്തിരുത്തി അപമാനിച്ചെന്ന് പറഞ്ഞ് പോർച്ചുഗൽ പരിശീലകനെതിരെ രംഗത്ത് വന്നിരിക്കുകയാണ് റൊണാൾഡോയുടെ ജീവിത പങ്കാളി ജോർജിന റോഡ്രിഗസ്.

മത്സരശേഷം ഇൻസ്റ്റാഗ്രാമിൽ ഇട്ട പോസ്റ്റിൽ ജോർജിന റോഡ്രിഗസ് സാന്റോസിന്റെ തീരുമാനത്തിൽ അതൃപ്തി രേഖപ്പെടുത്തി.

“അഭിനന്ദനങ്ങൾ പോർച്ചുഗൽ. 11 കളിക്കാർ ദേശീയഗാനം ആലപിക്കുമ്പോൾ എല്ലാവരുടെയും കണ്ണുകൾ നിങ്ങളിലായിരുന്നു. 90 മിനിറ്റോളം ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനെ ആസ്വദിക്കാൻ കഴിയാതിരുന്നത് എന്തൊരു നാണക്കേടാണ്. ആരാധകർ നിങ്ങളെ ആവശ്യപ്പെടുന്നതും നിങ്ങളുടെ പേര് വിളിക്കുന്നതും നിർത്തിയില്ല. ദൈവവും നിങ്ങളുടെ പ്രിയ സുഹൃത്ത് ഫെർണാണ്ടോയും കൈകോർത്ത് തുടരുകയും ഒരു രാത്രി കൂടി ഞങ്ങളെ പ്രകമ്പനം കൊള്ളിക്കുകയും ചെയ്യട്ടെ,” അവൾ എഴുതി.

സാന്റോസ് പറഞ്ഞത് ഇങ്ങനെ

ഡിയാഗോ ഡാലറ്റ്, റാഫേല്‍ ഗ്വറീറോ എന്നിവര്‍ക്ക് ആദ്യ ഇലവനില്‍ തന്നെ അവസരങ്ങള്‍ നല്‍കാനാണ് തീരുമാനിച്ചത്. കാന്‍സെലൊ മികച്ച താരം അല്ലാത്തതു കൊണ്ടല്ല അദ്ദേഹത്തെയും പുറത്തിരുത്തിയത്, അതൊരു ടീം തന്ത്രമായിരുന്നു. അടുത്ത മത്സരത്തില്‍ മറ്റൊരു തന്ത്രമായിരിക്കും.

ക്രിസ്റ്റ്യാനോയുമായി ഒരു പ്രശ്‌നവുമില്ല, ഞങ്ങള്‍ വര്‍ഷങ്ങളായി സുഹൃത്തുക്കളാണ്. കളിക്കാര്‍ തീരുമാനങ്ങള്‍ എടുക്കുന്നു. ഇതൊന്നും ഞങ്ങളെ ബാധിക്കില്ല. ഇതൊക്കെ നിരവധി തവണ വിശദീകരിച്ചതാണ്. നായകനെന്ന നിലയില്‍ മികച്ച മാതൃകകള്‍ സൃഷ്ടിച്ചയാളാണ് അദ്ദേഹം- സാന്റോസ് പറഞ്ഞു.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ