കേരളത്തിലെത്താനുള്ള കാരണം വെളിപ്പെടുത്തി ബ്ലാസ്‌റ്റേഴ്‌സ് സൂപ്പര്‍ താരം

കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ താരം വെസ് ബ്രൗണ്‍ കേരളത്തിലെത്താനുള്ള കാരണം ഒടുവില്‍ വ്യക്തമാക്കി. ഐഎസ്എല്ലിലേക്കെന്ന വാര്‍ത്തകളുടെ തുടക്കം മുതല്‍ അത്‌ലറ്റിക്കോ കൊല്‍ക്കത്തയടക്കമുള്ള ക്ലബ്ബുകള്‍ താരത്തിനായി രംഗത്തെത്തിയിരുന്ന വാര്‍ത്തകള്‍ സ്ഥിരീകരിച്ചാണ് കേരള ബ്ലാസ്‌റ്റേഴ്‌സിലെത്താനുള്ള തീരുമാനത്തിനു പിന്നിലുള്ള കാരണം ബ്രൗണ്‍ വ്യക്തമാക്കിയത്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പ്രതിരോധ ഭടനായിരുന്ന ബ്രൗണ്‍ യുണൈറ്റഡില്‍ തനിക്കൊപ്പമുണ്ടായിരുന്ന താരങ്ങള്‍ക്കൊപ്പം കളിക്കാന്‍ താല്‍പ്പര്യപ്പെട്ടതാണ് ബ്ലാസ്റ്റേഴ്‌സിലെത്താന്‍ കാരണമെന്ന് ഇഎസ്പിഎന്നിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു. ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പര്‍ സൈനിങ്ങായ ബെര്‍ബയും (ബെര്‍ബറ്റോവ്) ഗോള്‍ കീപ്പര്‍ പോള്‍ റഹുബ്കയും യുണൈറ്റഡില്‍ ബ്രൗണിന് ഒപ്പമുണ്ടായിരുന്നവരാണ്. ഇവരോടുള്ള അടുപ്പമാണ് താരത്തെ മഞ്ഞപ്പടയിലെത്തിച്ചതെന്നാണ് അഭിമുഖത്തില്‍ ബ്രൗണ്‍ വ്യക്തമാക്കിയത്. ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകനായ റെനെ മ്യൂലന്‍സ്റ്റീനും യുണൈറ്റഡില്‍ ബ്രൗണിന്റെ കരിയറില്‍ വളരെയധികം സ്വാധീനിച്ച വ്യക്തിയാണ്. അതിനാല്‍ തന്നെ ഇവരുടെ സാന്നിധ്യം ബ്ലാസ്റ്റേഴ്സിനെ തിരഞ്ഞെടുക്കുന്നതില്‍ താരത്തിന് നിര്‍ണായകമായി.

അത്ലറ്റിക്കോ കൊല്‍ക്കത്തയുടെ വമ്പന്‍ പ്രലോഭനങ്ങള്‍ മറികടന്നാണെന്ന് താരം കൊച്ചിയുമായി കരാറിലെത്തിയതെന്നും ബ്രൗണ്‍ വെളിപ്പെടുത്തി. എടികെ കോച്ച് ടെഡി ഷെറിങ്ഹാം നേരിട്ട് വിളിച്ചു ടീമില്‍ ചേരാന്‍ ആവശ്യപ്പെട്ടിരുന്നു. ബ്രൗണ്‍ വ്യക്തമാക്കി. ബ്ലാസ്റ്റേഴ്‌സ് നിരയില്‍ പരിക്കുമൂലം ആദ്യ മത്സരങ്ങള്‍ക്ക് ഇറങ്ങാന്‍ സാധിക്കാതിരുന്ന ബ്രൗണിനെ പിന്നീടുള്ള മത്സരങ്ങളില്‍ ഡിഫന്‍സീവ് മിഡ്ഫീള്‍ഡറാക്കി മ്യൂലന്‍സ്റ്റീന്‍ പരീക്ഷിച്ചിരുന്നു.

Latest Stories

മാരി സെൽവരാജ് ചിത്രങ്ങളും മൃഗങ്ങളും ; 'ബൈസൺ' ഒരുങ്ങുന്നത് പ്രശസ്ത കബഡി താരത്തിന്റെ ജീവിതത്തിൽ നിന്ന്

കാമറകള്‍ പൊളിച്ചു; ഓഫീസുകള്‍ തകര്‍ത്തു; ഉപകരണങ്ങള്‍ കണ്ടുകെട്ടി; അല്‍ ജസീറ ഹമാസ് ഭീകരരുടെ ദൂതരെന്ന് നെതന്യാഹു; ചാനലിനെ അടിച്ചിറക്കി ഇസ്രയേല്‍

ചാമ്പ്യന്‍സ് ട്രോഫിക്കായി പാകിസ്ഥാനിലേക്കു പോകുമോ?, നിലപാട് വ്യക്തമാക്കി ബിസിസിഐ

ബിഗ്‌ബിക്ക് ശേഷം ഞാനല്ലെങ്കിൽ പിന്നെ ആരാണ്? ഖാൻമാർ, കപൂർ? പ്രസ്താവന കടുപ്പിച്ച് കങ്കണ റണാവത്ത്

ഐസിയു പീഡനക്കേസ്; ഗൈനക്കോളജിസ്റ്റ് ഡോ. കെവി പ്രീതിക്കെതിരെ പുനരന്വേഷണത്തിന് ഉത്തരവ്

ജയിച്ചു എന്നുള്ളത് ശരി തന്നെ, പക്ഷെ രോഹിത്തിന്റെ ഈ ചിത്രങ്ങൾ വേദനിപ്പിക്കുന്നത്; മോശം ഇന്നിംഗ്സിന് പിന്നാലെ കണ്ണീരണിഞ്ഞ് ഹിറ്റ്മാൻ

ലുക്ക് ഔട്ട് നോട്ടീസും ഫലം കണ്ടില്ല; പ്രജ്വല്‍ രേവണ്ണയെ തേടി കര്‍ണാടക പൊലീസ് ജര്‍മ്മനിയിലേക്ക്

യുവരാജോ ധവാനോ അല്ല!, പഞ്ചാബ് ടീമിലെ തന്റെ എക്കാലത്തെയും പ്രിയപ്പെട്ട കളിക്കാരെ തിരഞ്ഞെടുത്ത് പ്രീതി സിന്റ

ഇനി ഒടിടിയിൽ കണ്ട് 'ആവേശം'കൊള്ളാം! സർപ്രൈസായി റിലീസ് പ്രഖ്യാപനം; തീയതി പുറത്ത്

സിപിഎം നിര്‍മ്മിച്ച വര്‍ഗീയ ബോംബും സൈബര്‍ ബോംബും അവരുടെ കൈയില്‍ നിന്ന് പൊട്ടിത്തെറിച്ചു; വയനാട്ടില്‍ പുതിയ സ്ഥാനാര്‍ത്ഥി വരുമോയെന്ന് ജൂണ്‍ നാലിന് പറയാമെന്ന് ടി സിദ്ദിഖ്