എന്റെ മനയിലേക്ക് സ്വാഗതം, ഹൂലിയൻ അൽവാരസിനെ തന്റെ ടീമിലേക്ക് സ്വാഗതം ചെയ്ത് ഇതിഹാസം; ആവേശത്തിൽ ആരാധകർ

അർജന്റീനൻ ഇതിഹാസമായ ഹൂലിയൻ അൽവാരസിന്റെ ട്രാൻസ്ഫർ ആണ് ഇപ്പോൾ ഫുട്ബോൾ ലോകത്ത് ഏറ്റവും വലിയ ചർച്ചയാകുന്നത്. വലിയ തുകയ്ക്കാണ് അൽവാരസ് മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും അത്ലറ്റിക്കോ മാഡ്രിഡിലേക്ക് ചേക്കേറുന്നത്. ആകെ 95 മില്യൺ യൂറോയാണ് അവർ താരത്തിന് വേണ്ടി ചെലവഴിക്കുന്നത്. ഇന്ത്യൻ രൂപ 837 കോടിയാണ് വരുന്നത്. നിലവിൽ മാഞ്ചസ്റ്റർ സിറ്റിയുമായും, താരവുമായും അഗ്രിമെന്റിൽ എത്താൻ അത്ലറ്റിക്കോക്ക് കഴിഞ്ഞിട്ടുണ്ട് എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ. ഇനി അവശേഷിക്കുന്നത് ഒഫീഷ്യൽ പ്രഖ്യാപനം മാത്രമാണ്.

ഇപ്പോൾ അത്ലറ്റിക്കോ മാഡ്രിഡിന്റെ ഫ്രഞ്ച് സൂപ്പർ താരമായ അന്റോയിൻ ഗ്രീസ്മാൻ അൽവാരസിനെ വെൽക്കം ചെയ്തു കഴിഞ്ഞു. തന്റെ ട്വിറ്ററിലൂടെ മൂന്ന് ഇമോജികളാണ് അദ്ദേഹം പങ്കുവെച്ചിട്ടുള്ളത്. ഹൂലിയൻ ആൽവരസിന്റെ വിളിപ്പേരാണ് സ്‌പൈഡർ. അതിൽ സ്‌പൈഡറിന്റെ ഇമോജിയും അദ്ദേഹം കൊടുത്തിട്ടുണ്ട്. കൂടാതെ അത്ഭുതവും സന്തോഷവും പ്രകടിപ്പിക്കുന്ന രണ്ട് ഇമോജികളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

2022ൽ ആയിരുന്നു താരം അർജന്റീനൻ ക്ലബ്ബായ റിവർ പ്ലേറ്റിൽ നിന്നും ഹൂലിയൻ ആൽവരസ് മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയത്. എന്നാൽ താരത്തിനെ മികച്ച രീതിയിൽ ഉപയോഗിക്കാൻ ടീം മാനേജ്മെന്റിന് സാധിച്ചില്ല. പല പ്രധാന മത്സരങ്ങളും താരം ബെഞ്ചിൽ ആണ് ഇരിക്കുന്നത്. അതിനെതിരെ അൽവാരസ് തന്റെ പ്രതിഷേധവും രേഖപ്പെടുത്തിയിരുന്നു. തുടർന്ന് അദ്ദേഹം ട്രാൻസ്ഫർ മാറി പോകാൻ തീരുമാനിക്കുകയായിരുന്നു.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ