ജയം ശ്രീജിത്തിന് സമര്‍പ്പിച്ച ബ്ലാസ്റ്റേഴ്‌സ്!

മുംബൈ സിറ്റി എഫ്‌സിക്കെതിരെ നേടിയ വിജയം സെക്രട്ടേറിയേറ്റിനു മുന്നില്‍ നിരാഹാര സമരം നടത്തുന്ന ശ്രീജിത്തിനു സമര്‍പ്പിച്ച് ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി താരങ്ങളായ സി.കെ.വിനീതും റിനോ ആന്റോയും. സി.കെ.വിനീതിന്റെ ഫേസ്ബുക്ക് പേജിലാണ് ഇരുതാരങ്ങളും കേരളത്തിലെ ജനങ്ങള്‍ ഏറ്റെടുത്ത ശ്രീജിത്തിന്റെ സമരത്തിന് അവരുടെ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്.

2014ല്‍ പോലീസ് കെട്ടിച്ചമച്ച കേസില്‍ അറസ്റ്റിലായി കസ്റ്റഡിയില്‍ വച്ചു മരിച്ച തന്റെ സഹോദരന്‍ ശ്രീജീവിന്റെ മരണത്തിനു കാരണക്കാരായവരെ കണ്ടെത്തണമെന്ന ആവശ്യവുമായാണ് ശ്രീജിത്ത് സമരം നടത്തുന്നത്. മോഷണക്കുറ്റത്തിന്റെ പേരില്‍ അറസ്റ്റു ചെയ്യപ്പെട്ട ശ്രീജീവ് കസ്റ്റഡിയില്‍ മരിക്കുകയായിരുന്നു. എണ്ണൂറോളം ദിവസങ്ങളായി തുടരുന്ന സമരത്തിനിടെ പല തവണ നിരാഹാര സമരവും ശ്രീജിത്ത് നടത്തി.

ശ്രീജിത്തിന്റെ ഈ അവസ്ഥ അടുത്തിടെയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ജനങ്ങള്‍ അറിഞ്ഞു തുടങ്ങിയത്. ഇതോടെ ശ്രീജിത്തിനു നീതി നല്‍കണമെന്ന ആവശ്യമുയര്‍ത്തി സാമൂഹ്യ മാധ്യമങ്ങളിലും മറ്റും വന്‍ ചര്‍ച്ചയാണ് നടന്നു കൊണ്ടിരിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുയര്‍ന്ന ആഹ്വാനത്തിന്റെ ഭാഗമായി സിനിമാ താരങ്ങളും സാധാരണക്കാരും കഴിഞ്ഞ ദിവസങ്ങളില്‍ ശ്രീജിത്തിന്റെ പോരാട്ടത്തില്‍ പങ്കുചേര്‍ന്നിരുന്നു.

ഇതിന്റെ ചുവടുപിടിച്ചാണ് ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ വിനീതും റിനോ ആന്റോയും ശ്രീജിത്തിനു പിന്തുണ നല്‍കി രംഗത്തെത്തിയിരിക്കുന്നത്. ഫുട്‌ബോള്‍ പോലെ വന്‍ ജനപ്രീതിയുള്ള മേഖലയില്‍ നിന്നുമുള്ള പിന്തുണ ശ്രീജിത്തിന്റെ സമരത്തിനു കൂടുതല്‍ ശ്രദ്ധ കിട്ടാനും സമരത്തില്‍ ഇടപെടലുകള്‍ ലഭിക്കാനും സാധ്യതയുണ്ടാക്കുമെന്നാണ് ആരാധകരുടെയും സാധാരണക്കാരുടെയും പ്രതീക്ഷ.

മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് വിജയിച്ചത്. ഇയാന്‍ ഹ്യൂം ആണ് കേരളത്തിനായി വിജയ ഗോള്‍ നേടിയത്.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി