ആ വീഡിയോ വൈറലായി, മഹ്‌റൂഫിനെ തേടി ലോകോത്തര ഫുട്ബോള്‍ താരങ്ങള്‍

പന്തു കൊണ്ട് വിസ്മയ പ്രകടനം കാഴ്ച്ച വെച്ച മലയാളി പയ്യന്‍ ഇപ്പോള്‍ ലോകോത്തര താരങ്ങളുടെയും ശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ്. കര്‍ണാടക അതിര്‍ത്തി പ്രദേശമായ കാസര്‍ഗോഡ് ജില്ലയിലെ പരപ്പ ദേലംപാടി സ്വദേശി 13 വയസ്സുളള മഹ്റൂഫാണ് ഇപ്പോള്‍ ഫുട്ബോള്‍ ലോകത്ത് ചര്‍ച്ചയായി മാറിയിരിക്കുന്നത്.

ചെളിവെള്ളം നിറഞ്ഞ മൈതാനത്ത് കൂട്ടുകാര്‍ക്കൊപ്പം ഫുട്ബോള്‍ കളിക്കുന്നതിന്റെ 26 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് മഹ്‌റൂഫിന് താരപദവി നേടിക്കൊടുത്തത്. എതിരാളികളെ തന്ത്രപരമായി വെട്ടിച്ച് മികച്ച പാസ് നല്‍കി ഗോള്‍വല ചലിപ്പിക്കുന്ന മഹ്റൂഫിന്റെ പ്രകടനമാണ് വീഡിയോയിലുള്ളത്. ഈ വീഡിയോ നിമിഷനേരം കൊണ്ട് വൈറലാകുകയും ചെയ്തിരുന്നു.

ഇതോടെ മഹ്‌റൂഫിനെ അഭിനന്ദിച്ച് ലോകോത്തര താരങ്ങള്‍ വരെ രംഗത്തെത്തി. മുന്‍ ബ്ലാസ്റ്റേഴ്സ് താരം ഇയാന്‍ എഡ്വേഡ് ഹ്യൂം, ഹോളണ്ട് വാല്‍വിജിക് ക്ലബ് താരം ഹാന്‍സ് മുള്‍ഡര്‍ എന്നിവരാണ് വീഡിയോ കണ്ട ഉടന്‍ മഹ്റൂഫിനെ കുറിച്ച് കൂടുതല്‍ അറിയാനും അഭിനന്ദിക്കാനും മുന്നോട്ടു വന്നത്. വീഡിയോ പങ്കുവെച്ച കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയും മഹ്റൂഫിന് അഭിനന്ദനവുമായി രംഗത്തെത്തി.

മികച്ച കഴിവുള്ള കുട്ടിയാണ് മഹ്റൂഫ് എന്നും കൂടുതല്‍ പരിശീലനം നല്‍കി അത് വളര്‍ത്തിയെടുക്കുന്നതിന് ക്ലബ്ബുകള്‍ മുന്നോട്ടു വരണമെന്നും കേരള ബ്ലാസ്‌റ്റേഴ്‌സ് അഭ്യര്‍ത്ഥിച്ചു.

Latest Stories

ഇർഫാൻ ഇന്നുണ്ടായിരുന്നെങ്കിൽ ഫഹദ് ഫാസിലിന്റെ ആ സിനിമ ചെയ്ത സംവിധായകനുമായി തനിക്ക് വർക്ക് ചെയ്യണമെന്ന് എന്നോട് പറഞ്ഞേനെ; വൈകാരിക കുറിപ്പുമായി ഭാര്യ സുതപ സിക്ദർ

രാസകേളികള്‍ക്ക് 25 കന്യകമാരുടെ സംഘം; ആടിയും പാടിയും രസിപ്പിക്കാന്‍ കിം ജോങ് ഉന്നിന്റെ പ്ലഷര്‍ സ്‌ക്വാഡ്

കുട്ടി ചാപിള്ളയായിരുന്നോ ജീവനുണ്ടായിരുന്നോ എന്ന് പോസ്റ്റുമോര്‍ട്ടത്തിലെ വ്യക്തമാകുവെന്ന് കമ്മീഷണർ; യുവതി പീഡനത്തിന് ഇരയായതായി സംശയം

ബോൾട്ടിന്റെ പേര് പറഞ്ഞ് വാഴ്ത്തിപ്പാടുന്നതിന്റെ പകുതി പോലും അവന്റെ പേര് പറയുന്നില്ല, അവനാണ് ശരിക്കും ഹീറോ; അപ്രതീക്ഷിത താരത്തിന്റെ പേര് ആകാശ് ചോപ്ര

ടി20 ലോകകപ്പ് 2024: ടീം നേരത്തെ തീരുമാനിച്ച് ഉറപ്പിച്ചിരുന്നു, നടന്നത് വെറും മിനുക്ക് പണികള്‍ മാത്രം: വെളിപ്പെടുത്തല്‍

നിരാശപ്പെടുത്തി 'നടികര്‍'?! അപൂര്‍ണ്ണമായ പ്ലോട്ട് ..; പ്രേക്ഷക പ്രതികരണം

ക്രിക്കറ്റ് ലോകത്തിന് ഷോക്ക്, സോഷ്യൽ മീഡിയ ആഘോഷിച്ച ക്രിക്കറ്റ് വീഡിയോക്ക് തൊട്ടുപിന്നാലെ എത്തിയത് താരത്തിന്റെ മരണ വാർത്ത; മരിച്ചത് ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനം

രാജീവ് ഗാന്ധിക്കൊപ്പം അമേഠിയിലെത്തിയ ശർമ്മാജി; ആരാണ് കിഷോരി ലാല്‍ ശര്‍മ?

T20 WOLDCUP: ലോകകപ്പ് ടീമിൽ സ്ഥാനമില്ല, റിങ്കുവിനെ ചേർത്തുനിർത്തി രോഹിത് ശർമ്മ; വൈറലായി വീഡിയോ

രഹസ്യ വിവാഹം ചെയ്ത് ജയ്? നടിക്കൊപ്പമുള്ള ചിത്രം വൈറല്‍! പിന്നാലെ പ്രതികരിച്ച് നടനും നടിയും