കേരളത്തിലെ ആരാധകർക്കിത് ഫുട്ബോൾ സന്തോഷങ്ങളുടെ കാലം, ഇനി ഒരു ആഗ്രഹം കൂടി മാത്രം

കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് ഇപ്പോൾ സന്തോഷത്തിന്റെ ഫുട്ബോൾ ഓർമകളാണ്. ഫൈനലിൽ കാലിടറിയെങ്കിലും സൂപ്പർ ലീഗിൽ കേരളത്തിന്റെ സ്വന്തം കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ഏറ്റവും മികച്ച സീസനാണ് കളിച്ച് കഴിഞ്ഞിരിക്കുന്നത്. അതുപോലെ സ്വൻതം നാട്ടിൽ നടന്ന സന്തോഷ് ട്രോഫി കിരീടം കേരളം ചൂടി കഴിഞ്ഞിരിക്കുന്നു.

ഇപ്പോഴിതാ ഐ ലീഗ് കിരീടത്തില്‍ മുത്തമിടാന്‍ കേരളത്തിന്റെ ടീം ഗോകുലം കേരളത്തിന് ഇനി ഒരു പോയിന്‍റിന്‍റെ ദൂരം മാത്രം ഇഇന്നലെ നടന്ന രാജസ്ഥാനെതിരായ മത്സരത്തില്‍ ഒരു ഗോളിന്‍റെ ഏകപക്ഷീയമായ വിജയത്തോടെയാണ് ഗോകുലം കിരീടനേട്ടത്തിന് തൊട്ടരികെയെത്തിനില്‍ക്കുന്നത്. 27 ആം മിനുട്ടില്‍ ജോര്‍ദെയ്ന്‍ ഫ്ലെച്ചര്‍ നേടിയ ഗോളിലൂടെയാണ് ഗോകുലം മത്സരം തങ്ങളുടെ വരുതിയിലാക്കിയത്.

ഐ ലീഗ് ഫുട്ബോൾ കിരീടം നിലനിർത്തുന്ന ആദ്യ ക്ലബ്ബെന്ന റെക്കോര്‍ഡ് നേട്ടമാണ് ഗോകുലത്തെ കാത്തിരിക്കുന്നത്. രണ്ട് മത്സരങ്ങൾകൂടി ശേഷിക്കെ ഒരു സമനില മാത്രം മതി ഗോകുലത്തിന് കിരീടമുറപ്പിക്കാന്‍. സീസണിൽ ഇതുവരെ 12 മത്സരങ്ങളും 4 സമനിലകളുമാണ് കേരളത്തിന്റെ സമ്പാദ്യം . പഴയ കണക്കുകളും കൂടി നോക്കിയാൽ 21 മത്സരങ്ങളായി തോൽവി അറിഞ്ഞിട്ടില്ല.

ഇന്ത്യൻ ഫുട്ബോൾ ക്ലബ്ബുകളുടെ ചരിത്രം പരിശോധിച്ചാൽ തന്നെ ഇത്ര മാത്രം ആധിപത്യം കാണിക്കുന്ന മറ്റൊരു ടീം ഉണ്ടോ എന്ന് സംശയമാണ്. എന്തായാലും മുൻനിര ലീഗായ ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് ടീമിന്റെ പ്രവേശനം അടുത്ത വര്ഷമുണ്ടാകുമെന്ന് കരുതപ്പെടുന്നു.

എന്തായാലും സന്തോഷത്തിന്റെ ഫുട്ബോൾ കാലത്ത് വിജയത്തോടെ തന്നെ കിരീടം നിലനിർത്തുന്ന കേരളത്തിന്റെ ചിത്രമാണ് ആരാധകർ സ്വപ്നം കാണുന്നത്.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി