രണ്ടു കളിയില്‍ സൂപ്പര്‍ താരത്തെ നഷ്ടമാകും; എഫ്സി ഗോവയ്ക്ക് ഇരുട്ടടി

ഐഎഎസ്എല്‍ സീസണിന്റെ പകുതിയില്‍ പരിശീലകനെ നഷ്ടമായ എഫ്സി ഗോവയ്ക്ക് മറ്റൊരു തിരിച്ചടികൂടി. കഴിഞ്ഞ കളിക്കിടെ മോശമായി പെരുമാറിയ സൂപ്പര്‍ താരം ജോര്‍ജ് ഓര്‍ട്ടിസിന് രണ്ടു മത്സരങ്ങളില്‍ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ വിലക്ക് ഏര്‍പ്പെടുത്തി. 50,000 രൂപ പിഴയും താരത്തിന് വിധിച്ചിട്ടുണ്ട്.

ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന്റെ അച്ചടക്ക സമിതിയാണ് താരത്തിന് വിലക്കും പിഴയും ഇട്ടത്. ഐഎസ്എല്ലില്‍ ബംഗളൂരു എഫ്സിക്ക് എതിരേ ഡിസംബര്‍ 11 ന് ബാംബോലിമില്‍ നടന്ന മത്സരത്തില്‍ പ്രതിരോധക്കാരന്‍ സുരേഷ് വാംഗ്ജത്തിനെ കയ്യേറ്റം ചെയ്തതിനാണ് ഓര്‍ട്ടിസിനെതിരായ നടപടി. ഓര്‍ട്ടിസിന്റേത് ഗുരുതരമായ കുറ്റമാണെന്ന് അച്ചടക്കസമിതി വിലയിരുത്തി. ചുവപ്പ് കാര്‍ഡ് കാണേണ്ടി വന്ന സാഹചര്യത്തില്‍ ഒരു ഓര്‍ട്ടിസിന് സ്വാഭാവികമായി ഒരു കളിയില്‍ വിലക്ക് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു മത്സര ത്തില്‍ കൂടി വിലക്ക് വന്നിരിക്കുന്നത്.

വെള്ളിയാഴ്ച ഒഡീഷയ്ക്ക് എതിരേയുള്ള മത്സരമാണ് ഓര്‍ട്ടിസിന് ആദ്യം നഷ്ടമാകുക. പിന്നാലെ ഡിസംബര്‍ 29 ന് നടക്കുന്ന എടികെയ്ക്ക് എതിരേയുള്ള മത്സരത്തിലും ഓര്‍ട്ടിസിന് പുറത്തിരിക്കും. ഓര്‍ട്ടിസിന്റെ വിലക്ക് ഗോവയ്ക്ക് ഇരുട്ടടിയാണ്. നേരത്തേ, ഇവര്‍ക്ക് പരിശീലകന്‍ യുവാന്‍ ഫെറെണ്ടോയെ നഷ്ടമായിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ