സീസണ്‍ മോശമായി, പുതിയ സ്‌ട്രൈക്കറെ വേണം ; റോയ് കൃഷ്ണയെ കൊല്‍ക്കത്ത തഴഞ്ഞേക്കും

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ സീസണുകളില്‍ തകര്‍ത്തുകളിച്ച റോയ്്കൃഷ്ണയെ എടികെ മോഹന്‍ ബഗാന്‍ പുതിയ സീസണില്‍ തഴഞ്ഞേക്കാന്‍ സാധ്യത. നിലവില്‍ ടീമിന്റെ സ്‌ട്രൈക്കറായ ഫിജി താരം റോയ് കൃഷ്ണയിലുള്ള താല്പര്യം എടികെ മോഹന്‍ ബഗാന് നഷ്ടമായെന്നു പ്രശസ്ത സ്‌പോര്‍ട്‌സ് കമന്റേറ്ററായ സോഹന്‍ പൊഡ്ഡെറാണ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടത്. അദ്ദേഹം തന്റെ ട്വീറ്റില്‍ ഇക്കാര്യം വ്യക്തമാക്കുന്നു.

ഈ സീസണില്‍ 15 മത്സരങ്ങളില്‍ നിന്ന് 6 ഗോളുകള്‍ മാത്രമാണ് റോയ് കൃഷ്ണയ്ക്ക് നേടാനായത്. മുന്‍ സീസണുകളില്‍ കാഴ്ച വെച്ച മികവ്് ഇക്കുറി പുറത്തെടുക്കാന്‍ റോയ് കൃഷ്ണക്ക് കഴിഞ്ഞിരുന്നില്ല. 201920 സീസണില്‍ ആദ്യമായി എടികെയില്‍ എത്തിയ റോയ്്കൃഷ്ണ ടീമിനായി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ആദ്യ സീസണില്‍ 15 ഗോളുകളും, 6 അസിസ്റ്റുകളും നേടിയ കൃഷ്ണ, രണ്ടാം സീസണില്‍ 14 ഗോളുകളും, 8 അസിസ്റ്റുകളുമാണ് സ്വന്തമാക്കിയത്.

എടികെ യിലെത്തിയ റോയ് കൃഷ്ണ തുടര്‍ന്നിങ്ങോട്ട് ടീമിന്റെ അവിഭാജ്യ ഘടകമാണ്. എന്നാല്‍ ഈ സീസണില്‍ ടീമിന് രണ്ടാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ എന്ന് മാത്രമല്ല സെമിഫൈനലിലെ ആദ്യപാദത്തില്‍ 3-1 ന് തോല്‍ക്കുകയും ചെയ്തു. അതുകൊണ്ടു തന്നെ പുതിയ സീസണില്‍ പുതിയ മുന്നേറ്റക്കാരനായി കൊല്‍ക്കത്ത ശ്രമം ആരംഭിച്ചതായും ഹൈദരാബാദ് എഫ്‌സിയ്ക്കായി തകര്‍ത്ത് കളിച്ച നൈജീരിയന്‍ താരം ഓഗ്ബച്ചേയ്ക്ക്് വേണ്ടി ആലോചനകള്‍ നടക്കുന്നതായിട്ടും വിവരമുണ്ട്.

സെമിയില്‍ റോയ്കൃഷ്ണയ്ക്ക് കാര്യമായി ഒന്നും ചെയ്യാനായിരുന്നില്ല. പ്‌ളേ ഓഫിലേക്ക് കടക്കുന്നതിന് തൊട്ടുമുമ്പത്തെ മത്സരത്തില്‍ ചെന്നിയന്‍ എഫ്‌സിയെ തോല്‍പ്പിച്ചപ്പോള്‍ ടീമിന്റെ ഏകഗോള്‍ നേടിയത് റോയ്കൃഷ്ണയായിരുന്നു. നിലവില്‍ ഫിജി താരത്തിലുള്ള താല്പര്യം എടികെ മോഹന്‍ ബഗാന് നഷ്ടമായെന്നാണ് സൂചനകള്‍.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്