ISL

പുതിയ പുലിക്കുട്ടൻ എത്തി മക്കളെ, മുന്നേറ്റങ്ങൾക്ക് കരുത്ത് പകരം ഇനി ഗ്രീക്ക്- ഓസ്ട്രേലിയൻ കരുത്ത്; ആരാധകർ ആഘോഷത്തിൽ

സ്വപ്‌നങ്ങള്‍ കാണുമ്പോള്‍ ചിലരുടെ മനസ്സ് നിറയെ സാംബാതാളമാണ്.ചിലരാകട്ടെ നീലയും വെള്ളയും കലര്‍ന്ന പ്രതിഭാസംഘത്തിന്റെ സ്‌നേഹക്കൂട്ടിലായിരിക്കാം. ഇറ്റലിക്കും ഇംഗ്ലണ്ടിനും ജര്‍മനിക്കും ഫ്രാന്‍സിനും സ്‌പെയിനിനും ഹോളണ്ടിനുമൊക്കെ പിന്തുണ പ്രഖ്യാപിക്കുന്നുവരുണ്ട്. ആര്‍ക്കും ആരോടും യോജിക്കാം, വിയോജിക്കാം. ലോകകപ്പ് കാലമാകുമ്പോൾ ബ്രസീലിന്റെയും അർജന്റീനയുടെയും തെരുവുകളിലെ പോലെയുള്ള ആവേശം ഇങ്ങ് കൊച്ച് കേരളത്തിലും ദ്യശ്യമാകാറുണ്ട്. കാര്യങ്ങൾ ഇങ്ങനെ ഒക്കെ ആണെങ്കിലും സ്വന്തം രാജ്യത്തിന്റെയും നാടിന്റെയും ടീമിനെ പിന്തുണയ്ക്കാൻ നമ്മളും ആഗ്രഹിച്ചിട്ടുണ്ട്. ഐ.എസ് എൽ അങ്ങനെ ഒരു അവസരം കൊണ്ടുവന്നപ്പോൾ നാം ആ മഞ്ഞകുപ്പായക്കാരെ ഒരുപാട് സ്നേഹിച്ചു. എന്നാൽ ആരാധക പിന്തുണയ്ക്കൊത്ത് ഉയരാൻ സാധിക്കാതെ പല സീസണുകളിലും എല്ലാവരാലും എഴുതി തള്ളപ്പെട്ടു ആ ടീം. ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ ചരിത്രത്തിലെ ഏറ്റവും മികച്ച സീസണിലൂടെ കടന്നു പോയപ്പോൾ ആരാധകർ ആ ടീമിനെയോർത്ത് അഭിമാനം കൊള്ളുന്നു .അതെ , കേരളത്തിന്റെ സ്വകാര്യ അഹങ്കാരം – കേരള ബ്ലാസ്റ്റേഴ്സ്.

കഴിഞ്ഞ സീസണിലെ വലിയ വിജയത്തിൽ ഭാഗമായ പല കളിക്കാരും കൂടുമാറിയപ്പോൾ, മറ്റ് ടീമുകൾ വിദേശ താരങ്ങളെ വാങ്ങി കൂടിയപ്പോൾ ആരാധകർ ആഗ്രഹിച്ചിരുന്നു എന്നാണ് നമ്മുടെ ഒരു സൈനിൻ വരുന്നതെന്ന്, അതെ അത് ഇന്നാണ് . ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ആദ്യ സൈനിങ്‌ വിദേശ സ്‌ട്രൈക്കറായ ഗ്രീക്ക്-ഓസ്‌ട്രേലിയൻ പ്രൊഫഷണൽ ഫുട്‌ബോൾ കളിക്കാരനായ അപ്പോസ്‌റ്റോലോസ് ജിയന്നൗ ഓസ്‌ട്രേലിയൻ ദേശീയ ഫുട്‌ബോൾ ടീമിനായി മത്സരിക്കുന്നതിന് മുമ്പ് ഗ്രീസ് ദേശീയ ഫുട്‌ബോൾ ടീമുമായുള്ള സൗഹൃദ മത്സരം ഉൾപ്പെടെ വിവിധ ഗ്രീക്ക്, ഓസ്‌ട്രേലിയൻ യൂത്ത് ദേശീയ ടീമുകളെ അദ്ദേഹം പ്രതിനിധീകരിച്ചു.

ഗ്രീസിനായി അണ്ടർ 19, അണ്ടർ 21 ലെവലിൽ കളിച്ച താരം നിലവിൽ ഓസ്‌ട്രേലിയൻ ദേശിയ ടീമിന്റെ ഭാഗമാണ്. വിവിധ ക്ലബ്ബുകൾക്കായി 56 ഗോളുകൾ ബെടിയിട്ടുണ്ട്. ഗോൾ അടിപ്പിക്കാനും താരം മിടുക്കനാണ്.

എന്തായാലും വരാനിരിക്കുന്ന ഒരുപാട് സൈനിംഗുകളുടെ തുടക്കമായി ഇതിനെ കാണാം. സ്വാഗതം അപ്പോസ്‌റ്റോലോസ് ജിയന്നൗ.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ