ISL

അവസാന ആണിയും തറച്ചു, ഇനി ജിങ്കൻറെ ജേഴ്‌സി പുതിയ മിടുക്കന്

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ആഗ്രഹം പോലെ നടന്നു, തങ്ങളുടെ ക്ലബ്ബിനെ അപമാനിച്ച സന്ദേശ് ജിങ്കനോട് ആദരസൂചകമായി അദ്ദേഹം ധരിച്ചിരുന്ന 21-ാം നമ്പര്‍ ജേഴ്സി ബ്ലാസ്റ്റേഴ്സ് പിൻവലിച്ച ബ്ലാസ്റ്റേഴ്‌സ് ആ തീരുമാനം തിരുത്തി. മുന്‍ നായകന്‍ സന്ദേശ് ജിങ്കാന്‍ ധരിച്ചിരുന്ന 21-ാം നമ്പര്‍ ജേഴ്സി കേരള ബ്ലാസ്റ്റേഴ്സ്(Kerala Blasters) തിരികെ കൊണ്ടുവരുന്നു.

ആറ് വര്‍ഷം ബ്ലാസ്റ്റേഴ്സിനായി മഞ്ഞക്കുപ്പായത്തില്‍ കളിച്ചശേഷം 2020ല്‍ ജിങ്കാന്‍ ക്ലബ്ബ് വിട്ടതോടെയാണ് താരത്തിനോട് ഉള്ള ബഹുമാനാർത്ഥമായിട്ടായിരുന്നു ജേഴ്‌സി പിൻവലിച്ചത്. എന്നാല്‍ കഴിഞ്ഞ ഐഎസ്എല്‍ സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്സുമായുള്ള മത്സരശേഷം താരം നടത്തിയ വിവാദ പരാമർശങ്ങളുടെ അടിസ്ഥാനത്തിൽ താരത്തിനോട് ആദരസൂചകമായി പിൻവലിച്ച ജേഴ്‌സി തിരികെ കൊണ്ടുവരണമെന്ന് ആരാധകർ ആവശ്യപ്പെടുക ആയിരുന്നു,

പുതിയ 21-ാം നമ്പറിന്‍റെ അവകാശി പുതിയ പ്രതിരോധ ഭടൻ ബിജോയ് ആണ്. കഴിഞ്ഞ മത്സരങ്ങളിൽ മോശമല്ലാത്ത പ്രകടനം നടത്താൻ താരത്തിന് സാധിച്ചിരുന്നു. കൊൽക്കത്തയിൽ എത്തിയ ശേഷം ബ്ലാസ്റ്റേഴ്സിനോടും ആരാധകരോടും ഉള്ള സമീപനം കാരണമാണ് ബിജോയ്‌ക്ക് ജേഴ്‌സി കൊടുത്തതിൽ എത്തിച്ചത്.

കഴിഞ്ഞ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സുമായുള്ള മത്സരത്തില്‍ 2-2 സമനില വഴങ്ങി ഡ്രസിങ് റൂമിലേക്ക് മടങ്ങിപ്പോകുമ്പോഴായിരുന്നു ജിങ്കാന്‍ വിവാദ പരാമര്‍ശം നടത്തിയത്. ”ഔരതോം കി സാഥ് മാച്ച് ഖേല്‍ ആയാ ഹൂം” (പെണ്‍കുട്ടികള്‍ക്കൊപ്പം കളിച്ചു) എന്നാണ് ജിങ്കാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. ജിങ്കാന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിന് പിന്നാലെ താരം മാപ്പ് പറഞ്ഞ് രംഗത്തെത്തി.

ഒരു കാലത്ത് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഏറ്റവും സ്നേഹിച്ച ജിങ്കാൻ വളരെ പെട്ടെന്നാണ് ശത്രു ആയത്.

Latest Stories

ശബരിമല സ്വർണക്കൊള്ള: സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി; പ്രഭാമണ്ഡലം അടക്കം ഇളക്കി പരിശോധന നടത്തും

'കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ, പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്; വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ വിളിച്ചിട്ടില്ല: രേണു സുധി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്