കേരള താരങ്ങൾക്ക് വേണ്ടി ഐ.എസ്.എൽ ക്ലബ്ബുകൾ നടത്താൻ പോകുന്നത് വലിയ മത്സരം, ജെസിനായി കേരളം ഉൾപ്പെടെ മൂന്ന് ടീമുകൾ

മലപ്പുറത്ത് നടന്നു കൊണ്ടിരിക്കുന്ന സന്തോഷ് ട്രോഫി ടൂർണമെന്റിന്റെ സെമി ഫൈനലിൽ കേരളത്തിനായി തകർത്തുകളിച്ച നിലമ്പൂരുകാരൻ ജെസിന്റെ മികവാണ് ഫുട്ബോൾ ചർച്ചകളിലെ ഏറ്റവും പ്രധാന വിഷയം . ആദ്യ പകുതി തീരുന്നതിന് മുമ്പ് തന്നെ പകരക്കാരനായി കളത്തിലെത്തിയ താരം അഞ്ച് തവണയാണ് എതിർ പോസ്റ്റിലേക്ക് പന്തടിച്ചു കയറ്റിയത്. ഈ ഒറ്റ പ്രകടനം കൊണ്ട് ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകളുടെ നോട്ടപുള്ളിയായിരിക്കുകയാണ് ജെസിൻ ഇപ്പോൾ.

സന്തോഷ് ട്രോഫിയിലെ മിന്നും പ്രകടനം ജെസിന് ദേശീയ ശ്രദ്ധ സമ്മാനിച്ചു കഴിഞ്ഞു. പല ക്ലബ്ബുകൾക്കും താരത്തിൽ കണ്ണുടക്കാനും സെമിയിലെ അഞ്ച് ഗോൾ പ്രകടനം കാരണമായി. അതിനിടെ ഇപ്പോളിതാ കേരള ബ്ലാസ്റ്റേഴ്സ് അടക്കം മൂന്ന് ഐ എസ് എൽ ക്ലബ്ബുകൾ ജെസിനെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും താരത്തെ ടീമിലെത്തിക്കാൻ അവർക്ക് താല്പര്യമുണ്ടെന്നും റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുന്നു. മത്സരത്തിമുടനീളം താരം കളിക്കളത്തിൽ നടത്തിയ അദ്ധ്വാനം അത്രക്ക് മികച്ചതായിരുന്നു.

കേരള ബ്ലാസ്റ്റേഴ്‌സ്, എഫ്.സി ഗോവ, ബാംഗ്ലൂർ എഫ്.സി തുടങ്ങിയ ടീമുകളാണ് താരത്തിനായിട്ടുള്ള മത്സരത്തിൽ മുമ്പിൽ ഉള്ളത്. കഴിഞ്ഞ വര്ഷം തന്നെ നിലവിൽ കേരള യുണൈറ്റഡ് താരമായ ജെസിനെ ടീമിലെത്തിക്കാൻ കേരളം ശ്രമിച്ചതാണ്. എന്നാൽ യുണൈറ്റഡ് അത് സമ്മതിക്കാതെ വന്നതോട് ചർച്ചകൾ നീണ്ടുപോവുക ആയിരുന്നു.

ട്രാൻസ്ഫർ തുക നൽകി വേണം താരത്തെ ടീമിലെത്തിക്കാൻ. ഇത്ര മികച്ച താരത്തെ ടീമിലെത്തിക്കാൻ മത്സരം കൂടും എന്നുറപ്പാണ്. താരത്തിന് പുറമെ കേരള ടീമിൽ ഉണ്ടായിരുന്ന പല താരങ്ങൾക്ക് വേണ്ടിയിട്ടും ക്ലബ്ബുകൾ ശ്രമിക്കുന്നതായി വാർത്തകൾ വരുന്നുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ