"എന്റെ ഏറ്റവും വലിയ സ്വപ്നമാണ് ആ കിരീടം, അത് നേടണം"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

ഇപ്പോൾ നടക്കുന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തകർപ്പൻ പ്രകടനമാണ് ലിവർപൂൾ നടത്തുന്നത്. ലോകത്തിലെ ഒന്നാം നമ്പർ ടീം ആണ് അവർ ഇപ്പോൾ. ഈ ലീഗിൽ 13 മത്സരങ്ങളിൽ നിന്നായി 3 സമനിലയും, 1 തോൽവിയും, 13 ജയവുമായി തകർപ്പൻ ഫോമിലാണ് ടീം ഉള്ളത്. ഇതോടെ പോയിന്റ് ടേബിളിൽ 42 പോയിന്റോടെ ബഹുദൂരം മുൻപിലാണ് ലിവർപൂൾ ഉള്ളത്.

ഇന്ന് നടന്ന മത്സരത്തിൽ ലൈസസ്‌റ്റെർ സിറ്റിയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ലിവർപൂൾ പരാജയപ്പെടുത്തിയത്. ലിവർപൂളിന് വേണ്ടി കോഡീ ഗാക്ക്പോ, കുർട്ടീസ് ജോൺസ്‌, മുഹമ്മദ് സലാഹ് എന്നിവർ ഓരോ ഗോളുകൾ വീതം നേടി തകർപ്പൻ പ്രകടനം കാഴ്ച വെച്ചു. മത്സരത്തിൽ പൂർണ ആധിപത്യത്തിൽ നിന്നത് ലിവർപൂൾ തന്നെയാണ്. ഈ വർഷം മികച്ച സീസൺ ആണെന്നും ടീമിലെ എല്ലാവരും ഗംഭീര പ്രകടനമാണ് കാഴ്ച വെക്കുന്നത് എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മുഹമ്മദ് സലാഹ്.

മുഹമ്മദ് സലാഹ് പറയുന്നത് ഇങ്ങനെ:

“ഏറ്റവും പ്രധാനമായത് ഞങ്ങളുടെ ടീം വിജയിക്കുക എന്നതാണ്. ഈ വർഷത്തെ പ്രീമിയർ ലീഗ് ട്രോഫി ഉയർത്താൻ ഞങ്ങൾക്ക് സാധിക്കും എന്ന വിശ്വാസത്തിലാണ് എല്ലാവരും. ഒരു മത്സരം പോലും ഞങ്ങൾ അലസമായി കളിക്കുന്നില്ല. ഓരോ മത്സരവും ശ്രദ്ധയോടെയും, മികച്ചതായും കളിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്”

മുഹമ്മദ് സലാഹ് തുടർന്നു:

” മുൻ വർഷങ്ങളിൽ പോലെ ഈ വർഷം ഏറ്റവും മികച്ച പ്രകടനമാണ് ടീം കാഴ്ച വെക്കുന്നത്. എന്നാൽ മറ്റൊരു പ്രധാന കാരണം എന്താണെന്ന് വെച്ചാൽ നമ്മൾ അഹങ്കരിക്കരുത്, വിനയം അനിവാര്യമാണ്. എന്റെ ഏറ്റവും വലിയ സ്വപ്നമാണ് ഈ വർഷത്തെ ടൈറ്റിൽ സ്വന്തമാക്കുക എന്നത്” മുഹമ്മദ് സലാഹ് പറഞ്ഞു.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ