ടെൻ ഹാഗ് ഒരു ബഹുമാനവും അർഹിക്കാത്ത ചതിയൻ, എന്നെ ചതിക്കാൻ ആ മൂന്ന് പേര് കൂട്ടുനിന്നു; റൊണാൾഡോയുടെ അഭിമുഖം വിവാദത്തിൽ

ഞായറാഴ്ച നടന്ന ഒരു സ്‌ഫോടനാത്മക അഭിമുഖത്തിൽ മാനേജർ എറിക് ടെൻ ഹാഗും മറ്റ് സീനിയർ എക്‌സിക്യൂട്ടീവുകളും തന്നെ ക്ലബിൽ നിന്ന് പുറത്താക്കാൻ ശ്രമിക്കുന്നുണ്ടെന്ന് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അവകാശപ്പെട്ടു. തന്നെ ക്ലബ്ബിൽ ഉള്ളവർ വഞ്ചിക്കുക ആണെന്നും റൊണാൾഡോ വെളിപ്പെടുത്തി. എന്തായലും അഭിമുഖം വലിയ വിവാദമാണ് ഉണ്ടാക്കിയിരിക്കുന്നത്.

ടെൻ ഹാജി ചുമതലയേറ്റ ശേഷം റൊണാൾഡോക്ക് മോശം ദിനങ്ങളാണ്. മോശം ഫോമും പെരുമാറ്റവും റൊണാൾഡോയെ ടെൻ ഹാഗിന്റെ ശത്രുയാക്കി. കൂടുതൽ സമയവും താരം ബഞ്ചിൽ തന്നെ വിശ്രമിച്ചപ്പോൾ റൊണാൾഡോ ഇല്ലാതെ ഉള്ള മത്സരത്തിൽ കൂടുതൽ ആധികാരികാതെയോടെ ജയിക്കുന്നത് കൂടി ആയതോടെ റൊണാൾഡോ ശരിക്കും അപ്രീയനായി.

ടെൻ ഹാഗിനെക്കുറിച്ച് റൊണാൾഡോ പറഞ്ഞത് ഇങ്ങനെ- “എനിക്ക് അദ്ദേഹത്തോട് ബഹുമാനമില്ല, കാരണം അദ്ദേഹം എന്നോട് ബഹുമാനം കാണിക്കുന്നില്ല,” പിയേഴ്സ് മോർഗൻ സെൻസർ ചെയ്യാത്ത ടിവി ഷോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്]

” ടെൻ ഹാജി മാത്രമല്ല ക്ലബ്ബിലെ സീനിയര്‍ എക്‌സിക്യുട്ടീവ് പദവിയിലിരിക്കുന്ന രണ്ടുമൂന്നുപേര്‍ എന്നെ പുറത്താക്കാന്‍ ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷവും അവരതിന് ശ്രമിച്ചിരുന്നു. ഞാന്‍ ചതിക്കപ്പെട്ടു. ജനങ്ങള്‍ സത്യം തിരിച്ചറിയണം.” റൊണാൾഡോ പറഞ്ഞു.

സർ അലക്സ് ഫെർഗുസൺ വിളിച്ചതുകൊണ്ട് മാത്രമാണ് താൻ തിരികെ എത്തിയതെന്നും എന്നാൽ അലക്സ് ഫെർഗുസൺ മടങ്ങിയ യുണൈറ്റഡിന് ഒരു പുരോഗമനവും ഉണ്ടായിട്ടില്ലെന്നും രണ്ടാം വരവിൽ തനിക്ക് മനസിലായി എന്നും റൊണാൾഡോ പറഞ്ഞിട്ടുണ്ട്.

അഭിമുഖത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തിറങ്ങാൻ ഇരിക്കെ റൊണാൾഡോ യൂണൈറ്റഡിലെ തന്റെ അവസാന മത്സരവും കളിച്ച് കഴിഞ്ഞെന്നാണ് ആരാധകർ പറയുന്നത്.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ